38കാരിയെ കാണാന്‍ 23കാരന്‍ കാമുകന്‍ ഒളിച്ച് വന്നു... പക്ഷേ സംഭവിച്ചത്.. അതും ഭര്‍ത്താവ് പോലുമല്ല!!!

ദില്ലി: 38കാരിയായ യുവതി. അവര്‍ക്ക് 23കാരനായ കാമുകന്‍. രണ്ടുപേരും കൊല്ലപ്പെട്ടു. കാമുകന്റെ മുന്നില്‍ വെച്ച് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. പിന്നീട് കൊല്ലപ്പെട്ടു. യുവതിയുടെ ഭര്‍ത്താവായിരിക്കും ഇതിനെല്ലാം പിന്നിലെന്ന് ന്യായമായും സംശയം തോന്നും. എന്നാല്‍ അവിടെയാണ് ട്വിസ്റ്റ്. സത്യത്തില്‍ സംഭവിച്ചത് അതൊന്നുമല്ല. പിന്നെയോ?

Read Also: ഊള കോമാളി അഭിനയം പ്ലസ് കട്ടചളി ഇതാണ് ദിലീപ്... ദിലീപിന് എട്ടിന്റെ പണി കൊടുത്തത് ഉറ്റസുഹൃത്ത് തന്നെ?

കാമുകന്റെ മുന്നില്‍വെച്ച്

കാമുകന്റെ മുന്നില്‍വെച്ച്

ഇക്കഴിഞ്ഞ ഫെബ്രുവരി 19നാണ് കാമുകന്റെ മുന്നില്‍ വെച്ച് 38കാരിയായ വീട്ടമ്മ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. യുവതിയുടെ ഭര്‍ത്താവാണ് ഇതിന് പിന്നില്‍ എന്നായിരുന്നു സംശയിക്കപ്പെട്ടിരുന്നത്. എന്നാല്‍ നഗരത്തിലെ ഒരു കുപ്രസിദ്ധ ഗുണ്ടാസംഘമായിരുന്നു 38കാരിയായ യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തത്.

രണ്ടുപേരെയും കൊന്നു

രണ്ടുപേരെയും കൊന്നു

വീട്ടമ്മയെ ബലാത്സംഗം ചെയ്ത ശേഷം ഗുണ്ടാസംഘം രണ്ടുപേരെയും കൊലപ്പെടുത്തുകയും ചെയ്തു. രാജേഷ് ബവാനിയ ഗ്യാങാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന് വിവരം കിട്ടിയിരിക്കുന്നത്. മഡ്‌നാപൂര്‍ ദബാസിലാണ് രണ്ട് മാസം മുമ്പ് 38കാരിയായ വീട്ടമ്മ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ടത്.

വീട്ടില്‍ നിന്നും കാണാതായി

വീട്ടില്‍ നിന്നും കാണാതായി

ഫെബ്രുവരി 19നാണ് മദ്‌നാപൂര്‍ ദബാസിനടുത്തുളള മീര്‍ വിഹാറിലെ കുളക്കരയില്‍ ഒരു യുവതിയുടെ മൃതദേഹം കണ്ടതായി പോലീസിന് ഫോണ്‍കോളിലൂടെ വിവരം കിട്ടിയത്. ഇവരുടെ കഴുത്തില്‍ ഒരു പാടുണ്ടായിരുന്നു. ഇതാണ് കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടന്നത് എന്ന അഭ്യൂഹത്തിലേക്ക് പോലീസ് എത്താന്‍ കാരണം.

വീട്ടില്‍നിന്നും കാണാതായി

വീട്ടില്‍നിന്നും കാണാതായി

സംഭവം നടക്കുന്നതിന് ഒരു ദിവസം മുമ്പ് ഇവരെ കാണാതായതായി പരാതിയുണ്ട്. ഇതിന് പിന്നാലെയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മറ്റെവിടെയോ വെച്ചാണ് കൊലപാതകം നടന്നതെന്നും മൃതദേഹം കുളക്കരയില്‍ കൊണ്ടിടുകയായിരുന്നു എന്നും പോലീസ് പറയുന്നു. ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ശേഷമാണ് കൊലപാതകം നടന്നത്.

23കാരനുമായി ബന്ധം

23കാരനുമായി ബന്ധം

38കാരിയായ ഈ വീട്ടമ്മക്ക് ഒരാളുമായി അവിഹിതബന്ധമുണ്ടായിരുന്നത്രെ. വീട്ടമ്മയെ കാണാതായ ദിവസം തന്നെ ഇയാളെയും കാണാതായിട്ടുണ്ട്. വീട്ടമ്മയുടെ മൃതദേഹം കണ്ടുകിട്ടിയതിന്റെ പിറ്റേന്ന് ഇയാളുടെ മൃതദേഹവും മഡ്‌നാപൂര്‍ ദബാസിലെ ഒരു കനാലിന് അടുത്തുനിന്നും കിട്ടി. ഒരു ബൈക്കും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു

ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു

38കാരിയെയും കാമുകനെയും കൊലപ്പെടുത്തിയത് ഭര്‍ത്താവാണ് എന്നാണ് തുടക്കത്തില്‍ സംശയിക്കപ്പെട്ടത്. ഇതേത്തുടര്‍ന്ന് ഭര്‍ത്താവിനെയും ഒരു ബന്ധുവിനെയും ഇരട്ടക്കൊലപാതകത്തിന് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു ഗുണ്ടാസംഘം ഇതില്‍ ഉള്‍പ്പെട്ടതായി പിന്നീട് പോലീസിന് വിവരം കിട്ടുകയായിരുന്നു.

സംഭവം നടന്നത് ഇങ്ങനെ

സംഭവം നടന്നത് ഇങ്ങനെ

ഫെബ്രുവരി 18ന് ഗുണ്ടാസംഘം മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇവര്‍ കൃഷിസ്ഥലത്ത് യുവതിയും കാമുകനും ഒരുമിച്ച് ഇരിക്കുന്നത് കണ്ടത്. കാമുകനായ 23കാരന്റെ മുന്നില്‍ വെച്ച് ഇവര്‍ യുവതിയെ ബലാത്സംഗം ചെയ്തു. സംഭവം പുറത്തറിയുമോ എന്ന് പേടിച്ച് ഇരുവരെയും കൊലപ്പെടുത്തി വ്യത്യസ്ത സ്ഥലങ്ങളില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു.

തെളിവുകള്‍ കിട്ടി

തെളിവുകള്‍ കിട്ടി

കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹത്തില്‍ നിന്നും കിട്ടിയ സ്രവം ഡി എന്‍ എ ടെസ്റ്റിന് അയച്ചിട്ടുണ്ട്. കൊലപാതകം നടന്നു എന്ന് കരുതപ്പെടുന്ന സ്ഥലത്ത് നിന്നും യുവതിയുടെ മൊബൈല്‍ ഫോണ്‍, കാമുകന്റെ ബെല്‍റ്റ് എന്നിവയും പോലീസിന് കിട്ടിയിട്ടുണ്ട്. ഈ ബെല്‍റ്റ് ഉപയോഗിച്ചാണത്രെ രണ്ടുപേരെയും കഴുത്തുമുറുക്കി കൊലപ്പെടുത്തിയത്. അക്രമികളില്‍ ഒരാളെ പോലീസ് പിടികൂടി. രണ്ടുപേര്‍ ഇപ്പോഴും ഒളിവിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+