കള്ളനെ കുടുക്കിയത് നടി നയന്‍താര; നൈസായി വിളിച്ചുവരുത്തി, ബുര്‍ഖയണിഞ്ഞ്... സംഭവം ഇങ്ങനെ

  • Posted By:
Subscribe to Oneindia Malayalam

ബിജെപി നേതാവിന്റെ ഫോണ്‍ മോഷണം പോയ സംഭവം പോലീസ് കേസായി. നേതാവ് പിടിപാടുള്ള വ്യക്തിയായതിനാല്‍ മികച്ച ഓഫീസറെ തന്നെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ഒടുവില്‍ മോഷ്ടാവിനെ തിരിച്ചറിഞ്ഞു. പക്ഷേ, ഒരുതരത്തിലും പിടിക്കാന്‍ പറ്റിയില്ല. എല്ലാ അടവും പയറ്റിയ പോലീസ് വേറിട്ട വഴി സ്വീകരിച്ചു. അവിടെയാണ് തെന്നിന്ത്യന്‍ താരറാണി നയന്‍താര കഥയിലേക്ക് വരുന്നത്. പിന്നീട് മോഷ്ടാവിനെ ഫോണില്‍ വിളിച്ചു. ഉടനെ ഓടിയെത്തി... സിനിമയില്‍ മിന്നുന്ന പ്രകടനം കാഴ്ചവെയ്ക്കാന്‍ മാത്രമല്ല, പുറത്ത് പോലീസിനെ സഹായിക്കാനും നയന്‍സിനെ കൊണ്ടാകുമെന്ന് തെളിയിക്കുന്നതാണ് ബിഹാറിലുണ്ടായ സംഭവം...

വിലപിടിപ്പുള്ള ഫോണ്‍

വിലപിടിപ്പുള്ള ഫോണ്‍

ബിഹാറിലെ ദര്‍ഭംഗയിലാണ് രസകരമായ സംഭവം നടന്നത്. ബിജെപി നേതാവ് സഞ്ജയ് കുമാര്‍ മഹാതോയുടെ വിലപിടിപ്പുള്ള ഫോണ്‍ മോഷണം പോയി. നേതാവ് പോലീസില്‍ പരാതി കൊടുത്തെങ്കിലും കള്ളനെ പിടിക്കാനായില്ല. ഇത് സംസ്ഥാന പോലീസിനെ ആകെ കുഴക്കി.

മധുബാല ദേവിയെ ഏല്‍പ്പിച്ചു

മധുബാല ദേവിയെ ഏല്‍പ്പിച്ചു

ഈ ഘട്ടത്തിലാണ് അന്വേഷണം അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മധുബാല ദേവിയെ ഏല്‍പ്പിച്ചത്. അവര്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള അന്വേഷണ രീതിയിലൂടെ പ്രതിയെ കണ്ടെത്തി. ദര്‍ഭംഗയിലെ മുഹമ്മദ് ഹസ്‌നൈന്‍ ആണ് മോഷ്ടാവ്. പക്ഷേ ഇയാളെ പിടികൂടാന്‍ പോലീസ് എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല.

തന്ത്രം മാറ്റി

തന്ത്രം മാറ്റി

മുഹമ്മദ് ഹസ്‌നൈന്‍ അല്ല ഫോണ്‍ മോഷ്ടിച്ചത്. പക്ഷേ, ബിജെപി നേതാവിന്റെ ഫോണ്‍ നിലവില്‍ ഉപയോഗിക്കുന്നത് ഹസ്‌നൈന്‍ ആണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ ഇയാളെ കസ്റ്റഡിയിലെടുക്കണം. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ മധുബാല ദേവി മറ്റൊരു തന്ത്രം ഉപയോഗിച്ചു.

പ്രണയിക്കാന്‍ തീരുമാനിച്ചു

പ്രണയിക്കാന്‍ തീരുമാനിച്ചു

മധുബാല ഹസ്‌നൈനെ പ്രണയിക്കാന്‍ തീരുമാനിച്ചു. പ്രണയിക്കുക എന്നു പറഞ്ഞാല്‍ പ്രണയം നടിക്കുക. നിരന്തരമായി ഫോണ്‍ ചെയ്തു. അതില്‍ ഹസ്‌നൈന്‍ വീണു. ഒടുവില്‍ മധുബാലയുടെ ചില നീക്കങ്ങളില്‍ ഹസ്‌നൈന് സംശയം തോന്നിയതോടെ പെട്ടു.

നയന്‍താര വരുന്നു

നയന്‍താര വരുന്നു

മധുബാലയുടെ ഫോട്ടോ കാണണമെന്നായിരുന്നു ഹസ്‌നൈന്റെ ആവശ്യം. എന്നാല്‍ അവിടെയും പോലീസ് ഓഫീസര്‍ തളര്‍ന്നില്ല. ഉടനെ ഫോട്ടോ അയച്ചുകൊടുത്തു. അതുകൂടി കണ്ടപ്പോള്‍ ഹസ്‌നൈന്‍ ശരിക്കും വീണു. മധുബാല അയച്ചുകൊടുത്തത് സ്വന്തം ഫോട്ടോ ആയിരുന്നില്ല, നടി നയന്‍താരയുടേതായിരുന്നു.

എല്ലാം പെട്ടെന്നായിരുന്നു

എല്ലാം പെട്ടെന്നായിരുന്നു

തന്നെ നിരന്തരമായി ഫോണില്‍ വിളിച്ച് ഇഷ്ടമാണെന്ന് പറഞ്ഞ പെണ്‍കുട്ടി ഇത്ര സുന്ദരിയായിരിക്കുമെന്ന് ഹസ്‌നൈന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. ഫോട്ടോ കണ്ടതോടെ ഹസ്‌നൈന് ഇഷ്ടം കൂടി. പ്രണയത്തിന് ശക്തിയും. ഒടുവില്‍ ഒരിക്കലും പിരിയില്ലെന്ന അവസ്ഥയിലേക്കെത്തി. ഇതെല്ലാം ദിവസങ്ങള്‍ക്കിടെയായിരുന്നു.

നേരിട്ട് കാണണം

നേരിട്ട് കാണണം

മധുബാല മൊബൈല്‍ ഫോണില്‍ പ്രൊഫൈല്‍ ഫോട്ടോ ആയി ഉപയോഗിച്ചതും നയന്‍താരയുടെ ചിത്രമായിരുന്നു. ഇതേ ചിത്രം തന്നെയാണ് ഹസ്‌നൈന്‍ അയച്ചുകൊടുത്തതും. ഹസ്‌നൈന്‍ പൂര്‍ണമായി വീണു എന്ന് ബോധ്യപ്പെട്ട മധുബാല ദേവി നേരിട്ട് കാണണമെന്ന താല്‍പ്പര്യം അറിയിച്ചു.

ഹസ്‌നൈന്‍ വന്നു

ഹസ്‌നൈന്‍ വന്നു

അപ്പോഴേക്കും എന്തിനും തയ്യാറായിരുന്നു ഹസ്‌നൈന്‍. എവിടെ വേണമെങ്കിലും വരാമെന്നായി അയാള്‍. ദര്‍ഭംഗ ടൗണില്‍ എത്താന്‍ മധുബാല ആവശ്യപ്പെട്ടു. ഹസ്‌നൈന്‍ ഓകെയും പറഞ്ഞു. പറഞ്ഞുറപ്പിച്ച സ്ഥലത്ത് കൃത്യസമയം ഹസ്‌നൈന്‍ എത്തി.

ബുര്‍ഖ ധരിച്ച നയന്‍താര

ബുര്‍ഖ ധരിച്ച നയന്‍താര

മധുബാലയും വന്നു. മധുബാല തിരിച്ചറിയാതിരിക്കാന്‍ ബുര്‍ഖ ധരിച്ചിരുന്നു. താന്‍ കണ്ട ഫോട്ടോയിലെ പെണ്‍കുട്ടിയാണിതെന്ന് ഹസ്‌നൈന്‍ കരുതി. ഓടിയടുത്തപ്പോള്‍ മഫ്തിയിലുണ്ടായിരുന്ന പോലീസ് വളഞ്ഞു. അപ്പോഴാണ് ഹസ്‌നൈന് താന്‍ കെണിയില്‍ പെട്ടുവെന്ന് ബോധ്യമായത്.

പാരിതോഷികം

പാരിതോഷികം

എന്നാല്‍ ഹസ്‌നൈനെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വ്യക്തത ലഭിച്ചത്. ഇയാളല്ല ബിജെപി നേതാവിന്റെ ഫോണ്‍ മോഷ്ടിച്ചത്. ഹസ്‌നൈന്‍ 4500 രൂപക്ക് മറ്റൊരാളില്‍ നിന്ന് വാങ്ങിയതാണ് ഫോണ്‍. അയാളെ പറ്റിയുള്ള എല്ലാ വിവരങ്ങളും ഹസ്‌നൈന്‍ പോലീസിന് കൈമാറി. ഒടുവില്‍ യഥാര്‍ഥ പ്രതിയെയും പോലീസ് പിടികൂടി. കേസന്വേഷണത്തില്‍ മധുബാല ദേവി കാണിച്ച വ്യത്യമായ വഴി സര്‍ക്കാരിന്റെ പ്രീതി പിടിച്ചുപറ്റി. മധുബാലയ്ക്ക് പ്രത്യേക പാരിതോഷികം നല്‍കുമെന്ന് പോലീസ് വകുപ്പ് അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Bihar woman cop poses as Tamil actress Nayanthara to honeytrap gangster, succeeds

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്