Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തിൽ വീണ്ടും ആൾക്കൂട്ട ആക്രമണം; മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ക്രൂരമായി മർദ്ദിച്ചു!

അഹമ്മദാബാദ്: കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച് അവശയാക്കി. 2018 ജൂണില്‍ ശാന്തി ദേവിയെന്ന സ്ത്രീയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു. അന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയ സ്ത്രീ എന്നാരോപിച്ച് തന്നെയായിരുന്നു. അഹമ്മദാബാദ് നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള ആൾക്കൂട്ട ആക്രമണങ്ങൾ പതിവായിരിക്കുകയാണ്.


ചൊവ്വാഴ്ചയാണ് ദര്യപൂർ എന്ന സ്ഥലത്ത് മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീയെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. സ്ത്രീയെ ആളുകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇവര്‍ മര്‍ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും. സ്ത്രീകൾ അടക്കമുള്ളവർ ചവിട്ടി താഴെ ഇടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

Attack

പിന്നാട് ചില ആളുകൾ‌ ഇടപെട്ട് സ്ത്രീയെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മർദ്ദിച്ച ആൾക്കൂട്ടത്തെ സംരക്ഷിക്കാനാണ് ഇപ്പോഴും പോലീസ് ശ്രമിക്കുന്നതെന്നാണ് ആരോപണം. ജനങ്ങള്‍ ഇടപെട്ട് ഇവരെ പോലീസിന് കൈമാറുക മാത്രമാണ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ക്രൂര മദ്ദനമാണ് സ്ത്രീക്ക് ഏൽക്കേണ്ടി വന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ആൾക്കൂട്ടത്തിനെതിരെ കേസെടുക്കാനോ അന്വേഷിക്കാനോ പോലീസ് തയ്യാറായിട്ടില്ല.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+