കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴ് വര്‍ഷം മുമ്പ് 'കൊല്ലപ്പെട്ട' പെണ്‍കുട്ടി ജീവനോടെ, 'കൊന്ന' വിഷ്ണു ജയിലില്‍; വിചിത്രം

Google Oneindia Malayalam News

മരിച്ചുപോയവർ തിരിച്ചുവന്ന സംഭവങ്ങൾ നമ്മൾ കേട്ടുകാണും എന്നാൽ, എന്നാൽ തിരിച്ചുവന്ന ആളെ കൊന്ന കുറ്റത്തിന് ജയിലിൽ ഒരാൾ ശിക്ഷി അനുഭവക്കുന്ന സമയത്ത് കൊല്ലപ്പെട്ട ആൾ ജീവിച്ചിരിപ്പുണ്ടെന്ന് കേട്ടാലോ. അതെ അങ്ങനൊരു വിചിത്ര സംഭവമാണ് ഇനി പറയാൻ പോകുന്നത്.

ഏഴ് വർഷങ്ങൾക്ക് മുമ്പ് മരിച്ചു പോയ പെൺകുട്ടിയെ ആണ് ജീവനോടയിരിക്കുന്നതായി കണ്ടെത്തിയത്. കുടുംബവും കുട്ടികളുമൊക്കെയായി യുവതി ജീവിച്ചുവരികയാണ്. ഈ യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് ഏഴ് വർഷമായി യുവാവ് ജയിലിൽ കഴിയുന്നത്. ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലാണ് സംഭവം നടന്നത്.

1

വിഷ്ണു എന്നാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന യുവാവിന്റെ പേര്. ഏഴ് വർഷത്തെ തടവാണ് കോടതി വിഷ്ണുവിന് വിധിച്ചിരുന്നത്. എന്നാൽ, പെൺകുട്ടി ഉത്തർ പ്രദേശിലെ തന്നെ ഹത്രാസ് ജില്ലയിൽ ജീവിച്ചിരിക്കുന്നുണ്ട് എന്ന് ഇപ്പോൾ പൊലീസ് കണ്ടെത്തുകയായിരുന്നു. പെൺകുട്ടി തന്റെ കാമുകനുമായി ഒളിച്ചോടി എന്നും പിന്നീട് വിവാഹിതരായി എന്നും പൊലീസ് പറയുന്നു. പിന്നീട് ദമ്പതികൾ ഹത്രാസ് ജില്ലയിലേക്ക് താമസം മാറി എന്നാണ് റിപ്പോർട്ടുകൾ...

2

2015 ഫെബ്രുവരിയിലാണ് ഇവരെ കാണാതാവുന്നത്. അന്ന് പത്താം ക്ലാസിൽ ആയിരുന്നു പെൺകുട്ടി പഠിക്കുന്നത്. കേസിലെ പ്രധാന പ്രതിയായി സംശയിച്ചിരുന്നത് വിഷ്ണുവിനെയായിരുന്നു. കുറേ അന്വേഷിച്ചെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. അതിനിടയിൽ ആ​ഗ്രയിൽ നിന്നും ഒരു ശവശരീരം കിട്ടുകയും അത് മകളുടേതാണ് എന്ന് കാണാതായ പെൺകുട്ടിയുടെ പിതാവ് സ്ഥിരീകരിക്കുകയും ചെയ്തു. പിന്നാലെ വിഷ്ണുവിനെതിരെ തട്ടിക്കൊണ്ടുപോകലും കൊലപാതകക്കുറ്റവും ചുമത്തി.

3

എന്നാൽ, വിഷ്ണുവിന്റെ അറസ്റ്റിലായിട്ടും വിഷ്ണുവിന്റെ അമ്മ തന്റെ മകൻ നിരപരാധി ആണെന്ന ഉറച്ച വിശ്വാസത്തിൽ മുന്നോട്ടുപോയി. അടുത്തിടെ പെൺകുട്ടി ജീവനോടെയുണ്ട് എന്ന വിവരം അവർക്ക് കിട്ടുകയായിരുന്നു. അങ്ങനെ, വിഷ്ണുവിന്റെ അമ്മയായ സുനിത അലിഗഡ് സീനിയർ പൊലീസ് സൂപ്രണ്ട് കലാനിധി നൈതാനിയെ സമീപിച്ചു. 'മരിച്ച' പെൺകുട്ടി ജീവിച്ചിരിപ്പുണ്ടെന്നും, അവരുടെ വിവാഹം കഴിഞ്ഞെന്നും സുനിത പൊലീസ് ഉദ്യോഗസ്ഥരോട് പറയുകയും ചെയ്തു. ഇതിന് പിന്നാലെ വിശദമായ അന്വേഷണം പോലീസ് നടത്തി, സംഭവം പുറത്തുവന്നു.

5


ഏതായാലും, പെൺകുട്ടി നേരത്തെ കാണാതായ അതേ പെൺകുട്ടി തന്നെയാണോ എന്ന് തിരിച്ചറിയുന്നതിന് വേണ്ടി ഡിഎൻഎ ടെസ്റ്റ് നടത്തണം എന്ന് ആവശ്യപ്പെട്ട് പൊലീസ് അവളെ അലി​ഗഡ് കോടതിയിൽ ഹാജരാക്കി. പെൺകുട്ടി തന്റെ മകളാണ് എന്ന് പിതാവും തിരിച്ചറിഞ്ഞിട്ടുണ്ട്.
എന്നാൽ നേരത്തെ മകളാണെന്ന് ഇവർ തിരിച്ചറിഞ്ഞ് സംസ്കരിച്ചത് ആരുടെ മൃതദേഹം ആണെന്നും, എന്തിനാണ് ആ കൊലപതകം വിഷ്ണു സമ്മതിച്ചതെന്നും ഇപ്പോഴും വ്യക്തമല്ല...

English summary
woman who was thought to have been killed seven years ago came back alive , here is what happened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X