കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീർ പ്രതിസന്ധി: വിഘടനവാദികളോട് സംസാരിക്കാനാവില്ലെന്ന് സർക്കാർ, ചർച്ച പാർട്ടികളുമായി മാത്രം !!

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിലെ പ്രശ്നം പരിഹരിക്കാൻ വിഘടനവാദികളുമായി ചര്‍ച്ചയ്ക്കില്ലെന്ന് കശ്മീർ സർക്കാർ. കശ്മീരില്‍ സംഘർഷമില്ലാത്ത സാഹചര്യത്തിൽ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ വിദ്യാർത്ഥികൾ ക്ലാസ് മുറികളിലേയ്ക്ക് തിരിച്ചുപോകുമെന്നുമാണ് സുപ്രീം കോടതി കശ്മീർ സർക്കാരിന് നൽകിയ നിർദേശം. കശ്മീരിലെ പ്രശ്ന പരിഹാരത്തിനായി കശ്മീരിലെ രാഷ്ട്രീയ പാർട്ടികളോട് സംസാരിക്കാം എന്നാൽ വിഘടനവാദികളോട് സംസാരിക്കാനില്ലെന്നാണ് സര്‍ക്കാർ സുപ്രീം കോടതിയിൽ അറിയിച്ചത്.

രാഷ്ട്രീയ പാര്‍ട്ടികൾക്കൊപ്പം ചര്‍ച്ചയ്തക്കിരിക്കാൻ തയ്യാറാണെന്നും വിഘടനവാദികളോട് സന്ധിയ്ക്കില്ലെന്നുമാണ് സർക്കാര്‍ നിലപാടെന്ന് അറ്റോണി ജനറൽ മുകുള്‍ റോത്തഗി വ്യക്തമാക്കി. ഇതിന് പുറമേ കശ്മീരിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ജമ്മു കശ്മീർ ഹൈക്കോടതി ബാർ അസോസിയേഷനോട് നിർദേശങ്ങളുമായി മുന്നോട്ടുവരാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. സർക്കാർ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കരുതെന്നാണ് ചീഫ് ജസ്റ്റിസ് ജഗദീഷ് സിംഗ് ഖേഹര്‍, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് കിഷൻ കൗൾ എന്നിവർ കോടതിയ്ക്ക് മുമ്പാകെ വച്ച ആവശ്യം.

kashmir

കശ്മീര്‍ താഴ്വര കലുഷിതമായിത്തുടരുന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കശ്മീരില്‍ പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ജമ്മു കശ്മീർ ഹൈക്കോടതി ബാർ അസോസിയേഷന്‍ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു. ഇക്കാര്യങ്ങൾ മുന്നോട്ടുവച്ചത്. പെല്ലറ്റ് ഗണ്ണുകൾ വ്യാപകമായി ദുരന്തം വിതച്ചതോടെയായിരുന്നു ബാർ അസോസിയേഷന്‍റ ഇടപെടൽ.

English summary
The Supreme Court on Friday said it will ask the government not to use pellet guns in Jammu and Kashmir if there was no violence, no stone throwing and students get back to classes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X