ആസിയ ആന്ധ്രാബി അറസ്റ്റില്‍, കശ്മീര്‍ സംഘര്‍ഷത്തിലുള്ള പങ്ക് വെളിപ്പെട്ടു!!!
ശ്രീനഗര്‍: വനിതാ വിഘടനവാദി നേതാവും ദുഖ്തരണ്‍ ഇ മിലിയത്തിന്റെ ചെയര്‍പേഴ്‌സണുമായ ആസിയ ആന്ധ്രാബി അറസ്റ്റില്‍. ശ്രീനഗറിലെ ക്രാലക്കുഡ് പ്രദേശത്ത് പൊലീസ് നടത്തിയ റെയ്ഡിനിടെയായിരുന്നു ചൊവ്വാഴ്ച വൈകിട്ടായിരുന്നു അറസ്റ്റ്.
ഹിസ്ബുള്‍ മുജാഹീദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍നന്ന് കശ്മീര്‍ താഴ് വരയിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ അവര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

സംഘര്‍ഷാവസ്ഥ
കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ നിനായി സ്ത്രീകളെ സംഘടിപ്പിച്ച് പ്രതിഷേധത്തിന് നേതൃത്വം നല്‍കുകയും സംഘര്‍ഷാവസ്ഥ ഉണ്ടാക്കുകയും ചെയ്തുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

സയീദ് അലി ഗീലാനി
ബര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ നിന്ന് നയിച്ചത് വിഘടനവാദി നേതാക്കളായ സയീദ് അലി ഗീലാനി, മിര്‍വൈസ് ഉമര്‍ ഫറൂഖ്, ജെകെഎല്‍എഫ് എന്നിവരാണെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.

പൊലീസ്
കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടിരുന്നവരെ പ്രകോപിപ്പിക്കാന്‍ നിരവധി റാലികളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

ജീവപര്യന്തം
ശ്രീനഗര്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വിഘടനവാദി നേതാവ് ഖാസിം ഫക്തൂവിന്റെ ഭാര്യയാണ് ആസിയ.

റെയ്ഡ്
കശ്മീരിലെ ഇളക്കിമറിച്ച പ്രക്ഷോഭങ്ങള്‍ക്കിടെ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ആസിയ നിരന്തരം സ്ഥലം മാറിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കുറച്ച് ദിവസങ്ങളായി ഇവരെ അറസ്റ്റ് ചെയ്യുന്നതിനായി കശ്മീര്‍ പൊലീസ് വ്യാപകമായി റെയ്ഡ് നടത്തിവരുന്നതിനിടെയാണ് അറസ്റ്റ്.












Click it and Unblock the Notifications