കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധവിമാനം പറത്താന്‍ സ്ത്രീകള്‍ പോരെന്ന്

Google Oneindia Malayalam News

ദില്ലി: സ്ത്രീ ശാക്തീകരണം എന്നൊക്കെ പറയാം, സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് ഒപ്പമാണെന്നും വേണമെങ്കില്‍ മേലെയാണെന്നും പറയാം. പക്ഷേ ഇന്ത്യയുടെ ചീഫ് എയര്‍ മാര്‍ഷല്‍ അരൂപ് രാഹ പറയുന്നത് കേള്‍ക്കുക. യുദ്ധ വിമാനം പറത്തുന്ന കാര്യത്തില്‍ സ്ത്രീകള്‍ പുരുഷന്മാര്‍ക്കൊപ്പമല്ല. സ്ത്രീകള്‍ക്ക് യുദ്ധ വിമാനം പറത്താനും പറ്റില്ല.

യുദ്ധ വിമാനം പറത്തുന്നതിന് യോജിച്ച രീതിയിലല്ല സ്ത്രീകളുടെ ശരീര പ്രകൃതി. ഇത് വകവെക്കാതെ വിമാനമോടിക്കാന്‍ ശ്രമിച്ചാല്‍ സ്ത്രീകള്‍ക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ചൈനയിലും പാകിസ്താനിലും സ്ത്രീകള്‍ യുദ്ധ വിമാനം പറത്തുമ്പോള്‍ എന്തുകൊണ്ടാണ് ഇന്ത്യയില്‍ ഇത് അനുവദിക്കാത്തത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

air-force

യുദ്ധ വിമാനങ്ങള്‍ പറത്തുക എന്നത് വളരെയധികം വെല്ലുവിളിയുള്ള ജോലിയാണ്. സ്ത്രീകള്‍ക്ക് ഇത് ചെയ്യുന്നതില്‍ പരിമിതികളുണ്ട്. ശാരീരിക ബുദ്ധിമുട്ടുകളുള്ളപ്പോഴോ ഗര്‍ഭിണിയായിരിക്കുമ്പോഴോ സ്ത്രീകള്‍ക്ക് ഈ ജോലി ചെയ്യാന്‍ പറ്റില്ല. എയര്‍ഫോഴ്‌സിന്റെ മറ്റ് പല മേഖലകളിലും സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട് എന്ന കാര്യം അദ്ദേഹം എടുത്തുപറഞ്ഞു.

എയര്‍ ഫോഴ്‌സിന്റെ മറ്റ് പല ഡിപ്പാര്‍ട്ട്‌മെന്റുകളിലും സ്ത്രീകള്‍ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ച വെക്കുന്നത്. കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളിലായി എയര്‍ ഫോഴ്‌സിലെ അപകടങ്ങളില്‍ കുറവ് വന്നിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

English summary
Women physically not suited for flying fighter planes, says Air Chief Marshal Arup Raha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X