• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഹസീനയെന്ന മൊഞ്ചത്തി; പുരുഷന്‍മാരെ വശീകരിക്കാന്‍ അടവഞ്ചും പയറ്റിയവള്‍, ഒടുവില്‍!!

  • By Ashif

ലഖ്‌നൗ: പുരുഷന്‍മാരെ വശീകരിക്കാന്‍ സകല അടവും ഉപയോഗിക്കുന്ന യുവതി അറസ്റ്റില്‍. സമ്പന്നരും പ്രമുഖരുമായ പുരുഷന്‍മാരുടെ പിന്നാലെ കൂടി വശീകരിച്ച് പണം തട്ടുന്ന സംഘത്തിലെ പ്രമുഖയാണിവള്‍. 30 ലക്ഷം രൂപ തട്ടാനുള്ള ശ്രമത്തിനിടെയാണ് ഉത്തര്‍ പ്രദേശ്-ദില്ലി പോലീസിന്റെ സംയുക്ത നീക്കത്തിലൂടെ കുടുങ്ങുന്നത്.

ചോദ്യം ചെയ്തപ്പോള്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകളാണ്. നിരവധി പേരെ ഇവര്‍ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടത്രെ. സിനിമാ കഥകളെ പോലും വെല്ലുന്ന ജീവിത കഥയാണ് ഹസീനയുടേതെന്ന് പോലീസ് പറയുന്നു. സോഷ്യല്‍ മീഡിയ ഉപയോഗിച്ച് നടക്കുന്ന പെണ്‍കെണിയുടെ മായാ ലോകമാണ് ഇവിടെ വെളിപ്പെട്ടത്. തുടര്‍ന്ന് ഹസീനയുടെ മുറാദാബാദിലുള്ള വീട്ടില്‍ പോലീസ് പരിശോധന നടത്തി. ഇവിടെ നിന്നു വിലപ്പെട്ട രേഖകള്‍ പോലീസ് കണ്ടെടുത്തുവെന്നാണ് വിവരം. ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

പിന്നില്‍ വന്‍ സംഘം

പിന്നില്‍ വന്‍ സംഘം

ഉത്തര്‍ പ്രദേശിലെ മുറാദാബാദിലുള്ള ഹസീനയെ പോലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞദിവസമാണ്. ഇവര്‍ക്ക് പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. രണ്ടു ചെറിയ കുട്ടികളുണ്ട് ഇവര്‍ക്ക്. ഹസീന എന്ന പേര് വ്യാജമാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

30 ലക്ഷം രൂപ തട്ടാന്‍ ശ്രമം

30 ലക്ഷം രൂപ തട്ടാന്‍ ശ്രമം

ഒരു കരാറുകാരനെ ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ചെന്ന കേസിലാണ് പോലീസ് ഹസീനയെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ സംബന്ധിച്ച് പോലീസിന് സൂചന ലഭിച്ചു. ഒന്നല്ല ഒരുപാട് പ്രമുഖരെയാണ് ഹസീന വലയില്‍ വീഴ്ത്തിയത്.

കൂടുതല്‍ പരാതി എത്തും

കൂടുതല്‍ പരാതി എത്തും

യുവതി അറസ്റ്റിലായ സ്ഥിതിക്ക് കൂടുതല്‍ പേര്‍ പരാതിയുമായി എത്തുമെന്ന പ്രതീക്ഷയിലാണ് പോലീസ്. പെണ്‍കെണി ഒരുക്കി പ്രമുഖരില്‍ നിന്നു ലക്ഷങ്ങളാണ് യുവതി കൈവശപ്പെടുത്തിയത്. പോലീസ് വെളിപ്പെടുത്തിയ ഒരു കേസ് ഇങ്ങനെയാണ്.

സോഷ്യല്‍ മീഡിയ വഴി

സോഷ്യല്‍ മീഡിയ വഴി

പ്രമുഖരായ വ്യക്തികളുടെ പട്ടികയുണ്ടാക്കി പരിചയപ്പെടുകയാണ് യുവതിയുടെയും സംഘത്തിന്റെയും ആദ്യ ദൗത്യം. സോഷ്യല്‍ മീഡിയ വഴിയാണ് പ്രമുഖരുമായി അടുപ്പമുണ്ടാക്കുകയും വലയില്‍ വീഴ്ത്തുകയും ചെയ്യുക.

നഗ്നചിത്രങ്ങള്‍ കൈമാറും

നഗ്നചിത്രങ്ങള്‍ കൈമാറും

തുടര്‍ന്ന് നഗ്നചിത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി കൈമാറും. യാത്രയ്ക്ക് ക്ഷണിക്കുകയും ചെയ്യും. ഇങ്ങനെ യാത്രയ്ക്ക് സമ്മതിച്ചാലാണ് അടുത്ത കെണി ഒരുക്കുക. യാത്രയ്ക്കിടെ ഒരുമിച്ചുള്ള ഫോട്ടോകള്‍ പകര്‍ത്തും.

ഫോട്ടോകള്‍ കാണിച്ച് ഭീഷണി

ഫോട്ടോകള്‍ കാണിച്ച് ഭീഷണി

പിന്നീട് ഈ ഫോട്ടോകള്‍ കുടുംബങ്ങളെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെടുക. പരാതിക്കാരനായ കരാറുകാരനുമായി യുവതി ഹരിദ്വാറിലേക്കാണ് യാത്ര പോയത്. ഇവിടെ വച്ചാണ് ഫോട്ടോകള്‍ എടുത്തത്.

ഹസീന ഒറ്റയ്ക്കല്ല

ഹസീന ഒറ്റയ്ക്കല്ല

ഈ യാത്രക്കിടെ എടുത്ത ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഹസീന ഒറ്റയ്ക്കല്ല ഇതെല്ലാം ചെയ്യുന്നതെന്ന് പോലീസ് സംശയിക്കുന്നു. എന്നാല്‍ കൂടുതല്‍ പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കരാറുകാരനില്‍ നിന്നു അഞ്ച് ലക്ഷം രൂപ കൈക്കലാക്കിയിട്ടുണ്ട്. ശേഷം 30 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് കരാറുകാരന്‍ പോലീസിനെ സമീപിച്ചത്. യുവതിയുടെ ഫോണില്‍ നിന്നു നിരവധി പുരുഷന്‍മാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് കൂടുതല്‍പേരെ യുവതി പറ്റിച്ചിട്ടുണ്ടെന്ന് പോലീസ് സംശയിക്കാന്‍ കാരണം.

English summary
The Majhola police arrested a girl who used to blackmail people by clicking photos with them and later extort money by threatening them to share the clicks with their family. The accused, a resident of Uttar Pradesh’s Moradabad, used to come in contact with people through social media and later meet them and click selfies with them following which she extorts money from them through online transactions and cash.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more