കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലായിരുന്നെങ്കിൽ നൊബേൽ പുരസ്കാരം ലഭിക്കാൻ സാധ്യതയില്ലായിരുന്നു; അഭിജിത് ബാനർജി

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലായിരുന്നെങ്കിൽ നൊബേൽ പുരസ്കാരം ലഭിക്കാൻ സാധ്യത കുറവായിരുന്നുവെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ പുരസ്കാര ജേതാവുമായ അഭിജിത് ബാനർജി. ഇന്ത്യയിൽ നല്ല പ്രതിഭകൾ ഇല്ല എന്നല്ല അതിന് അർത്ഥം, പക്ഷെ വിപുലമായ സംവിധാനങ്ങൾ ഇവിടെ ലഭ്യമാകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാഹിത്യോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നമുക്ക് വിശ്രമിക്കാൻ സമയമായിട്ടില്ല', കേരളമാകെ മനുഷ്യമതിലായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ'നമുക്ക് വിശ്രമിക്കാൻ സമയമായിട്ടില്ല', കേരളമാകെ മനുഷ്യമതിലായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഒരാൾക്ക് മാത്രം നേടാനാകുന്നതല്ല ഇത്, തനിക്ക് ലഭിച്ച അഭിനന്ദനങ്ങൾക്ക് പിന്നിൽ മററുള്ളവർ ചെയ്ത ധാരാളം ജോലികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈയിൽ ജനിച്ച അഭിജിത് ബാനർജി കൽക്കട്ട യൂണിവേഴ്സിറ്റിയിൽ നിന്നും ജെഎൻയുവിൽ നിന്നുമാണ് തുടർ വിദ്യാഭ്യാസം നേടിയത്. ഹാർവാർഡ് സർവകലാശാലയിൽ നിന്നും പിഎച്ച്ഡി നേടിയ അദ്ദേഹം മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രൊഫസറാണ്.

abhijit-banerjee

2019ലാണ് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം അഭിജിത് ബാനർജി സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ പത്നി എസ്തർ ഡുഫ്ലോ, മൈക്കിൾ ക്രെമൽ എന്നിവർക്കൊപ്പം പുരസ്കാരം പങ്കിട്ടു. ആഗോള ദാരിദ്ര്യം നിർമാജനത്തിനായി നടത്തിയ പഠനങ്ങളും പരീക്ഷണാത്മക സമീപനങ്ങളുമാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്.

English summary
Wouldn't have won Nobel Prize if based in India says Abhijit Banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X