കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷവോമി ഫോണ്‍ ചൈനയുടെ തട്ടിപ്പോ?

  • By Gokul
Google Oneindia Malayalam News

ദില്ലി: സാംസങ് ഉള്‍പ്പെടെയുള്ള മുന്‍നിര മൊബൈല്‍ കമ്പനികളുടെ നെഞ്ചിടിപ്പേറ്റിക്കൊണ്ട് വന്‍ തോതില്‍ വിറ്റഴിഞ്ഞുകൊണ്ടിരിക്കുന്ന ചൈനീസ് മൊബൈല്‍ഫോണ്‍ ഷവോമിയുടെ മി3 ഫോണിനെതിരെ പരാതിപ്രവാഹം. ഓണ്‍ലൈനിലൂടെ മത്സരിച്ചുവാങ്ങിയ ഫോണ്‍ ചുരുങ്ങിയ ദിവസം കൊണ്ടുതന്നെ തകരാറിലായെന്ന് പരാതിയുമായി നിരവധിപേര്‍ രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ട്.

ഷവോമിയുടെ ഫേസ്ബുക്ക് പേജിലാണ് ഫോണുകള്‍ക്കെതിരെയുള്ള പരാതികള്‍ പ്രത്യക്ഷപ്പെട്ടത്. കമ്പനി അവകാശപ്പെടുന്ന യാതൊരു മേന്മയും ഫോണിനില്ലെന്നുവരെ ചിലര്‍ പറയുന്നുണ്ട്. നിര്‍മാണപ്പിഴവുകള്‍ക്കെതിരെയുള്ള പരാതികളാണ് കൂടുതല്‍. ഗോറില്ല ഗ്ലാസ് ഉണ്ടായിട്ടും തന്റെ ഫോണ്‍ വീണു തകര്‍ന്നെന്ന് ഒരാള്‍ പറയുന്നു.

xiaomi-mi3

ചൈനീസ് രണ്ടാംനിര ഫോണുകള്‍ പോലെയാണ് ഷവോമിയുമെന്നാണ് ചിലര്‍ പ്രതികരിച്ചിരിക്കുന്നത്. ചാര്‍ജ് ചെയ്യുമ്പോള്‍ അമിതമായി ചൂടാകുന്നു, മൈക്രോ യു.എസ്.ബി പോര്‍ട്ട് ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ല, കോണ്‍ടാക്ട് ലിസ്റ്റ് അപ്രത്യക്ഷമാകുന്നു തുടങ്ങി ഒട്ടേറെപേര്‍ പലതരത്തിലുള്ള പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്.

ഫ്‌ളിപ്കാര്‍ട്ട് വഴിയാണ് ഇന്ത്യയില്‍ മൊബൈലിന്റെ വില്‍പ്പന. സെക്കന്റുകള്‍ക്കുള്ളില്‍ 20,000 ഫോണുകള്‍വരെ വിറ്റുപോയതായി കഴിഞ്ഞദിവസം വാര്‍ത്തയുണ്ടായിരുന്നു. എല്ലാ ചൊവ്വാഴ്ചകളിലും നിശ്ചിത സമയത്തിനുള്ളില്‍ മാത്രമേ മൊബൈല്‍ഫോണ്‍ വെബ്‌സൈറ്റിലൂടെ ലഭ്യമായിരുന്നുള്ളൂ. അതേസമയം, ഷവോമിയുടെ വില്‍പ്പനയില്‍ അസൂയപൂണ്ടവരാണ് അപവാദപ്രചരണവുമായി രംഗത്തുള്ളതെന്നും പറയപ്പെടുന്നുണ്ട്.

English summary
Xiaomi MI3 phone complaints in Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X