സ്ത്രീകളെ നോക്കി സ്വയംഭോഗം ചെയ്തു,ചെയ്യാന്‍ ക്ഷണിച്ചു, ഹെല്‍പ് ലൈനില്‍ വിളിച്ചപ്പോള്‍ കിട്ടിയ മറുപടി

  • Written By:
Subscribe to Oneindia Malayalam

മുംബൈ: പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ എത്രമാത്രം പീഡനങ്ങള്‍ സഹിക്കുന്നു എന്നതിന് അവസാനത്തെ തെളിവാണ് ദിവസങ്ങള്‍ക്ക് മുന്‍പ് മുംബൈയിലെ ഒരു ലോക്കല്‍ ട്രെയിനില്‍ സംഭവിച്ചത്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് 22 കാരിയായ പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് വിഷയം ചര്‍ച്ചയാകുന്നത്. പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ബ്രിട്ടനില്‍ യുവാവ് പ്രസവിച്ചു; പെണ്‍കുഞ്ഞിന് സുഖം, ഇതെന്തു ലോകം?

കഴിഞ്ഞ ജൂണ്‍ 15 നാണ് ഈ സംഭവം നടന്നത്.. വ്യാഴാഴ്ച പെണ്‍കുട്ടി സംഭവത്തെ കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയതോടെയാണ് ലോകം അറിഞ്ഞത്. ഒരു സുഹൃത്തിനെ കാണാന്‍ പോയി, ലോക്കല്‍ ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെണ്‍കുട്ടി. വികലാംഗരുടെ കംപാര്‍ട്‌മെന്റിനോട് ചേര്‍ന്ന് നില്‍ക്കുന്ന ലേഡീസ് കംപാര്‍ട്‌മെന്റിലാണ് പെണ്‍കുട്ടി കയറിയത്. പെണ്‍കുട്ടി അടക്കം ആറ് സ്ത്രീകള്‍ ആ കംപാര്‍ട്‌മെന്റില്‍ ഉണ്ടായിരുന്നു.

misbehave-on-girls

കുറച്ച് നേരം കഴിഞ്ഞപ്പോള്‍ തനിക്ക് അടുത്തിരിയ്ക്കുന്ന പെണ്‍കുട്ടി വല്ലാതെ അസ്വസ്ഥതകള്‍ അനുഭവിയ്ക്കുന്നതായി തോന്നി. നോക്കിയപ്പോള്‍ വികലാംഗരുടെ കംപാര്‍ട്‌മെന്റിലിരുന്ന് ഒരാള്‍ പെണ്‍കുട്ടികളെ നോക്കി സ്വയംഭോഗം ചെയ്തുകൊണ്ടിരിയ്ക്കുകയാണ്. അയാള്‍ എന്തൊക്കയോ പറയുന്നുമുണ്ട്. മുഖം തിരിച്ച് നില്‍ക്കുമ്പോള്‍ വിളിക്കുന്നു. സ്വയംഭംഗം ചെയ്യാന്‍ പെണ്‍കുട്ടികളെ ഇയാള്‍ ക്ഷണിക്കുന്നുണ്ടായിരുന്നവത്രെ.

ആദ്യമൊക്കെ മാനസിക വൈകല്യമുള്ള ആളായിരിയ്ക്കും എന്ന് കരുതി മിണ്ടാതിരുന്നു. ട്രെയിന്‍ കണ്ടിവ്‌ലി സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ഇയാള്‍ ലേഡീസ് കംപാര്‍ട്‌മെന്റിന് സമീപത്തേക്ക് വന്നു. 22 കാരി എഴുന്നേറ്റ് വാതിലിനടുത്തേക്ക് നടന്നു. നിന്നെ ഞാന്‍ പീഡിപ്പിയ്ക്കുമെന്ന് ഇയാള്‍ പറഞ്ഞത്രെ. എങ്കിലൊന്ന് കാണട്ടേ എന്ന് പെണ്‍കുട്ടി മറുപടി കൊടുത്തു. അയാള്‍ അത് ചെയ്യില്ല എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു എന്ന് 22 കാരി പറയുന്നു.

തുടര്‍ന്ന് റെയില്‍വെയില്‍ കണ്ട ഹെല്‍പ് ലൈന്‍ നമ്പര്‍ കുറിച്ചെടുത്ത് ഫോണില്‍ വിളിച്ചു. പക്ഷെ അവിടെ നിന്നുള്ള പ്രതികരണമാണ് ശരിയ്ക്കും ഞെട്ടിച്ചത്. സംഭവിച്ചത് എന്താണെന്നും ഇപ്പോള്‍ ട്രെയിന്‍ എവിടെയാണുള്ളത് എന്നും കംപാര്‍ട്‌മെന്റ് ഏതാണെന്നുമൊക്കെയുള്ള വിശദവിവരങ്ങള്‍ പെണ്‍കുട്ടി പറഞ്ഞുകൊടുക്കുമ്പോള്‍ ഹെല്‍പ് ലൈനിലുള്ള ആള്‍ ചിരിക്കുകയായിരുന്നത്രെ. എന്നിട്ട് ഫോണ്‍ കട്ട് ചെയ്തു.

തുടര്‍ന്നാണ് 22 കാരി ഫേസ്ബുക്കില്‍ ദുരനുഭവം പങ്കുവച്ചത്. പോസ്റ്റ് വൈറലായതോടെ പശ്ചിമ റെയില്‍വെ പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷിച്ചു. ഏത് ഹെല്‍പ് ലൈനിലേക്കാണ് പെണ്‍കുട്ടി വിളിച്ചത് എന്ന കാര്യം അന്വേഷിക്കുമെന്നും തക്കതായ നടപടി സ്വീകരിയ്ക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് പുരുഷോട്ടം കരദ് വാക്ക് നല്‍കി.

English summary
In yet another reminder of how unsafe women are while travelling in public transport systems across India, a 22-year-old Mumbai woman's Facebook post recounting the horror of a man publicly masturbating at her on a local train and the railway police laughing off her complaint has gone viral.
Please Wait while comments are loading...