കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ക്കും നൈറ്റ്ഷിഫ്റ്റ് ജോലിചെയ്യാം: കോടതി

Google Oneindia Malayalam News

അഹമ്മദാബാദ്: സ്ത്രീകള്‍ക്ക് രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നതിന് നിയമപരമായ തടസ്സങ്ങളൊന്നുമില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ശാരീരികമായും മാനസികമായും സ്ത്രീകള്‍ ഏറെ അക്രമങ്ങള്‍ സഹിക്കേണ്ടി വരുന്ന വാര്‍ത്തകള്‍ക്കിടെയാണ് ഗുജറാത്ത് ഹൈക്കോടതിയുടെ ഈ വിധി എന്നത് ഏറെ പ്രധാനമാണ്.

രാത്രി ഷിഫ്റ്റുകളില്‍ നിന്നും സ്ത്രീകളെ വിലക്കുന്ന ഫാക്ടറീസ് ആക്ടിന് ഭരണഘടനാപരമായ പിന്‍ബലമില്ലെന്നും കോടതി വ്യക്തമാക്കി. ഫാക്ടറി നിയമത്തിന്റെ സെക്ഷന്‍ 66 (1) ബിയിലാണ് രാത്രി ഏഴ് മണിക്കും രാവിലെ ആറുമണിക്കുമിടയിലുള്ള ഷിഫ്റ്റുകളില്‍ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന് പരാമര്‍ശിക്കുന്നത്.

gujarat

ഈ വകുപ്പ് മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്ന് ചീഫ് ജസ്റ്റിസ് ഭാസ്‌കര്‍ ഭട്ടാചാര്യ. ജസ്റ്റിസ് ജെ പി പര്‍ദിവാല എന്നിവര്‍ വിധിന്യായത്തില്‍ പറഞ്ഞു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 (സമത്വത്തിനുളള അവകാശം) ആര്‍ട്ടിക്കിള്‍ 21 (ജീവിതത്തിനും സ്വാതന്ത്രത്തിനുമുള്ള അവകാശം) എന്നിവയ്‌ക്കെതിരാണ് സ്ത്രീകള്‍ രാത്രി ജോലി ചെയ്യരുത് എന്ന് പറയുന്നത്.

സ്ത്രീ - പുരുഷ വേര്‍തിരിവുകളെ ചോദ്യം ചെയ്ത് ബാലാജി വാഫേഴ്‌സ് കമ്പനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഗുജറാത്ത് ഹൈക്കോടതി. നേരത്തെ മഹിളാ ഉത്കര്‍ഷ് ട്രസ്റ്റ് എന്ന എന്‍ ജി ഓയും വിധിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. രണ്ട് ഹര്‍ജികളും കോടതി ഒരുമിച്ച് പരിഗണിച്ചാണ് വിധി പറഞ്ഞത്.

ഫാക്ടറി നിയമത്തിന്റെ 66 (1) ബി വകുപ്പിനെ ചൊല്ലി നേരത്തെയും തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. 66 (1) ബിക്ക് ഭരണഘടനാപരമായി നിലനില്‍പില്ലെന്ന് നേരത്തെ മദ്രാസ് ഹൈക്കോടതി വിധി പറഞ്ഞിട്ടുണ്ട്. എന്നാല്‍ 66 (1) ബി നിയമപരമായി സാധുവാണ് എന്നായിരുന്നു കേരള ഹൈക്കോടതിയുടെ ഉത്തരവ്.

English summary
Gujarat High Court today held that women can be employed in night shifts, and the provision in Factories Act, 1948 which bars it is unconstitutional.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X