ഭര്‍ത്താവിന്റെ മദ്യപാനം അതിരുകടന്നപ്പോള്‍ യുവതി മറ്റൊരു വിവാഹം കഴിച്ചു

  • Posted By:
Subscribe to Oneindia Malayalam

ഗയ: ഭര്‍ത്താവിന്റെ മദ്യപാനവും ശാരീരിക ഉപദ്രവും പതിവായതിനെ തുടര്‍ന്ന് യുവതി വിവാഹമോചനം നേടി മറ്റൊരു വിവഹം കഴിച്ചു. ബിഹാറിലെ ഗയയിലാണ് അപൂര്‍വ സംഭവം. ഭര്‍ത്താവ് മദ്യപാനിയാണെങ്കില്‍ ഇടിയും തൊഴിയും കൊണ്ട് ജീവിത് പാഴാക്കുന്ന ഒരു സമൂഹത്തില്‍നിന്നുമാണ് പലര്‍ക്കും പ്രചോദനവുമായി യുവതി രംഗത്തെത്തിയിട്ടുള്ളത്.

ഗയയിലെ ഒരു കുഗ്രാമത്തിലെ സംഗീത എന്ന യുവതിയും ഭാര്യ മരിച്ച രാംകേശ്വര്‍ യാദവും തമ്മില്‍ കഴിഞ്ഞദിവസം കോടതിയില്‍വെച്ചായിരുന്നു വിവാഹം. സംഗീതയ്ക്ക് ആദ്യ വിവാഹത്തില്‍ ഒരു മകളും രണ്ടാംഭര്‍ത്താവിന് ഒരു മകനുമുണ്ട്. ഇരുവരും പരസ്പരം സ്‌നേഹിച്ചും ബഹുമാനിച്ചും ദാമ്പത്യം മുന്നോട്ടുകൊണ്ടുപോകുമെന്ന കോടതിക്ക് മുമ്പാകെ ഉറപ്പു നല്‍കി.

marriage

അഞ്ചുവര്‍ഷം മുന്‍പ് സഞ്ജയ് യാദവ് എന്നയാളുമായിട്ടായിരുന്നു സംഗീതയുടെ ആദ്യ വിവാഹം. വിവാഹശേഷം ഭര്‍ത്താവിന്റെ കുടുംബത്തിന്റെ മദ്യപാനംകണ്ട് താന്‍ ഞെട്ടിയെന്നാണ് സംഗീത പറയുന്നത്. എല്ലാ കുടുംബാംഗങ്ങളും മദ്യപാനികളായിരുന്നു. മാത്രമല്ല, സംഗീതയെ മദ്യപിച്ച് ഉപദ്രവിക്കുന്നതും പതിവാക്കി. ഇതേ തുടര്‍ന്ന് രണ്ടുവര്‍ഷം മുന്‍പ് സംഗീത സ്വന്തം വീട്ടിലേക്ക് മടങ്ങി.

alcohol

ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കിയതോടെ ഭര്‍ത്താവിന്റെ മദ്യാസക്തി കുറയുമെന്ന് കരുതിയെങ്കിലും വ്യാജമദ്യത്തിനടിമയായതോടെ സംഗീത മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു. സംഗീതയുടെ നിപാടിനെ രണ്ടാം ഭര്‍ത്താവ് പുകഴ്ത്തി. മദ്യത്തിനെതിരായ മഹത്തായ സന്ദേശമാണ് സംഗീതയുടേതെന്ന് രാംകേശ്വര്‍ യാദവ് പറഞ്ഞു.

English summary
Woman deserts alcoholic husband in dry Bihar, marries another man
Please Wait while comments are loading...