കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

‘യോഗി ആദിത്യനാഥ് ഹെല്‍പ്പ് ലൈന്‍’ വനിത ജീവനക്കാർക്ക് ശമ്പളമില്ല; പ്രതിഷേധിച്ചപ്പോൾ ക്രൂര മർദ്ദനം!

  • By Desk
Google Oneindia Malayalam News

ലക്നൗ: കഴിഞ്ഞ നാല് മാസമായി ആദിത്യനാഥ് ഹെൽപ്പ് ലൈനിലെ വനിത ജീവനക്കാർക്ക് ശമ്പളമില്ല. ഗതികെട്ട് പ്രതിഷേധിച്ചപ്പോൽ വനിത ജീവനക്കാരെ പൂട്ടിയിട്ട് മർദ്ദിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 1076 ഹെല്‍പ്പ് ലൈനിലെ വനിതാ ജീവനക്കാരെയാണ് ശമ്പളം ചോദിച്ചതിന് മര്‍ദ്ദിച്ച് അവശരാക്കിയത്.

ദിവസവും ജോലിക്കെത്തിയിരുന്ന തങ്ങളെ പഞ്ചിംഗ് ചെയ്യാന്‍ അനുവദിക്കാറില്ലെന്നും മറ്റൊരു രജിസ്റ്ററിലാണ് ഒപ്പുവയ്ക്കുന്നതെന്നുാമണ് ജീവനക്കാർ പറയുന്നത്. പ്രതിഷേധിച്ചപ്പോൾ വിഭൂതിഘണ്ടിലെ സൈബര്‍ ടവര്‍ ഓഫീസില്‍ പൂട്ടിയിടുകയായിരുന്നു. തുടർന്ന് ക്രൂരമായി മർദ്ദിച്ച് അവശരാക്കി. ദി വയറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജീവനക്കാരെ പൂട്ടിയിട്ടു

ജീവനക്കാരെ പൂട്ടിയിട്ടു

ലക്നൗവിലെ ഗോട്ടി നഗർ ഓഫീസിൽ വെള്ളിയാഴ്ച നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് ഇവരെ വിഭൂതിഘണ്ടിലെ സൈബര്‍ ടവര്‍ ഓഫീസിലേക്ക് കൊണ്ടുപോകുകയും തുടർന്ന് പൂട്ടിയിടുകയും ചെയ്തത്. ശമ്പളം തന്നാല്‍ പോകാമെന്ന് പറഞ്ഞപ്പോള്‍ അധികൃതര്‍ ചര്‍ച്ചയ്ക്ക് വിളിക്കുകയും തുടര്‍ന്ന് പൂട്ടിയിട്ട് മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് അകാൻക്ഷ സിങ് പറയുന്നു. രാവിലെ 7.30 ഓടുകൂടി തന്നനെ നൂറോളം ജീവനക്കാരെ രുന്നു. പെട്ടെന്ന് തന്നെ പോയി ജീവനക്കാരെ മോചിപ്പിച്ചെന്ന് പോലീസ് പറഞ്ഞു.

ശമ്പളം കിട്ടാത്തതിന് കാരണം....

ശമ്പളം കിട്ടാത്തതിന് കാരണം....

ശാലു യാദവ്, ശ്യാമ, ശാലിനി, ശിവാനി എന്നിവർ ഛർദ്ദിച്ചിരുന്നു. പെട്ടെന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചെന്ന് എസ്എച്ച്ഒ സത്യേന്ദ്ര റാവു വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ പരിശോദിച്ച് വരികയാണെന്നും റീവു വ്യക്തമാക്കി. ജീവനക്കാർക്കുള്ള ശമ്പളം ഫെബ്രുവരി എട്ടിന് തന്നെ ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്തിരുന്നു. 1200 ജീവനക്കാരാണ് കാൾ സെന്റരിൽ ജോലി ചെയ്യുന്നത്. മൂന്ന് ഷിഫ്റ്റ് ആയിട്ടാമ് ജോലി. ഇതിൽ കുറച്ച് പേർക്ക് ശമ്പളം കിട്ടാത്തത് ബാങ്കിലെ പ്രശ്നം കാരണമാണെന്ന് കോൾ സെന്ററിലെ പ്രൊജക്ട് ഹെഡ് ധ്രുവ് മിശ്ര ടൈംസ് ഓഫഅ ഇന്ത്യയോട് പറഞ്ഞു.

ജനങ്ങളുടെ പരാതി അറിയാൻ

ജനങ്ങളുടെ പരാതി അറിയാൻ

സംസ്ഥാനത്തെ ജനങ്ങളുടെ പരാതികൾ അറിയുന്നതിനും വേഗത്തിൽ പരിഹാരം നൽകുന്നതിനുമായി ഒരു എൻജിഒ സഹായത്തോടെ ഡിസംബറിലാണ് കോൾ സെന്റർ ആരംഭിച്ചതെന്ന് ഇന്ത്യ ടുഡേ പറയുന്നു. സംസ്ഥാനത്ത് യോഗി ആദിത്യനാഥ് ക്രിമിനലുകൾക്കെതിരെ നിലപാടുറപ്പിച്ച സാഹചര്യത്തിലാണ് ഇത്തരത്തിൽ ഇത്തരത്തിൽ ജീവനക്കാരെ മർദ്ദിച്ച സംഭവം പുറത്ത് വരുന്നത്. ക്രിമിനലുകളെ നേരിടാൻ സംസ്ഥാന പൊലീസിന് സമ്പൂർണ സ്വാതന്ത്ര്യം അനുവദിച്ചതോടെ പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥിലണ് ക്രിമിനലുകൾ. യോഗി ചുമതലയേറ്റെടുത്തശേഷം സംസ്ഥാനത്ത് 1240 ഏറ്റുമുട്ടലുകളാണ് ഉണ്ടായത്. ഇതിൽ 40 പേർ മരിക്കുകയും 305 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു ഇതിനു പിന്നാലെയാണ് ക്രിമനലുകൾക്കെതിരെ യോഗി ആദിത്യനാഥ് കർശന നിലപാട് സ്വീകരിച്ചത്.

ക്രിമിനലുകൾക്കെതിരെ കർശന നടപടി

ക്രിമിനലുകൾക്കെതിരെ കർശന നടപടി

കോടതി ജാമ്യം അനുവദിച്ചിട്ടും 26 കുപ്രസിദ്ധ ഗൂണ്ടകൾ അതു വേണ്ടെന്നുവച്ച് ജയിലിൽ തുടരുന്നതായും റിപ്പോർട്ടുൾ ചൂണ്ടിക്കാട്ടുന്നു. ജാമ്യം ലഭിച്ച് പുറത്തായിരുന്ന 71 പേർ സ്വമേധയാ ജാമ്യം റദ്ദാക്കി ജയിലുകളിൽ തിരിച്ചെത്തി. ജയിലുകളാണ് ഇവർക്കുള്ള യഥാർഥ സ്ഥലമെന്നും ഇത്തരം നീക്കങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നില്ലെന്നുമാണ് ഇതേ കുറിച്ച് അധികൃതര്‌ വ്യക്തമാക്കിയത്. ഇത്തരത്തിൽ ക്രിമിനലുകൾക്കെതിരെ കർശസന നിലപാടെടുക്കുന്ന യോഗി ആദിത്യനാഥിന്റെ സർക്കാരിനുവേണ്ടി ജോലി ചെയ്യുന്ന ജീവനക്കാരെയാണ് പൂട്ടിയിട്ട് മർദ്ദിച്ച് അവശരാക്കിയിരിക്കുന്നത്.

English summary
Women staffers of Uttar Pradesh chief minister Adityanath’s 1076 helpline have claimed they were locked up and tortured for protesting against non-payment of salaries on Friday. According to Times of India, the employees – who have not been paid for the last four months – alleged that they were beaten up and locked in a room at the Cyber Tower office in Vibhuti Khand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X