ഒളിച്ചോടിയത് എംഎല്‍എയുടെ ഡ്രൈവര്‍ക്കൊപ്പമാണെന്ന് പെണ്‍കുട്ടി
പറ്റ്‌ന: ബിഹാറിലെ കോണ്‍ഗ്രസ് എംഎല്‍എ പെണ്‍കുട്ടിയുമായി ഒളിച്ചോടിയെന്ന സംഭവം വഴിത്തിരിവില്‍. ഭാര്യയും കുട്ടിയുമുള്ള കോണ്‍ഗ്രസ് എംഎല്‍എ സിദ്ധാര്‍ഥ് സിങ് പെണ്‍കുട്ടിയുമായി ഒളിച്ചോടിയെന്നായിരുന്നു വാര്‍ത്ത. എന്നാല്‍, എംഎല്‍എയുമായി തനിക്ക് ബന്ധമില്ലെന്നും എംഎല്‍എയുടെ ഡ്രൈവറായ പങ്കജ് സിങ്ങുമായി താന്‍ രണ്ടുവര്‍ഷത്തോളമായി പ്രണയത്തിലാണെന്നും നിധിയെന്ന പെണ്‍കുട്ടി പറഞ്ഞു.
പറ്റ്‌ന പോലീസ് സൂപ്രണ്ടിന് മുന്നില്‍ ഇരുവരും ഹാജരായിരുന്നു. തങ്ങള്‍ വിവാഹിതരായെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോവുകയാണ് ചെയ്തതെന്നും പെണ്‍കുട്ടി പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. മകളെ തട്ടിക്കൊണ്ടുപോയെന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് അവരെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പിതാവ് തനിക്ക് 50 വയസായ ഒരാളുമായി വിവാഹം ആലോചിച്ചിരുന്നതായി നിധി പറയുന്നു. തന്നെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് വീടുവിട്ടത്. ഇതേ തുടര്‍ന്ന് പിതാവ് എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കുകയായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു.
താന്‍ വീടുവിട്ടതില്‍ എംഎല്‍എയ്്ക്ക് പങ്കൊന്നുമില്ലെന്ന് നിധി വ്യക്തമാക്കി. എംഎല്‍എയെ പരിചയം പോലുമില്ല. അദ്ദേഹത്തിനെതിരെ എന്തിനാണ് പരാതി കൊടുത്തതെന്ന് തനിക്ക് അറിയില്ലെന്നും നിധി പറഞ്ഞു. അതേസമയം, പെണ്‍കുട്ടിക്കൊപ്പം കാണാതായ എംഎല്‍എ ഇപ്പോഴും പുറത്തുവന്നിട്ടില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.












Click it and Unblock the Notifications