സഹായം തേടിയെത്തിയ യുവതി പോലീസ് സ്‌റ്റേഷനില്‍ വെടിയേറ്റ് മരിച്ചു, ഇതോ മന്ത്രീ.. സ്ത്രീ സുരക്ഷ!

  • Written By:
Subscribe to Oneindia Malayalam

മെയിന്‍പൂരി: പോലീസ് സ്‌റ്റേഷനില്‍ അഭയം തേടിയെത്തിയ യുവതി വെടിയേറ്റുമരിച്ചു. യുവതിയെ വെടിവെച്ചിട്ട ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കുറ്റവാളിയെ ജനക്കൂട്ടം തടഞ്ഞുവച്ച് പിടികൂടുകയായിരുന്നു. സംഭവത്തില്‍ 11 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഭൂമിത്തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവവമെന്നാണ് സൂചന. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

പോലീസ് സ്‌റ്റേഷനു സമീപത്തുള്ള മാര്‍ക്കറ്റ് ഏരിയയിലാണണ് തര്‍ക്കത്തിലുള്ള ഭൂമിയുള്ളത്. രണ്ട് കുടുംബങ്ങള്‍ തമ്മില്‍ രാത്രിയില്‍ ഉടലെടുത്ത തര്‍ക്കം തെരുവിലേയ്ക്ക് വ്യാപിക്കുകയും മരണത്തില്‍ കലാശിയ്ക്കുകയും ചെയ്തു. സംഭവത്തിനിടെ തോക്കുമായി വന്നയാളില്‍ നിന്ന് രക്ഷപ്പെടാന്‍ പോലീസ് സ്‌റ്റേഷനിലേയ്ക്ക് ഓടിക്കയറിയ യുവതിയാണ് സ്റ്റേഷനില്‍ വച്ച് അക്രമിയുടെ വെടിയേറ്റ് മരിച്ചത്. യുവതിയ്‌ക്കൊപ്പം ജനക്കൂട്ടവും സ്റ്റേഷനിലേയ്ക്ക് ഓടിക്കയറിയതിനാല്‍ പോയിന്റെ ബ്ലാങ്ക് റേഞ്ചില്‍ വച്ച് യുവതിയ്‌ക്കെതിരെ വെടിയുതിര്‍ത്ത അക്രമിയെ തടയാന്‍ പോലീസിന് കഴിഞ്ഞില്ല.

gun-shoot5

ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൊവില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്ന മെയിന്‍പുരി. ഉത്തര്‍പ്രദേശില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരമേറ്റ ബിജെപിയുടെ യോഗി ആദിത്യ നാഥ് സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെടുത്തുമെന്നും നിയമവാഴ്ച ഉറപ്പുവരുത്തുമെന്നും വാഗ്ദാനം നല്‍കിയിരുന്നു. ഇതിന് പുറമേ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആദിത്യ നാഥ് സുരക്ഷ ഉറപ്പുവരുത്തുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് അഭയം തേടി പോലീസ് സ്‌റ്റേഷനിലേയ്ക്ക് ഓടിയെത്തിയ യുവതി പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വെടിയേറ്റ് മരിക്കുന്നത്.

English summary
A woman was chased and shot dead inside a police station in Uttar Pradesh on Monday night, allegedly over a land dispute. The man who shot her tried to run away but was caught and beaten by a crowd that had gathered at the police station in Mainpuri. The police have arrested 11 people.
Please Wait while comments are loading...