ഇറങ്ങി പോ പുറത്ത്: ക്രിസ്മസ് ആഘോഷം അലങ്കോലമാക്കാന്‍ എത്തിയ വിദ്വേഷ സംഘത്തെ നേരിട്ട് യുവതി
ബെംഗളൂരു: കര്‍ണാടകത്തില്‍ തുടര്‍ച്ചയായി വിദ്വേഷ പ്രസംഗങ്ങളും അത്തരം ഗ്രൂപ്പുകളുടെ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്. എന്നാല്‍ അത്തരമൊരു സംഭവത്തിനെതിരെ അതിരൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ഒരു യുവതി. സോഷ്യല്‍ മീഡിയയിലാകെ ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. കര്‍ണാടകത്തില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടുവന്നതിന് പിന്നാലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപകമായ അക്രമങ്ങള്‍ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി കര്‍ണാടകത്തില്‍ നടന്ന അതിക്രമങ്ങളാണ് യുവതിയുടെ ധീരതയ്ക്ക് മുന്നില്‍ തകര്‍ന്ന് പോയത്. ക്രിസ്മസ് ആഘോഷങ്ങള്‍ ചോദ്യം ചെയ്‌തെത്തിയ സംഘങ്ങളെയാണ് യുവതികള്‍ നേരിട്ടത്.
മരക്കാര്‍ കാണാന്‍ പോയി, നഷ്ടം 2100 രൂപ, തിയേറ്ററുകാര്‍ തന്നോട് ചെയ്തത്... തുറന്ന് പറഞ്ഞ് ശാന്തിവിള
കര്‍ണാടകത്തിലെ തുമകുരുവില്‍, ക്രിസ്മസ് കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ വീട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു. തീവ്ര വലത് സംഘടനകളിലെ പ്രവര്‍ത്തകര്‍. ഒബിസി വിഭാഗക്കാരായ കുടുംബം താമസിക്കുന്ന വീടായിരുന്നു ഇത്. ഇവരുടെ സ്വകാര്യതയിലേക്ക് ഇരച്ചുകയറിയായിരുന്നു ഈ അക്രമികളുടെ ചോദ്യങ്ങള്‍. എന്തിനാണ് ഹിന്ദു കുടുംബമായ നിങ്ങള്‍ ക്രിസ്മസ് ആഘോഷിക്കുന്നതെന്നായിരുന്നു ഇവര്‍ക്ക് അറിയേണ്ടിയിരുന്നു. വീഡിയോയില്‍ ഈ വ്യക്തി ഇവര്‍ ക്രിസ്മസ് ആഘോഷം നടത്തുന്നതിലും, വീട് അലങ്കരിച്ചതിലും രോഷാകുലനായിരുന്നു. ഹിന്ദു സ്ത്രീകളെ പോലെ നെറ്റിയില്‍ സിന്ദൂരം തൊടിതിരിക്കുന്നത് എന്താണെന്നായിരുന്നു അടുത്ത ചോദ്യം.
ഈ വീട്ടിലെ ചില അംഗങ്ങള്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറിയിട്ടുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ ഇവരുടെ ചോദ്യങ്ങള്‍ കേട്ടതോടെ യുവതി പൊട്ടിത്തെറിക്കുകയാണ്. ഏത് ദൈവത്തെ പ്രാര്‍ത്ഥിക്കണമെന്നത് ഞങ്ങളുടെ അധികാര പരിധിയിലുള്ള കാര്യമാണ്. നിങ്ങളാരാണ് അത് ചോദിക്കാനെന്നും യുവതി ചോദിച്ചു. ഇവിടെയാരും മതം മാറിയിട്ടില്ലെന്നും യുവതി പറഞ്ഞു. ഇവര്‍ക്കൊപ്പം മറ്റ് സ്ത്രീകളും ചേര്‍ന്ന് വിദ്വേഷ പ്രചാരകരെ നേരിടുകയായിരുന്നു. നിങ്ങള്‍ ആരാണ്. എന്ത് അവകാശമാണ് നിങ്ങള്‍ക്ക് ഞങ്ങളെ ചോദ്യം ചെയ്യാനുള്ളത്. കഴുത്തില്‍ അണിഞ്ഞിരിക്കുന്നത് താലി ഊരി വേറെ എവിടെയെങ്കിലും ഞാന്‍ വെക്കും. അത് അണിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ എന്താണെന്നും യുവതികള്‍ ഇവരോട് ചോദിച്ചു.
ഞങ്ങള്‍ ഹിന്ദുക്കളാണെന്നും, ക്രിസ്ത്യന്‍ വിശ്വാസ പ്രകാരമാണ് ജീവിക്കുന്നതെന്നും യുവതി തുറന്നടിച്ചു. ചോദിക്കാനെത്തിയ സംഘത്തിനോട് വീട്ടില്‍ നിന്ന് പുറത്തുപോവാനും ഇവര്‍ ആവശ്യപ്പെട്ടു. ഇവര്‍ തമ്മില്‍ വലിയ വാഗ്വാദങ്ങളാണ് നടന്നത്. ഒടുവില്‍ ഇവര്‍ പിന്മാറിയത് പോലീസിനെ വിളിച്ചപ്പോഴാണ്. ഇവര്‍ക്കെതിരെ യുവതികളൊന്നും പരാതിയൊന്നും നല്‍കിയിട്ടില്ല. ഈ കുടുംബത്തിലെ കുറച്ച് യുവതികള്‍ നേരത്തെ തന്നെ ക്രിസ്മസ് ആഘോഷിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഹിന്ദു സംഘടനകളുടെ പേരില്‍ നിയമം കൈയ്യിലെടുക്കാന്‍ ഇറങ്ങിയ തീവ്ര വലതുപക്ഷ പ്രവര്‍ത്തകര്‍ ശരിക്കും നാണക്കേടായി മാറിയിരിക്കുകയാണ് ഈ സംഭവം.
ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അസഹിഷ്ണുത ശക്തമായി വര്‍ധിച്ച് വരുന്നതിനിടെയാണ് വീടുകളില്‍ കയറി ഇവര്‍ ആളുകള്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നത്. കര്‍ണാടക ഭരിക്കുന്ന ബിജെപി സര്‍ക്കാരില്‍ നിന്ന് ഇത്തരം ഗ്രൂപ്പുകള്‍ക്ക് അനുകൂല സമീപനമാണ് ലഭിച്ചിരിക്കുന്നത്. അടുത്തിടെ നടപ്പാക്കിയ ലൗ ജിഹാദ് നിയമവും, മതപരിവര്‍ത്തന വിരുദ്ധ നിയമവും വലിയ പ്രശ്‌നങ്ങളാണ് കര്‍ണാടകത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. ആര്‍എസ്എസുമായി അടുപ്പമുള്ള മന്ത്രിമാരും എംഎല്‍എമാരും മതംമാറ്റത്തിന് സമ്പൂര്‍ണ നിരോധനം കൊണ്ടുവരണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. . ക്രിസ്ത്യന്‍ മിഷണറിമാരും മുസ്ലീങ്ങളും ചേര്‍ന്ന് ഹിന്ദുക്കളെ മതംമാറ്റുന്നുവെന്നാണ് ബിജെപി ഉന്നയിക്കുന്നത്.
ബിജെപിയുടെ തന്നെ മുന്‍ മന്ത്രിയായ ഗൂളിഹട്ടി ശേഖറിന്റെ പരാമര്‍ശങ്ങളാണ് ഈ ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. തന്റെ കുടുംബത്തിന്റെ സമാധാനം ക്രിസ്ത്യന്‍ മതത്തിലെ ചില ദുഷ്ടശക്തകള്‍ തകര്‍ത്തുവെന്നും, അമ്മയെ അവരുടെ മതത്തിലേക്ക് കൊണ്ടുപോയെന്നും, പിന്നീട് തെറ്റ് തിരിച്ചറിഞ്ഞ് അമ്മ തിരിച്ചുവരികയായിരുന്നുവെന്നും ഗൂളിഹട്ടി ശേഖര്‍ പറഞ്ഞിരുന്നു. ബെംഗളൂരുവിലെ ആര്‍ച്ച് ബിഷപ്പ് അടക്കം ഈ നിയമത്തിനെതിരെ രംഗത്ത് വന്നിരുന്നു. അതേസമയം കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിസന്ധിയിലാണ്. അതില്‍ നിന്ന് വഴിതിരിക്കാനുള്ള നീക്കമാണ് ഇതെന്നാണ് വിലയിരുത്തല്‍.
കോണ്‍ഗ്രസ് ഉറപ്പിച്ചു, രാഹുലിന്റെ വരവ് 2022 സെപ്റ്റംബറില്‍, പോര് മറന്ന് ഗ്രൂപ്പുകള്‍