കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗളത്തിന്റെ ഗതി അര്‍ണബിന്റെ റിപ്പബ്ലിക് ടിവിക്കും..?? തുടങ്ങി പത്ത് ദിവസത്തിനകം ശനിദശ..!!

  • By Anamika
Google Oneindia Malayalam News

ദില്ലി: ടൈംസ് നൗവില്‍ നിന്നും രാജിവെച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി റിപ്പബ്ലിക് ടിവി തുടങ്ങിയത് ഏറെ കൊട്ടിഘോഷിക്കപ്പെട്ടാണ്. രാജ്യം ഭരിക്കുന്ന ബിജെപിയോട് കൃത്യമായ ചായ്വ് ടൈംസില്‍ ഉള്ളപ്പോള്‍ തന്നെ പ്രകടിപ്പിച്ചിരുന്ന അര്‍ബിന്റെ റിപ്പബ്ലിക്കിന്റെ രാഷ്ട്രീയം എന്താണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അര്‍ണബിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് ചാനലിലെ പ്രമുഖ മാധ്യമപ്രവര്‍ത്തക ചെയ്റ്റി നെരൂല രാജി സമര്‍പ്പിച്ചുകഴിഞ്ഞു. ഇനിയും ചാനലില്‍ നിന്ന് കൊഴിഞ്ഞ് പോക്ക് തുടരുമെന്നാണ് സൂചന.

പത്ത് ദിവസത്തിനകം

പത്ത് ദിവസത്തിനകം

അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി തുടങ്ങി പത്താം ദിവസത്തിനകമാണ് ആദ്യത്തെ രാജി സംഭവിച്ചിരിക്കുന്നത്. ചാനലിലെ ബിസ്സിനസ്സ് റിപ്പോര്‍ട്ടറും വാര്‍ത്താ അവതാരകയുമായ ചെയ്റ്റി നെരൂല, അര്‍ണബിന്റെ ചെയ്തികളില്‍ പ്രതിഷേധിച്ചാണ് രാജി വെച്ചതെന്നാണ് സൂചന.

ചാനലിന് മൌനം

ചാനലിന് മൌനം

അര്‍ണബ് നയിക്കുന്ന റിപ്പബ്ലിക് ചാനല്‍ അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനമാണ് നടത്തുന്നത് എന്നാരോപിച്ചാണ് നെരൂലയുടെ രാജിയെന്നാണ് അവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. നെരൂല രാജിക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. റിപ്പബ്ലിക് ടിവി അധികൃതരും മൗനം പാലിക്കുകയാണ്.

ഇനിയും രാജി തുടരും

ഇനിയും രാജി തുടരും

അര്‍ണബിനെ സഹിക്കാനാവാതെ ചാനലില്‍ നിന്നും ഇനിയും നിരവധി പേര്‍ രാജിക്കൊരുങ്ങുകയാണെന്നാണ് വിവരം. റിപ്പബ്ലിക് ടിവിയിലെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ നിന്നും സാങ്കേതിക വിഭാഗത്തില്‍ നിന്നും വരുദിനങ്ങളില്‍ കൂടുതല്‍ രാജി പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

വിവാദങ്ങൾ തുടരുന്നു

വിവാദങ്ങൾ തുടരുന്നു

മെയ് ആറിന് സംപ്രേഷണം തുടങ്ങിയത് മുതല്‍ അര്‍ണബിന്റെ ചാനല്‍ വിവാദത്തിലാണ്. ചാനല്‍ ചര്‍ച്ചകളില്‍ അര്‍ണബ് പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയ്ക്കും ധാര്‍ഷ്ട്യത്തിനും എതിരേ നേരത്തെ തന്നെ വിമര്‍ശനങ്ങളുണ്ട്. ലാലുപ്രസാദിനെതിരെയുള്ള വാര്‍്ത്തയോടുകൂടിയായിരുന്നുചാനലിന്റെ തുടക്കം.

ചലനമുണ്ടാക്കാതെ വാർത്തകൾ

ചലനമുണ്ടാക്കാതെ വാർത്തകൾ

ഇതിന് പിന്നാലെ ബിഗ് എക്‌സ്‌ക്ലൂസ്സീവ് എന്നവകാശപ്പെട്ടുകൊണ്ട് ശശി തരൂരിനെതിരെ സുനന്ദ ടേപ്‌സ് പുറത്ത് വിട്ടു. എന്നാല്‍ വിചാരിച്ചത്ര പ്രതികരണം വാര്‍ത്തയ്ക്കുണ്ടായില്ല. റിപ്പബ്ലിക് ചാനലിനെതിരെ ശശി തരൂര്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

മംഗളത്തിന് സംഭവിച്ചത്

മംഗളത്തിന് സംഭവിച്ചത്

കേരളത്തില്‍ ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രനെതിരെ ഹണിട്രാപ്പ് വാര്‍ത്തയുമായിട്ടായിരുന്നു മംഗളം ടെലിവിഷന്റെ തുടക്കം. എന്നാലിത് ചാനല്‍ തന്നെ തയ്യാറാക്കിയ നാടകമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. ഇതോടെ ചാനലിന്റെ ധാര്‍മ്മികതയെ ചോദ്യം ചെയ്ത് നിരവധി പേര്‍ രാജിവെച്ചിരുന്നു.

ചാനലിനെതിരെ പരാതി

ചാനലിനെതിരെ പരാതി

ഗംഭീരമായി തുടങ്ങിയിട്ട് ഗതി പിടിക്കാതെ പോയ മംഗളത്തിന്റെ അതേ അവസ്ഥയാകുമോ അര്‍ണബിന്റെ റിപ്പബ്ലിക്കിനുമെന്നാണ് ഇനി അറിയേണ്ടത്. വാര്‍ത്തകളില്‍ കൃത്രിമം കാണിക്കുന്നു എന്നാരോപിച്ച് ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ റിപ്പബ്ലിക് ചാനലിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

English summary
Republic’s business reporter Chaiti Narula quits channel on ethical grounds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X