പ്രമുഖ നടനെതിരെ സ്ത്രീ; ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചു, പോലീസില്‍ പരാതി നല്‍കി

  • Posted By: Desk
Subscribe to Oneindia Malayalam

പ്രമുഖ നടനെതിരേ പരാതിയുമായി സ്ത്രീ രംഗത്ത്. നടന്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് സ്ത്രീ പോലീസില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. ഏറെ കാലം മുമ്പ് നടന്ന സംഭവത്തിലാണ് ഇപ്പോള്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. പരാതി വൈകാന്‍ കാരണമുണ്ടെന്ന് സ്ത്രീ വിശദീകരിക്കുന്നു.

എന്നാല്‍ നടന്റെ അഭിഭാഷകന്‍ പരാതിക്കെതിരേ രംഗത്തെത്തി. യുവതിയുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ആഗോള തലത്തില്‍ പ്രശസ്തമായ മീ ടൂ കാംപയിന്റെ ഭാഗമായിട്ടാണ് സ്ത്രീ തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിന്റെ വിശദീകരണം ഇങ്ങനെ...

നടന്‍ ജിതേന്ദ്ര

നടന്‍ ജിതേന്ദ്ര

പ്രശസ്ത ബോളിവുഡ് നടന്‍ ജിതേന്ദ്രക്കെതിരേയാണ് സ്ത്രീ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ജിതേന്ദ്രയുടെ അമ്മാവന്റെ മകളാണ് താനെന്ന് സ്ത്രീ പരാതിയില്‍ പറയുന്നു. ഒരു ഹോട്ടലില്‍ വച്ചാണ് പീഡിപ്പിച്ചതെന്നും സ്ത്രീ വെളിപ്പെടുത്തി.

ഡിജിപി സ്ഥിരീകരിച്ചു

ഡിജിപി സ്ഥിരീകരിച്ചു

ഹിമാചല്‍ പ്രദേശ് ഡിജിപിക്കാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. രണ്ടു പേജുള്ള പരാതി ലഭിച്ചെന്ന് പോലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. എന്നാല്‍ കേസെടുത്തിട്ടുണ്ടോ എന്ന് പോലീസ് സ്ഥിരീകരിച്ചില്ല.

50 വര്‍ഷം മുമ്പ്

50 വര്‍ഷം മുമ്പ്

ജിതേന്ദ്രയ്ക്ക് 28 വയസുള്ളപ്പോഴാണ് തന്നെ പീഡിപ്പിച്ചതെന്ന് സ്ത്രീ പരാതിയില്‍ പറയുന്നു. അതായത് ഏകദേശം 50 വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് പരാതി. എന്നാല്‍ പരാതി നല്‍കാന്‍ വൈകിയിതിന് കാരണമുണ്ടെന്ന് അവര്‍ വിശദീകിരിക്കുന്നു.

കേസ് അംഗീകരിക്കില്ല

കേസ് അംഗീകരിക്കില്ല

തനിക്ക് 18 വയസ്സുള്ളപ്പോഴാണ് സംഭവമെന്ന് സ്ത്രീ പറയുന്നു. എന്നാല്‍ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അവിശ്വസനീയമാണെന്ന് നടന്റെ അഭിഭാഷകന്‍ റിസ്വാന്‍ സിദ്ദീഖി പറഞ്ഞു. ഒരു കോടതിയും കേസ് അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാറില്‍ കൊണ്ടുപോയി

കാറില്‍ കൊണ്ടുപോയി

1971 ജനുവരിയിലാണ് ബലാല്‍സംഗം നടന്നതത്രെ. തന്റെ പിതാവിനെ ഒരു പരിപാടിക്കെന്ന വ്യാജേന വിളിച്ചുകൊണ്ടുപോകുകയായിരുന്നു. തനിക്കും ക്ഷണമുണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് കാറിലാണ് പോയത്.

തനിക്ക് അറിയുമായിരുന്നില്ല

തനിക്ക് അറിയുമായിരുന്നില്ല

എന്നാല്‍ നടന്റെ യഥാര്‍ഥ ലക്ഷ്യം തനിക്ക് അറിയുമായിരുന്നില്ല. തുടര്‍ന്ന് ദില്ലിയില്‍ നിന്ന് ഷിംലയിലെ ഒരു സിനിമാ സെറ്റിലെത്തി. അവിടെ നിന്ന് തന്നെ മാത്രം ഒരു ഹോട്ടലിലേക്ക് വിളിച്ചുകൊണ്ടുപോകുകയായിരുന്നുവെന്നും സ്ത്രീ പരാതിയില്‍ പറയുന്നു.

നന്നായി മദ്യപിച്ചിരുന്നു

നന്നായി മദ്യപിച്ചിരുന്നു

യാത്രാ ക്ഷീണം മൂലം തനിക്ക് കിടന്നാല്‍ മതിയെന്ന് തോന്നിയ വേളയിലാണ് തന്നെ ഹോട്ടലിലേക്ക് വിളിച്ചത്. ഹോട്ടലിലെത്തിയ ഉടനെ താന്‍ കിടക്കുകയും ചെയ്തു. ജിതേന്ദ്ര അന്ന് നന്നായി മദ്യപിച്ചിരുന്നുവെന്നും സ്ത്രീ ആരോപിച്ചു.

മൂന്ന് വര്‍ഷത്തിനകം

മൂന്ന് വര്‍ഷത്തിനകം

തുടര്‍ന്നാണ് തന്നെ പീഡിപ്പിച്ചത്. ചെറുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ആ രാത്രി ഹോട്ടലില്‍ തങ്ങിയെന്നും സ്ത്രീ പറഞ്ഞു. പരാതി ഓണ്‍ലൈനില്‍ ലഭിച്ചിട്ടുണ്ടെന്ന് ഷിംല എസ്പി കുശാല്‍ ശര്‍മ സ്ഥിരീകരിച്ചു. കേസെടുക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കേസുകളില്‍ മൂന്ന് വര്‍ഷത്തിനകം പരാതി സമര്‍പ്പിക്കണമെന്നാണ് നിയമമെന്ന് അഭിഭാഷകന്‍ സിദ്ദീഖി ചൂണ്ടിക്കാട്ടി.

മൂടിവയ്ക്കാന്‍ കാരണം

മൂടിവയ്ക്കാന്‍ കാരണം

ഇത്രയും കാലം ഈ സംഭവം പുറത്തുപറയാതിരുന്നത് ഭയംമൂലമായിരുന്നു. തന്റെ പിതാവ് ഇക്കാര്യം അറിഞ്ഞാല്‍ തകര്‍ന്ന് മരിച്ചുപോകുമെന്ന് കരുതിയാണ് താന്‍ മൗനം പാലിച്ചത്. മാത്രമല്ല, ജിതേന്ദ്ര സ്വാധീനം ഉപയോഗിച്ച് തന്നെ ഇല്ലാതാക്കാനും ശ്രമിച്ചേക്കാമെന്നും താന്‍ സംശയിച്ചുവെന്നും പിതാവിന്റെ മരണ ശേഷമാണ് എല്ലാം വെളിപ്പെടുത്തുന്നതെന്നും സ്ത്രീ വ്യക്തമാക്കി.

പരാതി പോലീസ് സ്‌റ്റേഷനിലേക്ക്

പരാതി പോലീസ് സ്‌റ്റേഷനിലേക്ക്

നടന്‍ ജിതേന്ദയുടെ യഥാര്‍ഥ പേര് രവി കപൂര്‍ എന്നാണ്. ഈ പേരാണ് സ്ത്രീ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഡിജിപിക്ക് ലഭിച്ച പരാതി എസ്പിക്ക് കൈമാറിയിട്ടുണ്ട്. എസ്പി ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷന് പരാതി കൈമാറുമെന്നും പരിശോധിച്ച ശേഷം കേസെടുക്കുമെന്നുമാണ് ചില പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

മീ ടൂ കാംപയിന്‍

മീ ടൂ കാംപയിന്‍

തങ്ങള്‍ നേരിട്ട പീഡനങ്ങള്‍ സംബന്ധിച്ച് നിരവധി സ്ത്രീകള്‍ അടുത്തിടെയായി വെളിപ്പെടുത്തിയിരുന്നു. മീ ടൂ കാംപയിന്റെ ഭാഗമായിട്ടായിയരുന്നു ഈ വെളിപ്പെടുത്തല്‍. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രമുഖര്‍ക്കെതിരേ നിരവധി യുവതികളും നടിമാരുമാണ് കാംപയിന്റെ ഭാഗമായി രംഗത്തുവന്നിരുന്നത്.

English summary
Woman Alleged Assault by actor Jeetedra, Complaint files

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്