Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ തന്ത്രങ്ങള്‍ സക്‌സസ്, ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍, ഒടുവില്‍ ലോകബാങ്കും സമ്മതിച്ചു

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 7.3 ശതമാനം വളര്‍ച്ച ഇന്ത്യ കൈവരിക്കുമെന്നാണ് ലോക ബാങ്ക് അഭിപ്രായപ്പെട്ടിരിക്കുന്നത്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയിലൂടെ ഇന്ത്യന്‍ സമ്പദ്ഘടന വളര്‍ച്ചയിലേക്ക് മുന്നേറുകയാണെന്ന് റിപ്പോര്‍ട്ട്. ഒടുവില്‍ ലോകബാങ്ക് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ സാമ്പത്തിക നയങ്ങളുടെ പേരില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയാണിത്.

നോട്ടുനിരോധനവും ജിഎസ്ടിയും പോസിറ്റീവായ രീതിയിലാണ് ഇന്ത്യന്‍ സമ്പദ്ഘടനയോട് പ്രതികരിച്ചതെന്ന് ലോക ബാങ്ക് സാക്ഷ്യപ്പെടുത്തുന്നു. അതേസമയം പുതിയ റിപ്പോര്‍ട്ട് വന്നതോടെ മോദി സര്‍ക്കാരിന് തങ്ങളുടെ ഇമേജ് വര്‍ധിപ്പിക്കാനും സാധിച്ചു.

ഇന്ത്യന്‍ കുതിപ്പ്

ഇന്ത്യന്‍ കുതിപ്പ്

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 7.3 ശതമാനം വളര്‍ച്ച ഇന്ത്യ കൈവരിക്കുമെന്നാണ് ലോക ബാങ്ക് അഭിപ്രായപ്പെട്ടിരിക്കുന്നത്. നോട്ടുനിരോധനവും ജിഎസ്ടിയും ഇന്ത്യന്‍ വിപണിയെ താല്‍ക്കാലികമായിട്ടാണ് പിന്നോട്ടടിച്ചതെന്നാണ് ലോക ബാങ്കിന്റെ വിലയിരുത്തല്‍. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 6.7 ശതമാനം വളര്‍ച്ചയാണ് കൈവകരിക്കുക. ഇന്ത്യയുടെ വികസനരീതികള്‍ ശരിയായ മാര്‍ഗത്തിലാണ് പോവുന്നതെന്ന് ഇന്ത്യയിലെ ലോക ബാങ്ക് ഡയറക്ടര്‍ ജുനൈദ് അഹമ്മദ് പറഞ്ഞു. അതേസമയം രാജ്യത്തിന്റെ ദീര്‍ഘ കാല വളര്‍ച്ചയ്ക്ക് സ്ഥിരതയുണ്ടെന്ന് ലോക ബാങ്ക് അഭിപ്രായപ്പെട്ടിട്ടുണ്ട്. നോട്ടുനിരോധനം കൊണ്ട് ബിസിനസ് മേഖലയ്ക്കുണ്ടായ നഷ്ടം നേരത്തെ പരിഹരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഇന്ത്യയുടെ വളര്‍ച്ച ഇതിലും എത്രയോ അധികമാകുമായിരുന്നു.

സ്വകാര്യ നിക്ഷേപം

സ്വകാര്യ നിക്ഷേപം

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2019-20 കാലയളവില്‍ 7.5 ശതമാനം വളര്‍ച്ച നേടുമെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം ഇന്ത്യക്ക് പ്രധാനമായും രണ്ട് മേഖലകളിലാണ് പ്രശ്‌നം നേരിടുന്നത്. സ്വകാര്യ നിക്ഷേപവും കയറ്റുമതിയും ഇന്ത്യ വേണ്ടത്ര പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ലോക ബാങ്ക് പറയുന്നു. അതേസമയം സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യ പുതിയ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപവും പരിഗണനയിലുണ്ട്. എന്നാല്‍ കയറ്റുമതി ഇപ്പോഴും ആശങ്കപ്പെടുത്തുന്നതാണ്. പല സുപ്രധാന കാര്യങ്ങള്‍ക്കും ഇന്ത്യ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തിനോട് ഇക്കാര്യം ലോക ബാങ്ക് സംസാരിച്ചിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

മോദിയുടെ സക്‌സസ്

മോദിയുടെ സക്‌സസ്

പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദിയെടുത്ത റിസ്‌കിനുള്ള അംഗീകാരമാണ് ഇത്. നോട്ടുനിരോധനവും ജിഎസ്ടിയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്ന് പറഞ്ഞ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ള മറുപടി കൂടിയാണിത്. ഇതോടെ അദ്ദേഹത്തിന് കൂടുതല്‍ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകാന്‍ പറ്റും. അടിസ്ഥാന സൗകര്യ വികസനങ്ങളാണ് ഇനി മോദി സര്‍ക്കാര്‍ ഊന്നല്‍ നല്‍കുക. എന്നാല്‍ മോദിയുടെ അടിസ്ഥാന ലക്ഷ്യമായ എട്ടു ശതമാനം വളര്‍ച്ച എന്നത് ദുഷ്‌കരമാണ്. യൂറോപ്പ്യന്‍ രീതിയിലുള്ള വികസന മാതൃകകള്‍ പരീക്ഷിച്ചാല്‍ മാത്രമേ ഇതിലേക്ക് എത്താനാവൂ. നിലവില്‍ ചൈനയുടെ വികസന മാതൃകയാവും ഇന്ത്യ പിന്തുടരുക. നേരത്തെ 2016-17 സാമ്പത്തികപാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കടുത്ത തിരിച്ചടിയേറ്റിരുന്നു. വളര്‍ച്ച കുറയുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് മുതലെ ഇത് താല്‍ക്കാലിക തിരിച്ചടിയാണെന്ന് പ്രധാനമന്ത്രിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും പറയുന്നുണ്ട്. അതാണ് ഇപ്പോള്‍ സര്‍വേയില്‍ ഫലിച്ചിരിക്കുന്നത്.

ശ്രദ്ധിക്കേണ്ടവ നിരവധി

ശ്രദ്ധിക്കേണ്ടവ നിരവധി

ഇന്ത്യ ലോകോത്തര സാമ്പത്തിക ശക്തിയാവാനുള്ള സാധ്യത വിരളമല്ലെന്ന് ലോക ബാങ്ക് സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ നിരവധി കാര്യങ്ങളില്‍ ഇന്ത്യ ഇനിയും ശ്രദ്ധ കേന്ദ്രീകരിക്കണം. പ്രധാനമായും എണ്ണ വിലയിലാണ് ശ്രദ്ധിക്കേണ്ടത്. ഇന്ത്യയില്‍ അളവില്‍ കൂടുതലായിട്ടാണ് ഇന്ധന വില കുതിക്കുന്നത്. ഇത് സാമ്പത്തിക വളര്‍ച്ചയുണ്ടാക്കുന്നതോടൊപ്പം പണപ്പെരുപ്പത്തിനും കാരണമാകും. ഇത് നിയന്ത്രിക്കാന്‍ ഇന്ത്യക്കാവും. എണ്ണ കമ്പനികളെ ഒരിക്കലും സ്വകാര്യവത്കരിക്കരുതെന്നും ലോക ബാങ്ക് പറഞ്ഞിട്ടുണ്ട്. ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ കാര്യത്തില്‍ നിയന്ത്രണം വേണം, അതോടൊപ്പം ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ കുറവ് വന്നത് കാര്യമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കുകളുടെ പ്രവര്‍ത്തനവും വിപണിയിലേക്കുള്ള പണത്തിന്റെ ഒഴുക്കും വളര്‍ച്ചയ്ക്ക് നിര്‍ണായകമാണെന്ന് ലോക ബാങ്ക് സൂചിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+