യുദ്ധം ചെയ്യുന്ന വനിതകള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ മുഖഛായ മാറ്റും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: യുദ്ധമുഖത്തേക്ക് വനിതകളെയും ഉള്‍പ്പെടുത്തി പുതിയ പരീക്ഷണത്തിന് ഇന്ത്യന്‍ സൈന്യമൊരുങ്ങുന്നു. ആര്‍മി ചീഫ് ജനറല്‍ ബിപിന്‍ റാവത്ത് ആണ് ഇക്കാര്യം അറിയിച്ചത്. വനിതകള്‍ക്ക് ഇക്കാര്യത്തില്‍ പ്രധാന പങ്കുവഹിക്കാന്‍ കഴിയുമെന്നും ആര്‍മിയിലെ പുരുഷമേധാവിത്വം ഈ മേഖലയിലും അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വനിതകള്‍ യുദ്ധസൈനികരാകുന്ന കാലം വിദൂരമല്ല. ഇതിനായുള്ള തുടക്കം ഉടനുണ്ടാകും. വനിതകളെ മിലട്ടറി പോലീസ് ജവാന്മാരായിട്ടായിരിക്കും തുടക്കമിടുക. ഭാവിയില്‍ വനിതകള്‍ക്കും ഈ രംഗത്ത് പ്രധാന പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം അറിയിച്ചു. യുദ്ധമുഖത്തേക്ക് സ്ത്രീകളും എത്തുന്നതോടെ അപൂര്‍വം രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടും.

general

നിലവില്‍ സ്ത്രീകള്‍ സൈന്യത്തിലുണ്ടെങ്കിലും തെരഞ്ഞെടുത്ത ചില മേഖലകളില്‍ മാത്രമാണ് ഇവര്‍ക്ക് ജോലി ലഭിക്കുന്നത്. യുദ്ധരംഗം പോലെ കൂടുതല്‍ കായികശേഷി ആവശ്യമുള്ള മേഖലകളില്‍ സ്ത്രീകളെ മാറ്റിനിര്‍ത്തുകയായിരുന്നു പതിവ്. മെഡിക്കല്‍, നിയമം, വിദ്യാഭ്യാസം, സിഗ്നല്‍, എഞ്ചിനീയറിങ് തുടങ്ങിയ മേഖലയില്‍ മാത്രമാണ് ആര്‍മി വനിതകളെ വിന്യസിച്ചിരുന്നത്.

വനിതകളെ ജവാന്മാരാക്കുന്നതിനുള്ള പ്രോസസ് തുടങ്ങിക്കഴിഞ്ഞതായി ജനറല്‍ റാവത്ത് അറിയിച്ചു. ഈ രംഗത്ത് സ്ത്രീകള്‍ക്ക് അവരുടെ കരുത്തുകാണിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ജര്‍മനി, ഓസ്‌ട്രേലിയ, കാനഡ, അമേരിക്ക, ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, നോര്‍വെ, സ്വീഡന്‍, ഇസ്രേയല്‍ തുടങ്ങിയ രാജ്യങ്ങള്‍ മാത്രമേ വനിതകളെ യുദ്ധരംഗത്ത് സജ്ജരാക്കുന്നുള്ളൂ.

English summary
Women to be allowed in combat roles in Indian Army, says Gen Bipin Rawat
Please Wait while comments are loading...