Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗികാതിക്രമം അസഹനീയം: മകനെ കൊല്ലാന്‍ സഹോദരന് അമ്മയുടെ ക്വട്ടേഷന്‍!

50,000 രൂപ നല്‍കിയ ശേഷം കൃത്യം നിര്‍വഹിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു

മുംബൈ: മകനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ അമ്മ അറസ്റ്റില്‍. 55കാരിയുള്‍പ്പെടെ ബന്ധുക്കളായ സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലാണ് അമ്മ മകനെ കൊലപ്പെടുത്താന്‍ മകന് നിര്‍ദേശം നല്‍കിയത്. ആറ് മാസത്തോളം അടുത്ത ബന്ധുക്കളായ സ്ത്രീകളെ പീഡിപ്പത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആദ്യ വിവാഹത്തിലെ മകനായ സീതാറാമിനോട് സഹോദരന്‍ രാമചന്ദ്രന്‍ ദ്വിവേദിയെ കൊലപ്പെടുത്താന്‍ ആവശ്യപ്പെട്ടത്. 50,000 രൂപ നല്‍കിയ ശേഷം കൃത്യം നിര്‍വഹിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ആഗസ്റ്റ് 21ന് വെള്ളം നിറഞ്ഞ ക്വാറിയില്‍ നിന്ന് കണ്ടെടുത്ത അജ്ഞാത മൃതദേഹത്തിന്‍റെ കയ്യില്‍ പച്ചകുത്തിയിരുന്ന പേരുകളാണ് ആളെ തിരിച്ചറിയുന്നതിന് സഹായിച്ചിട്ടുള്ളത്. മൃശരീരത്തില്‍ കത്തിക്കുത്തേറ്റ പാടുകളും മുറിപ്പാടുകളും കണ്ടെത്തിയതോ‌ടെ പോലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. രാമചന്ദ്രന്‍, രജനി എന്നീ പേരുകളാണ് കയ്യില്‍ പച്ചകുത്തിയിരുന്നത്. തുടര്‍ന്ന് മൃതശരീരത്തിന്‍റെ ഫോട്ടോകള്‍ സമീപത്തെ പോലീസ് സ്റ്റേഷനുകള്‍ക്ക് അയച്ച് നല്‍കുകയും ചെയ്തിരുന്നു.

മൃതദേഹം തിരിച്ചറിഞ്ഞു

മൃതദേഹം തിരിച്ചറിഞ്ഞു

ഭയാന്തര്‍ പോലീസ് സ്റ്റേഷനിലെത്തിയ സുനിത ശര്‍മ എ​ന്ന യുവതിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസ് ഇയാളുടെ വീട്ടിലെത്തി അമ്മയെയും സഹോദരനെയും കണ്ട പോലീസ് സ്റ്റേഷനിലെത്തി മൃതദേഹം തിരിച്ചറിയാന്‍ ആവശ്യപ്പെട്ടു. പിന്നീട് ചോദ്യം ചെയ്തതോടെയായിരുന്നു സത്യം പുറത്തുവരുന്നത്. ഇരുവരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്. സെപ്തംബര്‍ 14 നായിരുന്നു സംഭവം.

പറഞ്ഞത് പച്ചക്കള്ളം

പറഞ്ഞത് പച്ചക്കള്ളം

ആഗസ്റ്റ് 19ന് രാത്രി എട്ട് മണിയ്ക്ക് ശേഷം കൊല്ലപ്പെട്ട യുവാവ് കുടുംബവുമായി ബന്ധം പുലര്‍ത്തിയില്ലെന്നാണ് അമ്മ പോലീസിന് നല്‍കിയ വിവരം. എന്നാല്‍ ഇയാളെ കാണാതായെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. വസായിയിലെ ഫാക്ടറി ജീവനക്കാരനാണ് ഇയാള്‍. എന്നാല്‍ ഇടയ്ക്ക് വീട്ടില്‍ നിന്ന് വിട്ട് ഇത്തരത്തില്‍ താമസിക്കാറുണ്ടായിരുന്നുവെന്നും പോലീസിനോട് അമ്മ പറഞ്ഞിരുന്നു.

അമ്മയുടെ കുറ്റസമ്മതം

അമ്മയുടെ കുറ്റസമ്മതം

പോലീസ് കൊലപാതക കേസുമായി മുന്നോട്ടുപോയതോടെയാണ് രജനി കുറ്റമം സമ്മതിച്ച് രംഗത്തെത്തിയത്. മകനെ വധിക്കുന്നതിനായി താന്‍ 50000 രൂപ മറ്റൊരു മകന് നല്‍കിയെന്നും ഇല്ലാതാക്കാന്‍ ആവശ്യപ്പെട്ടുവെന്നും അമ്മ വെളിപ്പെടുത്തി.

 അതിക്രമം സഹിക്കാതെ

അതിക്രമം സഹിക്കാതെ

രണ്ടാനമ്മയായ തനിക്ക് നേരെയും കുടുംബത്തിലെ 55 കാരിയായ സ്ത്രീയുള്‍പ്പെടെ നിരവധി സ്ത്രീകള്‍ക്ക് നേരേയും കൊല്ലപ്പെട്ട രാമചന്ദ്രനില്‍ നിന്ന് ലൈംഗികോപദ്രവമേറ്റിരുന്നുവെന്നും രജനി പോലീസിനോട് വെളിപ്പെടുത്തി. ഇത് സഹിക്കാന്‍ കഴിയാതായതോടെയാണ് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നും ഇവര്‍ വെളിപ്പെടുത്തി.

 ആഗസ്റ്റ് 20ന്

ആഗസ്റ്റ് 20ന്

ആഗസ്റ്റ് 20ന് രാത്രി രണ്ടുമണിയോടെ കള്ളംപറഞ്ഞ് വീടിന് പുറത്തെത്തിച്ച ശേഷം കൊലപ്പെടുത്തി മൃതദേഹം ക്വാറിയില്‍ ഉപേക്ഷിക്കുകായിരുന്നുവെന്ന് സഹോദരന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+