കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖുശ്ബുവിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു, രാജ്യത്തിനകത്ത് 200 ഓളം കേസുകള്‍

  • By ഭദ്ര
Google Oneindia Malayalam News

ബെംഗളൂരു: രാജസ്ഥാന്‍ സ്വദേശിനിയായ ഖുശ്ബു ശര്‍മ്മയെ(28) ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തിനകത്ത് 200 ഓളം തട്ടിപ്പ് കേസുകളില്‍ പ്രതിയാണ് യുവതി. ശനിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബെംഗളൂരു സ്വദേശി അഡ്വക്കേറ്റ് സങ്കേത് യെനാഗിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ നിന്നാണ് ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇവര്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്ന് പുറത്ത് വന്നത്.

ഉദ്യോഗസ്ഥ ചമഞ്ഞ്

ഉദ്യോഗസ്ഥ ചമഞ്ഞ്


ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥ ചമഞ്ഞാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ബെംഗളൂരു സ്വദേശിയായ വക്കീലില്‍ നിന്നും തന്റെ പിതാവിന്റെ ഓഫീസിലേക്ക് ആളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് തുടക്കത്തില്‍ 80,000 രൂപ വാങ്ങുകയും അടുത്ത ദിവസത്തില്‍ മൊബൈല്‍ ഫോണും പണമടങ്ങിയ പേഴ്‌സ്, സ്യൂട്ട്‌കേസ് എന്നിവ മോഷ്ടിട്ട് മുങ്ങുകയും ചെയ്തു.

ഇന്റര്‍നെറ്റിലൂടെയുള്ള ബന്ധങ്ങള്‍

ഇന്റര്‍നെറ്റിലൂടെയുള്ള ബന്ധങ്ങള്‍


ഫേസ്ബുക്കിലൂടെയായിരുന്നു വക്കീലിനെ യുവതി പരിചയപ്പെട്ടത്. ഇതേ രീതിയില്‍ തന്നെയാണ് ഇരകളെ വീഴ്തുന്നത്. പണം മാത്രമല്ല മൂല്യമുള്ള പല സാധനങ്ങളും ഇവര്‍ മോഷ്ടിച്ചിരുന്നതായി പറയുന്നു.

പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍

പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍


പണം തട്ടിയെടുത്തതിന് ശേഷം വക്കീലിനെ വീണ്ടും വിളിച്ച് ഇവര്‍ പണം ആവശ്യപ്പെട്ടു. തന്റെ ഓഫീസിലേക്ക് എത്തിയാല്‍ പണം നല്‍കാം എന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഓഫീസിലേക്ക് എത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്.

200 ഓളം കേസുകള്‍

200 ഓളം കേസുകള്‍


അറസ്റ്റിന് ശേഷം പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാജ്യത്തിനകത്ത് 200 ഓളം തട്ടിപ്പ് കേസുകളില്‍ പ്രതിയാണ് ഇവരെന്ന് അറിഞ്ഞത്. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇവര്‍ അനായാസമായി ഇംഗ്ലീഷ് സംസാരിക്കും. ഇങ്ങനെയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ട്രെയിന്‍ അപകടത്തില്‍ വലത്ത് കൈ നഷ്ടപ്പെട്ട ഇവര്‍ വെപ്പ് കൈ ആണ് ഉപയോഗിക്കുന്നത്.

English summary
A woman hailing from Rajasthan aged nearly about 28 years was arrested by Pulakeshinagar police in east Bengaluru on Saturday for allegedly duping people of money and other valuables, across the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X