കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ അഭിഭാഷകയെ നടുറോഡില്‍ മര്‍ദ്ദിച്ചു; നാഭിക്ക് ചവിട്ടി... വീഡിയോ പുറത്ത്, അറസ്റ്റ്

Google Oneindia Malayalam News

ബെംഗളൂരു; വനിതാ അഭിഭാഷകയെ ജനമധ്യത്തില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലാണ് സംഭവം. അഭിഭാഷകയെ നാഭിക്ക് ചവിട്ടുന്നതും തുടര്‍ച്ചയായി അടിക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം. പ്രതിഷേധം കനത്തതോടെ മഹന്തേഷ് എന്ന വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകയെയും അവരുടെ ഭര്‍ത്താവിനെയും ഇയാള്‍ മര്‍ദ്ദിച്ചുവെന്ന് പോലീസ് പറയുന്നു. വസ്തു തര്‍ക്കമാണ് ആക്രമണത്തിന് കാരണം. ലക്ഷണക്കിന് ആളുകളാണ് കുറഞ്ഞ സമയത്തില്‍ ഈ വീഡിയോ കണ്ടത്.

l

തുടര്‍ന്ന് പ്രതിഷേധം ശക്തമായപ്പോഴാണ് പോലീസ് കേസെടുത്തതും പ്രതിയെ അറസ്റ്റ് ചെയ്തതും. അക്രമിയും അഭിഭാഷകയും അയല്‍വാസികളാണെന്ന് പറയപ്പെടുന്നു. കുറച്ച് നേരം മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. എന്നാല്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് ഇതില്‍ കാണാം. അടികൊണ്ട് പിന്നിലേക്ക് പോയ അഭിഭാഷക തിരിച്ചടിക്കാന്‍ ശ്രമിക്കുമ്പോഴേക്കും പ്രതി വീണ്ടും ചവിട്ടി.

മര്‍ദ്ദനമേല്‍ക്കുന്നതിനിടെ അഭിഭാഷകയുടെ കൈവശമുള്ള കടലാസുകള്‍ ചിതറി വീണു. ആളുകള്‍ നോക്കി നില്‍ക്കുന്നുണ്ടെങ്കിലും ആരും ഇടപെടുന്നില്ല. ചിലര്‍ ബഹളം വെക്കുന്നുണ്ട്. കാഴ്ചക്കാരില്‍ ഒരാള്‍ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് വിവാദമായത്.

ഉള്ളു തുറന്ന് ആസിഫ് അലി... ആ നടിമാരെ തിരിച്ചുകൊണ്ടുവരണം, വിജയ് ബാബു വിഷയത്തില്‍ പരിമിതിഉള്ളു തുറന്ന് ആസിഫ് അലി... ആ നടിമാരെ തിരിച്ചുകൊണ്ടുവരണം, വിജയ് ബാബു വിഷയത്തില്‍ പരിമിതി

ഭര്‍ത്താവിനൊപ്പം പോകുകയായിരുന്ന ബാഗല്‍കോട്ടിലെ അഭിഭാഷക സംഗീതയ്ക്കാണ് മര്‍ദ്ദനമേറ്റതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാഗല്‍കോട്ട് ടൗണില്‍ വച്ചാണ് സംഗീതയെ പ്രതി മര്‍ദ്ദിച്ചത്. അടിക്കരുതെന്ന് ഭര്‍ത്താവ് പറഞ്ഞിട്ടും ഇയാള്‍ പിന്തിരിഞ്ഞില്ലത്രെ. സംഗീത ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇവര്‍ക്ക് അമിത രക്തസ്രാവം ഉണ്ടായതോടെ ഐസിയുവിലേക്ക് മാറ്റി.

ബിജെപി ജനറല്‍ സെക്രട്ടറി രാജു നായ്ക്കറുമായുള്ള വസ്തു തര്‍ക്കമാണ് സംഗീതയെ ആക്രമിക്കാന്‍ കാരണമത്രെ. രാജുവിന്റെ അനുയായിയാണ് മഹന്തേഷ്. ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്നും കര്‍ണാടക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഗീതയുടെ കുടുംബ വീട് അമ്മാവന്‍ രാജുവിന് കുറഞ്ഞ വിലയ്ക്ക് വിറ്റിരുന്നു. ബന്ധുക്കള്‍ അറിയാതെയാണ് അമ്മാവന്‍ വില്‍പ്പന നടത്തിയത്. ഇതിനെതിരെ സംഗീത കോടതിയെ സമീപിച്ചതാണ് ടൗണില്‍ വച്ച് ആക്രമിക്കാന്‍ കാരണം.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Woman Lawyer Assaulting By A Man in Public Video Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X