അമ്മ മൂന്നുവയസ്സുകാരന്റെ തലവെട്ടി കൊന്നു
അജ്മീര്‍: ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രങ്ങളാണ് എങ്ങും. പത്രങ്ങളിലും ടി വിയിലും മാത്രമല്ല സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് മീഡിയയിലും ഈ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഫേസ്ബുക്കും വാട്‌സ് ആപ്പും തുറക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. അഞ്ച് ദിവസത്തിനിടെ പലസ്തീന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം നൂറോളം വരും.
ഇതിനിടയിലാണ് അജ്മീറില്‍ ഒരമ്മ മൂന്ന് വയസ്സുള്ള മകനെ തലവെട്ടി കൊലപ്പെടുത്തിയിരിക്കുന്നത്. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. മകനെ ക്രൂരമായി തലയറുത്ത് കൊന്ന ശേഷം ഇവര്‍ പോലീസിന് കീഴടങ്ങുകയായിരുന്നു. വെളളിയാഴ്ചയാണ് സ്വന്തം മകനെ ഇവര്‍ ക്രൂരമായി കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച വീടിന് പുറത്തേക്ക് ചോര ഒഴുകുന്നത് കണ്ട് കാര്യം അന്വേഷിച്ചുവന്ന അമ്മാവനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മയെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തു. എന്നാല്‍ എന്തിനാണ് ഇവര്‍ ഇങ്ങനെ ഒരു കടുംകൈ ചെയ്തത് എന്ന് തങ്ങള്‍ക്കറിയില്ല എന്നാണ് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞത്.
കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണ് എന്ന് യുവതി പോലീസിനോട് സമ്മതിച്ചു. എന്നാല്‍ എന്തിനാണ് കൃത്യം നടത്തിയത് എന്ന് പറയാന്‍ ഇവര്‍ തയ്യാറായിട്ടില്ല. അപ്രതീക്ഷിതമായി ദാരുണമായ വാര്‍ത്ത കേട്ടതിന്റെ നടുക്കത്തിലാണ് അയല്‍ക്കാരും നാട്ടുകാരും.












Click it and Unblock the Notifications