മഴുകൊണ്ട് ഭര്‍ത്താവ് ഭാര്യയെ വെട്ടി..!! പിടഞ്ഞുവീണപ്പോള്‍ വീഡിയോ പകര്‍ത്തി രസിച്ച് അയല്‍ക്കാര്‍..!!

  • By: Anamika
Subscribe to Oneindia Malayalam

ഹരിയാന: വാഹനാപകടങ്ങളോ മറ്റ് ദുരന്തങ്ങളോ സംഭവിക്കുമ്പോള്‍ ഇരയായവരെ രക്ഷിക്കാതെ മൊബൈലില്‍ വീഡിയോ പകര്‍ത്താന്‍ തിരക്കു കൂട്ടുന്ന ഒരു ആള്‍ക്കൂട്ടമായി സമൂഹം മാറുന്നു. ഹരിയാനയിലെ ഈ സംഭവം ഞെട്ടിക്കുന്നതാണ്. വെട്ടേറ്റ് വീണ യുവതിയെ സ്വന്തം അയല്‍ക്കാര്‍ രക്ഷിക്കുന്നതിന് പകരം ചെയ്തത് വീഡിയോ പകര്‍ത്തല്‍ ആണ്. സംഭവം ഇങ്ങനെയാണ്. ബാരോലി ഗ്രാമത്തിലെ യുവതിയെ മദ്യപനായ ഭര്‍ത്താവാണ് മഴു കൊണ്ട് വെട്ടിയത്. വീട്ടില്‍ മദ്യപിക്കുകയായിരുന്ന ഇയാള്‍ യുവതിയുടെ കണ്ണില്‍ മുളക്‌പൊടി ഇട്ട ശേഷമമാണ് വയറ്റില്‍ വെട്ടിയത്. വേട്ടേറ്റ് നിലത്ത് വീണ യുവതിയെ കാണാണ് അയല്‍വാസികള്‍ എത്തിയത് മൊബൈല്‍ ക്യാമറയുമായാണ്.

ATTACK

യുവതിയെ വേഗം തന്നെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് പകരം ആള്‍ക്കൂട്ടം ചെയ്തത് ദൃശ്യം പകര്‍ത്തുക എന്നതായിരുന്നു. തന്നെ രക്ഷിക്കാന്‍ കേണപേക്ഷിക്കുന്ന യുവതിയുടെ ദയനീയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിവരമറിഞ്ഞ് എത്തിയ പോലീസാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. തന്നെ വഞ്ചിച്ചു എന്നാരോപിച്ചാണ് ഭർത്താവ് യുവതിയെ മഴുവിന് വെട്ടിയത്. യുവതിയുടെ നില ഗുരുതരമല്ലെന്നും ആശുപത്രി വിട്ടുവെന്നുമാണ് റിപ്പോര്‍ട്ട്.

English summary
Woman slashed with axe by husband and neighbours filmed her.
Please Wait while comments are loading...