കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ സ്ത്രീകള്‍ക്ക് കയറാമെങ്കില്‍ ഹാജി അലി ദര്‍ഗയിലും മുസ്ലീം സ്ത്രീകള്‍ക്ക് പ്രവേശിക്കാം?

  • By Neethu
Google Oneindia Malayalam News

മുംബൈ:ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണം എന്നാവശ്യപ്പെട്ടുക്കൊണ്ട് നല്‍കിയ ഹര്‍ജിയില്‍ തീരുമാനം വന്നാല്‍ മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ മുസ്ലീം സ്ത്രീകള്‍ക്ക് പ്രവേശം അനുവദിക്കണം എന്ന ഹര്‍ജിയില്‍ തീരുമാനം എടുക്കാമെന്ന് ബോംബെ ഹൈക്കോടതി.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന്റെ വിധിയെ അടിസ്ഥാമാക്കിയായിരിക്കും ബോംബെ ഹൈക്കോടതി തീരുമാനം എടുക്കുന്നത്. ജസ്റ്റിസ് വി.എം ഖനാഡെ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്.

ശബരിമലയില്‍ പ്രവേശനം

ശബരിമലയില്‍ പ്രവേശനം


ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ടുക്കൊണ്ട് നല്‍കിയ ഹര്‍ജിയില്‍ കോടിതി വിധി പുറപ്പെടുവിച്ചിട്ടില്ല.

സ്ത്രീ പ്രവേശനത്തില്‍ വിവാദങ്ങള്‍

സ്ത്രീ പ്രവേശനത്തില്‍ വിവാദങ്ങള്‍


ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് പറഞ്ഞ് ഹര്‍ജി നല്‍കിയ അഭിഭാഷകന് വധ ഭീഷണി വരെ വന്നു.

ഹാജി അലി ദര്‍ഗ

ഹാജി അലി ദര്‍ഗ


പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച സൂഫിവര്യന്‍ പീര്‍ ഹാജി അലി ഷാ ബുഖാരിയുടെ ശവകുടീരം സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഹാജി അലി ദര്‍ഗ. 2012 ലാണ് ദര്‍ഗയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം ട്രസ്റ്റ് നിരോധിച്ചത്.

കേസുകള്‍ സമാനം

കേസുകള്‍ സമാനം


ശബരിമലയിലെ ഹര്‍ജിക്ക് സമാനമാണ് ദര്‍ഗയിലെ വിഷയമെന്ന് ബെഞ്ച് നിരീക്ഷിച്ചു.

ഭരണഘടനാ വിരുദ്ധം

ഭരണഘടനാ വിരുദ്ധം


ശബരിമല കേസില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ കഴിയിലെന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

ശബരിമലയില്‍ പ്രവേശനം നല്‍കിയാല്‍?

ശബരിമലയില്‍ പ്രവേശനം നല്‍കിയാല്‍?


ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുമോ ഇല്ലയോ എന്ന വിധി അറിഞ്ഞതിന് ശേഷം ദര്‍ഗയിലെ കാര്യത്തില്‍ തീരുമാനം എടുക്കാമെന്ന് ബോംബെ കോടതി വ്യക്തമാക്കി.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
woman should be allowed to enter haji ali dargha, new case like sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X