വനിതാ പോലീസ് ഓഫീസര്‍ ദളിത് പെണ്‍കുട്ടിക്ക് നല്‍കിയത് മനോഹരമായ ഒരു വാലന്റൈന്‍ സമ്മാനം

  • Posted By:
Subscribe to Oneindia Malayalam

പറ്റ്‌ന: ജാതിപരമായ അകല്‍ച്ച വലിയതോതില്‍ നിലനില്‍ക്കുന്ന ബിഹാറില്‍ ഒരു വനിതാ പോലീസ് ഓഫീസര്‍ ദളിത് പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുത്ത് മാതൃകയായി. പ്രണയദിനമായ ചൊവ്വാഴ്ചയായിരുന്നു മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ച വിവാഹം നടന്നത്. വിവാഹത്തിന്റെ എല്ലാ ചെലവുകളും വഹിച്ച പോലീസ് ഓഫീസര്‍ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്തു.

ബെനിപതി സബ്ഡിവിഷണല്‍ പോലീസ് ഓഫീറായ നിര്‍മല കുമാരിയാണ് ഏവര്‍ക്കും മാതൃകയാകുന്നതരത്തില്‍ പെണ്‍കുട്ടിയുടെ രക്ഷാകര്‍തൃത്വം ഏറ്റെടുത്തത്. വിവാഹത്തിലെ പ്രധാന ചടങ്ങായ കന്യാദാന്‍ നടത്തിയത് നിര്‍മലയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ മരിച്ചിരുന്നതിനാല്‍ ആ സ്ഥാനം നിര്‍മല ഏറ്റെടുക്കുകയായിരുന്നു.

indian-marriage

പത്തൊമ്പതുകാരിയായ റുബിയുടെ അമ്മ മാസങ്ങള്‍ക്ക് മുന്‍പ് സഹായം അഭ്യര്‍ഥിച്ചുകൊണ്ട് നിര്‍മലയെ കാണുന്നതോടെയാണ് ഇവരുടെ ബന്ധം തുടങ്ങുന്നത്. റുബിയുടെ പിതാവ് ഒരു അപകടത്തില്‍ മരിച്ചതിനാല്‍ കുടുംബത്തെ ഏതെങ്കിലും രീതിയില്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചാണ് അമ്മ പോലീസ് ഉദ്യോഗസ്ഥയെ കണ്ടത്.

പെണ്‍കുട്ടി ഒരു വരനെ കണ്ടെത്തുകയാണെങ്കില്‍ വിവാഹം നടത്തിക്കൊടുക്കാമെന്ന് നിര്‍മല അന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. അടുത്തിടെ റുബി പ്ലബ്ബറായ വിവേകുമായി വിവാഹം കഴിക്കാന്‍ ഒരുക്കമാണെന്ന് അറിയിച്ചതോടെ നിര്‍മല വിവാഹത്തിന്റെ ചുമതല ഏറ്റെടുത്തു. എല്ലാകാര്യങ്ങളിലും ഇടപെട്ട നിര്‍മല പിതാവിന്റെ അസാന്നിധ്യം അറിയിക്കാതെ റുബിയുടെ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു. താന്‍ സ്വപ്‌നത്തില്‍പോലും ചിന്ത്ിക്കാത്ത കാര്യമാണ് നടന്നതെന്നും അതീവ സന്തുഷ്ടയാണെന്നുമാണ് റുബിയുടെ പ്രതികരണം.


English summary
Woman cop gives a Valentine's Day gift to Dalit girl in Bihar
Please Wait while comments are loading...