Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയ്ക്ക് അവിഹിത ബന്ധമെന്ന് സംശയം; 2 മക്കള്‍ ചേര്‍ന്ന് ക്രൂരമായി കുത്തിക്കൊന്നു!

ലുധിയാന: 40 കാരിയെ ആണ്‍മക്കള്‍ ക്രൂരമായി കൊലപ്പെടുത്തി. പഞ്ചാബിലെ ലുധിയാനയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ചക്കാര്‍ വില്ലേജിലെ താമസക്കാരിയായ കരംജീത് കൗര്‍ എന്ന 40കാരിയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ചയായിരുന്നു സംഭവം. ഇവരുടെ മൂത്ത മകനായ സുഖ്പാല്‍ സിംഗ് എന്ന സുഖയും അനുജനും ചേര്‍ന്നാണ് കൗറിനെ കൊലപ്പെടുത്തിയത്.

സുഖ്പാല്‍ സിംഗിന് 20 വയസ്സുണ്ട്. അനുജന് 17 വയസ്സും. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്ത് വിടാന്‍ പറ്റില്ല. കൂലിപ്പണിയാണ് രണ്ട് പേര്‍ക്കും. അമ്മയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ട് എന്ന് സംശയിച്ചാണ് ഇരുവരും ചേര്‍ന്ന് ഈ ക്രൂരകൃത്യം ചെയ്തത്. കരംജീത് കൗറുമായി ഇക്കാര്യം പറഞ്ഞ് ആണ്‍മക്കള്‍ സ്ഥിരമായി വഴക്കുകൂടാറുണ്ട് എന്ന് അയല്‍ക്കാര്‍ പറയുന്നു.

crime

കരംജീത് കൗറിന്റെ ഭര്‍ത്താവ് കഴിഞ്ഞ 8 വര്‍ഷമായി ഗള്‍ഫിലാണ്. വര്‍ഷത്തില്‍ ഒരു പ്രാവശ്യം മാത്രമേ ഇയാള്‍ നാട്ടില്‍ വരാറുള്ളൂ. കൗറിനെ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും മക്കള്‍ അനുവദിക്കാറില്ലായിരുന്നത്രെ. ബുധനാഴ്ച ഇക്കാര്യം പറഞ്ഞ് മക്കള്‍ കൗറുമായി വീണ്ടും വഴക്കിട്ടു. വഴക്ക് ദേഹോപദ്രവത്തിലെത്തി. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് പല പ്രാവശ്യം കുത്തി കൊലപ്പെടുത്തുകയായിരുന്നു.

കഴുത്തിലും ഇടത്തേ ചെവിയിലും തോളിലും പരിക്കേറ്റ കൗര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അയല്‍ക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് പോലീസ് എത്തിയത്. അപ്പോഴേക്കും പ്രതികള്‍ ഓടിരക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന തിരച്ചിലിലാണ് രണ്ടുപേരും പോലീസിന്റെ പിടിയിലായത്. ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+