അജിത് പവാറിന് നേരെ യുവതിയുടെ ചെരിപ്പേറ്
നാഗ്പൂര്‍: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് നേരെ ചെരുപ്പേറ്. വിദര്‍ഭ അനുകൂല പ്രവര്‍ത്തകയാണ് തന്റെ ചെരുപ്പ് അജിത് പവാറിന് നേരെ വലിച്ചെറിഞ്ഞത്. ഗഡ്ചിരോലിയിലെ ചമോര്‍ഷിയില്‍ വച്ചാണ് എന്‍സിപി നേതാവിന് നേരെ ചെരുപ്പേറുണ്ടായത്. എന്നാല്‍ അണികള്‍ ഇടപെട്ട് നേതാവിനെ സംരക്ഷിച്ചതിനാല്‍ ചെരുപ്പേറ് അജിത് പവാറിന് കൊണ്ടില്ല.
മഹാരാഷ്ട്ര വിഭജനത്തിന് എതിരു നില്‍ക്കുന്നതിനാലാണ് വിദര്‍ഭ അനുകൂലി അദ്ദേഹത്തിന് നേരെ ചെറുപ്പെറിഞ്ഞതെന്ന് വിദര്‍ഭ പ്രവര്‍ത്തകര്‍ പറയുന്നു. എന്‍സിപി സംഘടിപ്പിച്ച 'നിര്‍ധര്‍ മേലവ' എന്ന പാര്‍ട്ടി പരിപാടിയ്ക്കിടെയാണ് അക്രമം ഉണ്ടായത്.

'ജയ് ഹിന്ദ് ജയ് മഹാരാഷ്ട്ര' എന്ന് പറഞ്ഞ് പവാര്‍ തന്റെ പ്രസംഗം ഉപസംഹരിയ്ക്കുമ്പോഴായിരുന്നു ചെരുപ്പേറുണ്ടായത്. വിദര്‍ഭ അനുകൂല മുദ്രാവാക്യം വിളിച്ചായിരുന്നു പ്രവര്‍ത്തക പ്രതിഷേധിച്ചത്. സുരക്ഷ ഉദ്യോഗസ്ഥര്‍ ഇടപെട്ട് വനിത പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്ത് നീക്കി.
മാവോയിസ്റ്റ് സവാധീന മേഖലയില്‍ വച്ചായിരുന്നു ആക്രമണം. സംസ്ഥാനത്തെ പല ജില്ലയില്‍ നിന്നുള്ളവരും പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ടെന്നും. അതുപോലെയാണ് വിദര്‍ഭയുടെ കാര്യമെന്നും. വിദര്‍ഭക്കാരുടെ ആവശ്യം നടക്കില്ലെന്നും അജിത് പവാര്‍ പ്രതികരിച്ചു.












Click it and Unblock the Notifications