കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കോടതി ഉത്തരവിന് പുല്ലുവില; സ്ത്രീകളെ ക്ഷേത്രത്തില്‍ കയറ്റിയില്ല

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകളെ കയറ്റണമെന്ന ബോംബെ ഹൈക്കോടതി വിധിക്ക് പുല്ലുവിലപോലും കല്‍പിക്കാതെ പോലീസ്. അഹമ്മദ് നഗര്‍ ശാനി ഷിംഗ്‌നാപുര്‍ ക്ഷേത്രത്തിലെ സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു ഹൈക്കോടതി കഴിഞ്ഞദിവസം അനുകൂല വിധി പ്രസ്താവിച്ചത്.

ഇതേ തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ 25 വനിതകളാണ് ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തിയെങ്കിലും പ്രദേശവാസികളും ക്ഷേത്രം അധികാരികളും ചേര്‍ന്ന് തടഞ്ഞു. സ്ത്രീകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി വിധിയിലുണ്ടെങ്കിലും സുരക്ഷയൊരുക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടു.

puja-vidhi

സ്ഥലത്ത് സംഘര്‍ഷ സാധ്യത ഉടലെടുത്തതോടെ വനിതകളെ പോലീസ് കസ്റ്റഡിയെടുക്കുകയായിരുന്നു. സ്ത്രീകള്‍ക്ക് ആചാരപരമായ വിലക്കുണ്ടെന്നും കോടതി വിധിയോടെ അത് മാറ്റാന്‍ സാധിക്കില്ലെന്നുമാണ് ക്ഷേത്രം അധികൃതര്‍ പറയുന്നത്. നാട്ടുകാരും ഇക്കാര്യത്തില്‍ അനുകൂലിച്ചതോടെ സ്ത്രീകളെ പാതിവഴിയില്‍ തടയുകയായിരുന്നു.

ആരാധനാലയങ്ങളിലെ ലിംഗ വിവേചനം പാടില്ലെന്നായിരുന്നു കഴിഞ്ഞദിവസം ബോംബെ ഹൈക്കോടതി നിര്‍ണായക വിധി പ്രസ്താവിച്ചത്. സ്ത്രീകളുടെ മൗലിക അവകാശം തടയുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. നിയമത്തിലെ ഭേദഗതികള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍, ആഭ്യന്തര മന്ത്രി, ആഭ്യന്തര സെക്രട്ടറി എന്നിവരെ ഹൈക്കോടതി ചുമതലപ്പെടുത്തുകയും ചെയ്‌തെങ്കിലും സ്ത്രീകളുടെ വിലക്കു നീക്കാന്‍ അധികൃതര്‍ വേണ്ട നടപടി കൈക്കൊണ്ടില്ല.

English summary
Shani Shingnapur row: Women activists stopped from entering inner sanctum at temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X