ബലാത്സംഗം: പ്രതികള്‍ ഭര്‍തൃസഹോദരനും കൂട്ടുകാരും
ദില്ലി: തലസ്ഥാന നഗരിയില്‍ കൂട്ടമാനഭംഗങ്ങള്‍ കുറയുന്നില്ല. ദിനംപ്രതി അത് വര്‍ധിച്ചുവരുന്നു. സഹോദരപത്‌നിയെ കൂട്ടുകാരോടൊപ്പം ചേര്‍ന്ന് യുവാവ് കൂട്ടബലാത്സംഗം ചെയ്തതാണ് ഒടുവില്‍ കേള്‍ക്കുന്ന വാര്‍ത്ത. കിഴക്കന്‍ ദില്ലിയിലെ അശോക് നഗറിലാണ് സംഭവം.
ഭര്‍ത്താവുമായി പിണങ്ങിയ ഇരുപത്തിനാലുകാരി വീട്ടില്‍ ഒറ്റയ്ക്കായിരുന്നപ്പോഴാണ് പീഡനത്തിനിരയായത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ഭര്‍ത്താവിന്റെ സഹോദരനും യുവതിയുടെ അമ്മാവനും ഭര്‍ത്താവിന്റെ രണ്ട് കൂട്ടുകാരും ചേര്‍ന്നാണ് പീഡിപ്പിച്ചതെന്ന് യുവതി പൊലീസിന് മൊഴിനല്‍കി.

പുലര്‍ച്ചെ പതിനൊന്ന് മണിയോടെ വീട്ടിന്റെ വാതില്‍ മുട്ടി തുറപ്പിക്കുകയായിരുന്നു. വാതില്‍ തുറന്ന് പുറത്തെത്തിയ യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
മധ്യപ്രദേശുകാരിയായ യുവതി ഭര്‍ത്താവുമായി പിണങ്ങി ശേഷം രണ്ട് മക്കള്‍ക്കൊപ്പം ഒരു ആണ്‍സുഹൃത്തിന്റെ ദില്ലിയിലുള്ള വീട്ടിലാണ് താമസം. പാറാവുകാരനായി ജോലി നോക്കുന്ന ഈ ആ ആണ്‍ സുഹൃത്ത് സംഭവദിവസം രാത്രി ജോലിയിലായിരുന്നു.
യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തോടെ ഒളിവില്‍ പോയ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. നരസിംഹപൂര്‍ ഉണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടാന്‍ ഒരു സംഘം അങ്ങോട്ടേക്ക് പുറപ്പെട്ടതായി പൊലീസ് അറയിച്ചു.












Click it and Unblock the Notifications