കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്ര പ്രവേശനത്തിന് സ്ത്രീകള്‍ക്ക് വീണ്ടും വിലക്ക്: തടഞ്ഞത് സാമൂഹിക പ്രവർത്തകയെ, പ്രതിഷേധം ശക്തം

  • By Siniya
Google Oneindia Malayalam News

നാസിക്: മഹാരാഷ്ട്രയില്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ സ്ത്രീകള്‍ക്ക് വീണ്ടും വിലക്ക്. മഹാശിവരാത്രി ദിനത്തിലാണ് നാസിക്കിലെ പ്രധാന ശിവക്ഷേത്രമായ ത്രയംബകേശ്വര ക്ഷേത്രത്തില്‍ ആരാധാന നടത്താന്‍ ശ്രമിച്ച സ്ത്രീകളെ തടഞ്ഞു കൊണ്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സാമൂഹിക പ്രവര്‍ത്തക ത്രിപുതി ദേശായിയുടെ നേതൃത്വത്തിലുള്ള ഭൂമാതാ ബ്രിഗേഡാണ് ആരാധന നടത്താന്‍ എത്തിയത്.

ഇവരുടെ നേതൃത്വത്തില്‍ എത്തിയ നൂറുകണക്കിന് സ്ത്രീകളെ പോലീസ് ബാരിക്കേഡ് നിരത്തി തടയുകയായിരുന്നു. ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെങ്കിലും ശ്രീകോവില്‍ കയറി ആരാധന നടത്താന്‍ അനുവാദമില്ല. ഇതിനെതിരെയായിരുന്നു പ്രതിഷേധം. ഇതേ സമയം തങ്ങളുടെ മാര്‍ച്ച് തടയരുതെന്ന് ഭൂമാതാ ബ്രിഗേഡ് അധികാരികളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

kempfortshivatemple-

എന്നാല്‍ പ്രതിഷേധക്കാരെ പ്രദേശ വാസികല്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. പൗരാണിക ശിവക്ഷേത്രമായ നാസിക്കിലെ ത്രയംബകേശ്വരം ഹൈന്ദവരുടെ 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ് ഇവിടുത്തെ പ്രതിഷ്ഠ. ഇതേ സമയം സ്ത്രീകളെ കാലങ്ങളായി ആരാധന നടത്താന്‍ അനുവദിച്ചിരുന്നില്ല.

ഇതിന് മുന്‍പും ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിന് സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം നടന്നിരുന്നു. ഇതില്‍ അനുകൂലമായ പ്രതികരണം മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായിരുന്നു.

English summary
Women activists vow to enter Trimbakeshwar temple to protest entry ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X