ഒന്നല്ല 5 തവണ, പറക്കുംതളികകള്‍ ഇന്ത്യയെ ലക്ഷ്യമിട്ടെത്തി?.... അറിയാം ഞെട്ടിക്കുന്ന സംഭവങ്ങള്‍
ദില്ലി: ജൂലായ് രണ്ട്, ആഗോള തലത്തില്‍ ഇന്ന് പറക്കുംതളിക ദിനമായിട്ടാണ് ആഘോഷിക്കുന്നത്. ലോകത്തുള്ള കോണ്‍സ്പിറസി തിയറിസറ്റുകള്‍ മുഴുവന്‍ ഈ ദിനത്തില്‍ പറക്കുംതളികകളെ കുറിച്ചും അന്യഗ്രഹ ജീവികളെ കുറിച്ചുമുള്ള ചര്‍ച്ചകളിലാണ്. എന്നാല്‍ ഇന്ത്യയില്‍ ഈ പറക്കുംതളികകള്‍ എത്തിയിട്ടുണ്ടോ? അത്തരം സംഭവങ്ങളാണ് ഈ യുഎഫ്ഒ ദിനത്തില്‍ പരിചയപ്പെടുത്താന്‍ പോകുന്നത്. ഒപ്പം യുഎഫ്ഒ ദിനത്തിന്റെ പ്രത്യേകതകളും അറിയാം.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം

2001ലാണ് യുഎഫ്ഒ ദിനം ആചരിക്കാന്‍ തുടങ്ങിയത്. പറക്കുംതളികകളെ കുറിച്ചുള്ള അവബോധത്തിനായിട്ടാണ് ഇത് തുടങ്ങിയത്. ഹക്താന്‍ അകഡോഗന്‍ എന്ന റിസര്‍ച്ചറാണ് ഈ ദിനം ആചരിച്ച് തുടങ്ങിയത്. ഈ ദിനത്തില്‍ വാനനിരീക്ഷണം നടത്തിയ അന്യഗ്രഹജീവികളെ കണ്ടെത്താനും പലരും സമയം മാറ്റിവെക്കും. ജൂണ്‍ 24നായിരുന്നു ഈ ദിനം ആചരിച്ചത്. പിന്നീട് ഔദ്യോഗികമായി ജൂലായ് രണ്ടായി മാറി. 1947ല്‍ ന്യൂ മെക്‌സിക്കോയിലെ റോസ് വെല്ലില്‍ പറക്കുംതളിക ഇടിച്ചിറങ്ങിയിരുന്നു എന്ന് വിശ്വസിക്കുന്നവരുണ്ട്. അതൊരു ജൂലായ് രണ്ടിനായിരുന്നു. അതാണ് യുഎഫ്ഒ ദിനമായി തിരഞ്ഞെടുക്കാന്‍ കാരണമായത്.

ഇന്ത്യ എക്കാലത്തും അന്യഗ്രഹ ജീവികളുടെയും പറക്കുംതളികകളുടെയും ലക്ഷ്യസ്ഥാനങ്ങളിലൊന്നായിരുന്നു എന്നാണ് വിശ്വസിക്കുന്നത്. 1951ലാണ് അത്തരമൊരു സംഭവം ആ ദ്യമുണ്ടായത്. സിഗാര്‍ രൂപത്തിലുള്ള ഒരു ഒബ്ജക്ട് ദില്ലി ഫ്‌ളൈയിംഗ് ക്ലബിന് സമീപം കണ്ടിരുന്നു. അതിവേഗം ഇത് ദുരൂഹമായി കാണാതായി. അതും മേഘത്തിനുള്ളില്‍ മറയുകയായിരുന്നു. ഒരാള്‍ മാത്രമാണ് ആദ്യം ഇതിനെ കണ്ടത്. ഇയാള്‍ ശബ്ദമുണ്ടാക്കി ബാക്കിയുള്ളവരെ വിളിച്ചുവരുത്തി. ഇരുപതോളം പേര്‍ ഈ പറക്കുതളികയെ കണ്ടു. ബ്രിട്ടീഷ് വാമ്പയര്‍ ജെറ്റിനേക്കാള്‍ മൂന്ന് മടങ്ങ് വേഗം ഇതിനുണ്ടായിരുന്നു.

21ാം നൂറ്റാണ്ടിലാണ് പിന്നീട് അധികവും ഇന്ത്യ ലക്ഷ്യമാക്കി പറക്കുംതളികകള്‍ എത്തിയത്. 2017 ഒക്ടോബര്‍ 17ന് അതിവേഗത്തില്‍ ആകാശത്ത് കൂടി സഞ്ചരിക്കുന്ന ഒരു വസ്തുവിനെ കിഴക്കന്‍ കൊല്‍ക്കത്തയില്‍ കണ്ടിരുന്നു. ഒരു ക്യാമറയിലും ഇത് പതിഞ്ഞിരുന്നു. ഒരു പ്രകാശം ഇതിലുണ്ടായിരുന്നു. വാല്‍നക്ഷത്രമാണെന്ന് കരുതിയവരുണ്ടായിരുന്നു. നൂറ് കണക്കിനാളുകളാണ് ബൈപ്പാസില്‍ പറക്കുംതളികയെ കാണാന്‍ ത്തെിയത്. എന്നാല്‍ ഇത് വീനസ് ഗ്രഹമായിരുന്നു എന്നാണ് പിന്നീട് പറയപ്പെട്ടത്.

2013 മുതല്‍ നിരവധി സംഭവങ്ങള്‍ പറക്കുംതളികകളുടേതായി ഇന്ത്യയില്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ചെന്നൈയില്‍ മുതല്‍ ലഖ്‌നൗ വരെ ഇതിലുണ്ട്. ബുള്ളറ്റ് രൂപത്തിലുള്ള പറക്കുതളികകളായിരുന്നു ഇത്തരത്തില്‍ പറഞ്ഞുകേട്ടത്. മറ്റൊന്ന് 2013 ഓഗസ്റ്റ് നാലിന് ലഡാക്കിലെ ഔട്ട്‌പോസ്റ്റിലുള്ള ഇന്ത്യന്‍ സൈനികരും ലഡാന്‍ ഖേര്‍ മേഖലയില്‍ പറക്കുംതളികയെ കണ്ടു. അടുത്ത ഏഴ് മാസത്തിനിടയില്‍ രാത്രിയില്‍ തിളങ്ങുന്ന തരത്തിലുള്ള വെടിയുണ്ടയുടെ രൂപത്തിലുള്ള പറക്കുംതളികകളെ കണ്ടുവെന്നായിരുന്നു സൈനികര്‍ പറഞ്ഞത്. അരുണാചല്‍ പ്രദേശല്‍ അതിര്‍ത്തിയിലായിരുന്നു ഇതെല്ലാം കണ്ടത്.
Recommended Video

അമേരിക്കയുടെ റിപ്പോര്‍ട്ടും അന്യഗ്രഹ ജീവികളെയും പറക്കുംതളികകളെ കുറിച്ചുമൊക്കെ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവേശം പകരുന്നതാണ്. അന്യഗ്രഹ ജീവികളുണ്ടെന്ന് ഇവര്‍ തള്ളിയിട്ടില്ല. എന്നാല്‍ പൂര്‍ണമായി അംഗീകരിച്ചിട്ടുമില്ല. പറക്കുംതളികകളുടെ ശബ്ദം അറിയാനുള്ള മാര്‍ഗങ്ങളും നാസ പരിശോധിച്ച് വരുന്നുണ്ട്. അതിനായി സാങ്കേതിക വിദ്യ ഉടന്‍ പുറത്തുവരും. അതേസമയം ഹോളിവുഡില്‍ നിന്നുള്ള അന്യഗ്രഹ ജീവികളുടെ സിനിമകള്‍ ഇന്ത്യയെ അടക്കം സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ കാണുന്നത് പോലെയായിരിക്കില്ല പറക്കുംതളികകളും അന്യഗ്രഹ ജീവികളുമെന്നാണ് നിഗമനം.
റോക്കിഭായ് യാഷിന്റെ ഗൃഹപ്രവേശം: വിശാലമായ വീട്ടില്‍ കുടുംബത്തോടൊപ്പം താരം- ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications