കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ ക്രിക്കറ്റ് താരം വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍; കൊലപാതകമെന്ന് പിതാവ്

Google Oneindia Malayalam News

കട്ടക്ക്: കഴിഞ്ഞ രണ്ട് ദിവസമായി കാണാനില്ലായിരുന്ന വനിതാ ക്രിക്കറ്റ് താരം രാജശ്രീ സ്വയിനെ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കട്ടക്ക് ജില്ലയിലെ ഗുരുദിജാട്ടിയ പൊലീസ് പരിധിക്ക് സമീപമുള്ള വനത്തിനുള്ളില്‍ ആണ് രാജശ്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ നാട്ടുകാരില്‍ ചിലര്‍ ബ്രാംഹാനബസ്ത്-കപൂര്‍സിംഗ് വനപാതയില്‍ സ്‌കൂട്ടറും ഹെല്‍മറ്റും കണ്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് സംഘം നടത്തിയ തെരച്ചിലുകള്‍ക്കൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. രാജശ്രീയുടേത് ആത്മഹത്യയാണ് എന്നും കൂടുതല്‍ അന്വേഷണം നടത്തും എന്നും കട്ടക്ക് എ സി പി അമിതാവ് മൊഹപത്ര പറഞ്ഞു. വരാനിരിക്കുന്ന ദേശീയ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കുന്നതിനായി ഒഡീഷ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിശീലന ക്യാമ്പില്‍ പങ്കെടുത്ത 25 വനിതാ ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായിരുന്നു രാജശ്രീ.

ASDDS

ജനുവരി 2 മുതല്‍ ഇവര്‍ എല്ലാവരും ബജ്രകബതി റോഡിലെ ഒരു ഹോട്ടലിലാണ് താമസിച്ചിരുന്നത്. ജനുവരി 10 ന് ഒഡീഷ ടീമിനെ പ്രഖ്യാപിച്ചിരുന്നു. രാജശ്രീക്ക് അന്തിമ പട്ടികയില്‍ ഇടം നേടാനായിരുന്നില്ല. പിറ്റേ ദിവസം സെലക്ഷന്‍ ലഭിച്ച കളിക്കാര്‍ പരിശീലനത്തിനായി ടാങ്കിയിലെ മൈതാനത്തേക്ക് പോയിരുന്നു. എന്നാല്‍ താന്‍ പിതാവിനെ കാണാന്‍ പുരിയിലേക്ക് പോവുകയാണ് എന്ന് രാജശ്രീ പരിശീലകനെ അറിയിച്ചു.

മോദിയുടെ പരിപാടിയിലും യെദിയൂരപ്പക്ക് ക്ഷണമില്ല; തുടര്‍ച്ചയായി അവഗണന, അനുയായികള്‍ രോഷത്തില്‍മോദിയുടെ പരിപാടിയിലും യെദിയൂരപ്പക്ക് ക്ഷണമില്ല; തുടര്‍ച്ചയായി അവഗണന, അനുയായികള്‍ രോഷത്തില്‍

എന്നാല്‍ രാജശ്രീ വീട്ടില്‍ എത്തിയിരുന്നില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. തുടര്‍ന്ന് കോച്ച് പുഷ്പനജ്ലി ബാനര്‍ജി മംഗളബാഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അതേസമയം രാജശ്രീയുടെ മരണത്തിന് കാരണം ഒ സി എ അധികൃതരും പരിശീലകനുമാണെന്ന് സഹോദരി ജയശ്രീ കുറ്റപ്പെടുത്തി. ജനുവരി 10 ന് രാജശ്രീ തന്നെ വിളിച്ചിരുന്നുവെന്നും ഒഡീഷ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതില്‍ സങ്കടപപ്പെട്ട് കരഞ്ഞിരുന്നു എന്നും അവര്‍ പറഞ്ഞു.

ബാലയുടെ വീട്ടില്‍ മൂന്നംഗ സംഘം അതിക്രമിച്ച് കടന്നതായി പരാതി; സംഭവം ബാല വീട്ടില്‍ ഇല്ലാത്തപ്പോള്‍ബാലയുടെ വീട്ടില്‍ മൂന്നംഗ സംഘം അതിക്രമിച്ച് കടന്നതായി പരാതി; സംഭവം ബാല വീട്ടില്‍ ഇല്ലാത്തപ്പോള്‍

താന്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഒ സി എ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ സ്വീകരിച്ച അന്യായമായ മാര്‍ഗങ്ങള്‍ കാരണം അന്തിമ ലിസ്റ്റില്‍ ഇടം നേടാനായില്ലെന്ന് തന്നോട് പറഞ്ഞതായും ജയശ്രീ ആരോപിച്ചു. പിതാവ് ഗുണനിധിയും രാദശ്രീയുടെ മരണത്തില്‍ സംശയം ഉന്നയിച്ചു. സഹതാരങ്ങള്‍ക്കൊപ്പം താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ആനകളുടെ താവളമായ നിബിഡ വനമേഖലയിലേക്ക് മകള്‍ക്ക് എങ്ങനെ എത്തിച്ചേരാനാകുമെന്ന് ഗുണനിധി ചോദിക്കുന്നു.

വിദ്വേഷം പരത്തുന്ന വാര്‍ത്താ അവതാരകര്‍ക്കെതിരെ നടപടി വേണം; മാധ്യമങ്ങളോട് സുപ്രീംകോടതിവിദ്വേഷം പരത്തുന്ന വാര്‍ത്താ അവതാരകര്‍ക്കെതിരെ നടപടി വേണം; മാധ്യമങ്ങളോട് സുപ്രീംകോടതി

മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് എന്നും ഒ സി എ അധികൃതര്‍ തന്റെ മകളെ കൊന്ന് അവരുടെ തെറ്റുകള്‍ അടിച്ചമര്‍ത്താന്‍ കാട്ടിനുള്ളിലെ മരത്തില്‍ തൂക്കിയിടുകയായിരുന്നു എന്നും ഗുണനിധി പറഞ്ഞു. അതേസമയം സംഭനത്തില്‍ ഒ സി എ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
Women cricketer Rajsree Swain was found hanging in the forest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X