ടോയ് കാറില്‍ കയറി അബദ്ധത്തില്‍ മുടി കുടുങ്ങി... തലയോട്ടി പിളര്‍ന്ന് 28 കാരി യുവതി മരിച്ചു

  • Written By: Desk
Subscribe to Oneindia Malayalam

സ്കാനിങ്ങ് മെഷീനില്‍ കുടുങ്ങി മുംബൈ സ്വദേശി മരിച്ചവാര്‍ത്തയുടെ ഞെട്ടല്‍ മാറും മുന്‍പ് അസാധാരണമായ മറ്റൊരു അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. അമ്യൂസ്മെന്‍റ് പാര്‍ക്കിലെ ടോയ് കാറില്‍ മുടി കുരുങ്ങി 28 കാരിയായ പുനീത് കൗര്‍ എന്ന യുവതിയാണ് മരിച്ചത്. ഹരിയാനയിലെ പഞ്ചകുലയില്‍ ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.

പാര്‍ക്കില്‍

പാര്‍ക്കില്‍

ഹരിയാനയിലെ പഞ്ചകുലയില്‍ അക്വാ വില്ലേജ് എന്ന പാര്‍ക്കില്‍ വെച്ചാണ് അപകടം ഉണ്ടായത്. പുനീത് കൗര്‍ ഭര്‍ത്താവ് അമര്‍ദീപ് സിങ്ങ് രണ്ട് വയസുകാരനായ മകന്‍ എന്നിവരോടൊപ്പമാണ് പാര്‍ക്കില്‍ എത്തിയത്.

മുടി കുടുങ്ങി

മുടി കുടുങ്ങി

നാല് ഓപ്പണ്‍ ടോയ് കാറുകള്‍ ഇവര്‍ ബുക്ക് ചെയ്തിരുന്നു. ഇതില്‍ ഭര്‍ത്താവ വിനൊപ്പമായിരുന്നു പുനീത് കയറിയത്.

ആദ്യ ലാപില്‍ തന്നെ

ആദ്യ ലാപില്‍ തന്നെ

ആദ്യ ലാപ് യാത്ര പൂര്‍ത്തിയാക്കുന്നതിനിടയില്‍ തന്നെ കാറിന്‍റെ ചക്രങ്ങള്‍ക്കിടയില്‍ പുനീതിന്‍റെ മുടി കുടുങ്ങുകയായിരുന്നു.

തലയോട്ടി വേര്‍പ്പെട്ടു

തലയോട്ടി വേര്‍പ്പെട്ടു

വാഹനം വളരെ വേഗത്തിലായത് കൊണ്ട് തന്നെ നമുടി കുടിങ്ങിയ ഉടനെ തലയോട്ടി വേര്‍പ്പെട്ട് പുറത്തുവരികയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങഅകിലും മരിച്ചു.

സുരക്ഷ

സുരക്ഷ

എല്ലാ സുരക്ഷ മുന്‍കരുതലുകളും എടുത്ത ശേഷമാണ് യുവതി കാറില്‍ കയറിയതെന്ന് പാര്‍ക്ക് ജീവനക്കാര്‍ പറയുന്നു.

ഹെല്‍മറ്റ്

ഹെല്‍മറ്റ്

കാറില്‍ കയറാനായി പ്രത്യേക ഹെല്‍മെറ്റ് ഉണ്ട്. ഇത് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പായെങ്കില്‍ മാത്രമേ കാറില്‍ കയറ്റാറുള്ളൂവെന്നും പാര്‍ക്ക് ജീവനക്കാര്‍ പറയുന്നു. ഇതിനിടയില്‍ അപകടം സംഭവിച്ചത് എങ്ങനെയെന്ന് വ്യക്തമല്ലെന്നും ജീവനക്കാര്‍ വ്യക്തമാക്കി.

English summary
A 28-year-old Bathinda woman was killed after her hair was caught in a wheel of a go-kart, tearing her scalp off the head, at an amusement park adjacent to Yadavindra Gardens in Pinjore on Wednesday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്