ചികിത്സക്കെത്തിയ 22 കാരിയെ ആശുപത്രി വാര്‍ഡനും സുരക്ഷാ ജീവനക്കാരനും ചേര്‍ന്ന് മാനഭംഗപ്പെടുത്തി
ഗുഡ്ഗാവ്:ഹരിയാനയിലെ ഗുഡ്ഗാവിലെ ആശുപത്രിയില്‍ ചികിത്സക്കെത്തിയ 22 കാരിയെ ആശുപത്രി വാര്‍ഡനും സുരക്ഷാ ജീവനക്കാരനും ചേര്‍ന്ന് മാനംഭംഗപ്പെടുത്തിയതായി പരാതി. വിഷാദ രോഗത്തിന് ചികിത്സ തേടിയെത്തിയ യുവതിയെ ഇവര്‍ ഒഴിഞ്ഞ മുറിയിലേയ്ക്ക് വലിച്ചിഴച്ചു ക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. മേവത്ത് എസ്എച്ച്‌കെഎം മെഡിക്കല്‍ കോളേജിലാണ് സംഭവം.
മൂന്നു കുട്ടികളുടെ അമ്മയാണ് പീഡിപ്പിക്കപ്പെട്ട യുവതി. സംഭവത്തില്‍ വാര്‍ഡനെ പോലീസ് അറസ്റ്റു ചെയ്തു. സുരക്ഷാ ജീവനക്കാരന്‍ ഒളിവിലാണ് .ഇയാളെ പോലീസ് തിരയുകയാണ്. ആശുപത്രിയുടെ അഞ്ചാമത്തെ നിലയിലായിരുന്നു യുവതിയെ പ്രവേശിപ്പിച്ചിരുന്നത്. രാവിലെ 11.30 ഓടെ വനിതാ വാര്‍ഡനോടൊപ്പം മുറിയിലെത്തിയ വാര്‍ഡന്‍ പുറത്തു ബന്ധുക്കളോടൊപ്പം നിന്നിരുന്ന ഇളയകുട്ടി കരയുന്നതായും യുവതിയോട് കുട്ടിയുടെ സമീപത്തേയ്ക്കു വരാന്‍ ബന്ധുക്കള്‍ പറഞ്ഞതായും അറിയിക്കുകയായിരുന്നു. വരാന്തയിലൂടെ ബന്ധുക്കളുടെ അടുത്തേയ്ക്കു പോകുന്ന വഴിയാണ് വാര്‍ഡന്‍ യുവതിയെ വലിച്ചിഴച്ച് ഒഴിഞ്ഞ മുറിയിലേക്കു കൊണ്ടുപോയത്.

തൊട്ടു പിന്നാലെ സുരക്ഷാ ജീവനക്കാരനും എത്തുകയായിരുന്നു. യുവതിയെ മുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ ബന്ധുക്കള്‍ക്ക് സംശയം തോന്നു മുറി ശക്തിയായി തള്ളിതുറന്നെങ്കിലും പ്രതികള്‍ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികളെ ജോലിയില്‍ പിരിച്ചുവിടുമെന്ന് ആശുപത്രി ഡയറക്ടര്‍ ഡോ.സന്‍സര്‍ചന്ദ് ശര്‍മ്മ പറഞ്ഞു. ഗാര്‍ഡ് ഉടന്‍ പിടിയിലാവുമെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ഗുഡ്ഗാവ് സൗത്ത് ഐ ജി മമ്താ സിങ് വ്യക്തമാക്കി












Click it and Unblock the Notifications