വിയറ്റ്‌നാമിനെ മുന്നില്‍ നിര്‍ത്തി കളിയ്ക്കും;ചൈനയ്ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ ഇന്ത്യ

  • Written By:
Subscribe to Oneindia Malayalam

ബെംഗളൂരു: ചൈനയ്ക്ക് തിരിച്ചടി കൊടുക്കാന്‍ വിയറ്റ്‌നാമിനെ കൂട്ടുപിടിച്ച് ഇന്ത്യ. ഭൂതല- ആകാശ മിസൈലുകള്‍ വിയറ്റ്‌നാമിന് വില്‍ക്കുന്നത് സംബന്ധിച്ച് ബുധനാഴ്ച ഡിഫന്‍സ് റിസര്‍ച്ച് ഏജന്‍സി തലവന്‍ ചര്‍ച്ച നടത്തിയിരുന്നു. കരാര്‍ സ്ഥിരീകരിക്കുന്ന ഇതോടെ ഇന്ത്യ ദക്ഷിണേഷ്യന്‍ രാജ്യവുമായി നടത്തുന്ന ആദ്യത്തെ ആയുധവ്യാപാരമായി ഇത് മാറും.


വിയറ്റ്‌നാം സൈന്യത്തിന് പട്രോളിംഗില്‍ പരിശീലനം നല്‍കുന്നതിന് വേണ്ടിയാണ് ഭൂതല- ആകാശ മിസൈലുകള്‍ ഇന്ത്യ വില്‍ക്കാനൊരുങ്ങുന്നത്. ദക്ഷിണ ചൈനയുമായി അതിര്‍ത്തി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന വിയറ്റ്‌നാമുമായി ഇന്ത്യ നടത്തുന്ന ആയുധ വ്യാപാരം ശക്തിപ്പെടുത്തുന്നത് ചൈനയുടെ ഭാഗത്തുനിന്ന് രൂക്ഷവിമര്‍ശനത്തിന് ഇടയാക്കും. പ്രതിരോധ സഹകരണത്തില്‍ കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണ ഉറപ്പുവരുത്തുന്നതിനും അതിനൊപ്പം വരുമാനം കണ്ടെത്തുന്നതിനാണ് ഇന്ത്യ ആയുധക്കയറ്റുമതിയില്‍ കണ്ണുവയ്ക്കുന്നത്.

 വിദേശ രാഷ്ട്രങ്ങളുമായി ചര്‍ച്ച

വിദേശ രാഷ്ട്രങ്ങളുമായി ചര്‍ച്ച

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് ഇന്ത്യ വിയറ്റ്‌നാം ഉള്‍പ്പെടെ നിരവധി രാഷ്ട്രങ്ങളുമായി ചര്‍ച്ച നടത്തിവരുന്നുണ്ട്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ എസ് ക്രിസ്റ്റഫറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയെ ആയുധക്കറ്റുമതി നടത്തുന്നതിനുള്ള രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കത്തിന്റെ ഭാഗമാണിത്.

കണക്കുകള്‍ വ്യക്തമല്ല

കണക്കുകള്‍ വ്യക്തമല്ല

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ വിയറ്റ്‌നാമിന് കൈമാറാനിരിക്കുന്നത് എത്ര ആകാശ് മിസൈലുകളാണെന്നോ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളോ ക്രിസ്റ്റഫര്‍ പുറത്തുവിട്ടില്ലില്ല.

ആയുധങ്ങള്‍ ഇന്ത്യയില്‍ നിന്നും റഷ്യയില്‍ നിന്നും

ആയുധങ്ങള്‍ ഇന്ത്യയില്‍ നിന്നും റഷ്യയില്‍ നിന്നും

ദക്ഷിണ ചൈനാ സമുദ്രത്തില്‍ ചൈന അവകാശവാദമുന്നയിക്കെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണ്‍ സുരക്ഷിതമാക്കാനാണ് വിയറ്റ്‌നാം ഒരുങ്ങുന്നത്. എന്നാല്‍ വിയറ്റ്‌നാം കൂടുതല്‍ പുരോഗമിച്ച മിസൈല്‍ സംവിധാനങ്ങളും ഫൈറ്റര്‍ ജെറ്റുകളും അന്തര്‍വാഹിനികളും റഷ്യയില്‍ നിന്ന് വാങ്ങാനുള്ള നീക്കം നടത്തുന്നതായും വിദഗ്ദര്‍ പറയുന്നു.

അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയ്‌ക്കെതിരെ

അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയ്‌ക്കെതിരെ

ചൈനയും ഇന്ത്യയുമായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടാതെ കിടക്കുന്നതിനാല്‍ വിയറ്റ്‌നാമിന് 290 റേഞ്ചിലുള്ള ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ നല്‍കാനായിരുന്നു ഇന്ത്യ തീരുമാനിച്ചിരുന്നത്. ഹനോയിയിലെ പ്രതിരോധ കേന്ദ്രത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.

ഇന്ത്യയെ വിറപ്പിച്ച് ചൈന

ഇന്ത്യയെ വിറപ്പിച്ച് ചൈന

ഏഷ്യ- പസഫിക് മേഖലയില്‍ ചൈന നടത്തുന്ന നീക്കങ്ങള്‍ ഇന്ത്യയെ ഭയപ്പെടുത്തുന്നുണ്ട്. ഇതിനുള്ള മറുപടിയായാണ് ചൈനയുമായി അടുത്ത് കിടക്കുന്ന വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കുന്നത്. ഇന്ത്യയുടെ ഭൂതല- ആകാശ മിസൈല്‍ ആകാശ് വിയറ്റ്‌നാമിന് വില്‍ക്കുന്നതുമായുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിയ്ക്കുന്നതും ഇതേ സാഹചര്യത്തിലാണ്.

വിയറ്റ്‌നാം സന്ദര്‍ശനം നിര്‍ണായകം

വിയറ്റ്‌നാം സന്ദര്‍ശനം നിര്‍ണായകം

25 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ വരുന്ന ശത്രുവിമാനങ്ങള്‍ക്ക് നേരെ പ്രയോഗിക്കാന്‍ പ്രാപ്തമായ ഇന്ത്യന്‍ മധ്യദൂര മിസൈല്‍ വിയറ്റ്‌നാമിന് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഏകദേശ ധാരണ ആയിട്ടുണ്ട്. 2007ലാണ് തന്ത്രപരമായ മേഖലകളില്‍ സഹകരണം ആരംഭിച്ചുകൊണ്ടുള്ള ഇന്ത്യ- വിയറ്റ്‌നാം സഹകരണത്തിന് തുടക്കം കുറിച്ചത്. ഈ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് 2016ല്‍ മോദി വിയറ്റ്‌നാം സന്ദര്‍ശിയ്ക്കുകയും ചെയ്തിരുന്നു.

വിയറ്റ്‌നാമുമായി കൂടുതല്‍ സഹകരണം

വിയറ്റ്‌നാമുമായി കൂടുതല്‍ സഹകരണം

സൈനിക പരിശീലനം, സാങ്കേതിക വിദ്യ കൈമാറ്റം എന്നിങ്ങനെ ഇന്ത്യ വിയറ്റ്‌നാമുമായി സഹകരിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്. ഇന്ത്യന്‍ നാവിക സേനയ്ക്ക് 2013ല്‍ വിയറ്റ്‌നാം പരിശീലനം നല്‍കിയതും ഇരു രാജ്യങ്ങളുമായുള്ള ബന്ധത്തിന് ഉറപ്പ് നല്‍കുന്നതാണ്.

 ബ്രഹ്മോസ് വില്‍പ്പനയ്ക്ക് സംഭവിച്ചത്

ബ്രഹ്മോസ് വില്‍പ്പനയ്ക്ക് സംഭവിച്ചത്

ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മിച്ച സൂപ്പര്‍ സോണിക് മിസൈല്‍ ബ്രഹ്മോസ് വാങ്ങാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ച് നേരത്തെ ഫിലിപ്പൈന്‍സ്, യുഎഇ, മലേഷ്യ, തായ്‌ലന്‍ഡ് എന്നീ രാഷ്ട്രങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ബ്രഹ്മോസ് എയര്‍സ്‌പേസ് കേന്ദ്രത്തില്‍ നിര്‍മിയ്ക്കുന്ന ബ്രഹ്മോസിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിയ്ക്കാന്‍ നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ല.

English summary
India is in talks to sell short range surface-to-air missiles to Vietnam, the head of the defence research agency said on Wednesday, in what would be its first transfer of such weapons to the Southeast Asian country.
Please Wait while comments are loading...