കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണ് യഥാര്‍ത്ഥ ഘര്‍ വാപ്പസി, ജ്യോതിരാദിത്യ സിന്ധ്യയെ അഭിനന്ദിച്ച് അമ്മായി യശോദര സിന്ധ്യ

Google Oneindia Malayalam News

ഭോപ്പാല്‍: മണിക്കൂറുകള്‍ നീണ്ട നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസിനെയും മധ്യപ്രദേശ് സര്‍ക്കാരിനെയും പ്രതിസിന്ധിയിലാക്കി ജ്യോതിരാദിത്യ സിന്ധ്യ പാട്ടിവിട്ടത്. നീണ്ട 18 വര്‍ഷത്തെ കോണ്‍ഗ്രസ് രാഷ്ട്രീയ ജീവിതം സിന്ധ്യ അവസാനിപ്പിക്കുമ്പോള്‍ ലോട്ടറി അടിച്ചത് ബിജെപിക്കാണെന്ന് നിസംശയം പറയാം. കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി നേതാക്കള്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും നടക്കാത്ത കാര്യമാണ് സിന്ധ്യ ഒറ്റ ദിവസം കൊണ്ട് സാദ്ധ്യമാക്കിക്കൊടുത്തത്. സ്വന്തം പാര്‍ട്ടിയില്‍ നിന്നും വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയരുന്നുണ്ടെങ്കിലും എതിര്‍ ചേരിയില്‍ നിന്ന് അഭിനന്ദനപ്രവാഹമാണ് സിന്ധ്യയെ തേടിയെത്തുന്നത്.

jyothiraditya scindia

ബിജെപി നേതാവും ജ്യോതിരാധിത്യസിന്ധ്യയുടെ അമ്മായിയുമായ യശോദരാജ സിന്ധ്യയുടെ അഭിനന്ദനമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. സിന്ധ്യയുടെ രാഷ്ട്രീയ ചുവടുമാറ്റത്തിനെ അമ്മായി ഘര്‍ വാപ്പസി എന്ന് അഭിസംബോധന ചെയ്താണ് വിശേഷിപ്പിച്ചത്. സിന്ധ്യയുടെ തീരുമാനത്തില്‍ താന്‍ വളരെയധികം സന്തോഷവധിയാണെന്നും അവനെ ഞാന്‍ അഭിനന്ദിക്കുകയാണെന്നും യശോദര സിന്ധ്യ പറഞ്ഞു. ജ്യോതിരാധിത്യ സിന്ധ്യയുടെ അച്ഛന്‍ മാധവറാവു സിന്ധ്യ ജനസംഘത്തിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്, ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചിരിക്കുന്നു- യശോദര സിന്ധ്യ പറഞ്ഞു.

അമ്മായിക്ക് പിന്നാലെ മകനും സിന്ധ്യയെ അഭിനന്ദിച്ച് രംഗത്തെത്തി. അച്ഛന്റെ തീരുമാനത്തില്‍ താന്‍ അഭിമാനിക്കുന്നെന്ന്് മകന്‍ മഹാനാരായമന്‍ സിന്ധ്യ ട്വിറ്ററില്‍ കുറിച്ചു. ഒരു പാരമ്പര്യത്തില്‍ നിന്നും പുറത്തുപോകാനുള്ള ധൈര്യമാണ് പിതാവ് കാണിച്ചത്. ഞങ്ങളുടെ കുടുംബത്തിന് അധികാരത്തിനോടുള്ള ഭ്രാന്തില്ല, അത് നിങ്ങള്‍ക്ക് ചരിത്രം പറഞ്ഞുതരും. ഇന്ത്യയില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് സാധിക്കുമെന്നും മകന്‍ ട്വിറ്ററില്‍ കുറിച്ചു.

ഇതിനിടെ സിന്ധ്യയുടെ കൂറുമാറ്റത്തിന് പിന്നില്‍ അമ്മായിയായ യശോദര സിന്ധ്യയ്ക്ക് പ്രധാനപങ്കുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കോണ്‍ഗ്രസ് പ്രത്യേയ ശാസ്ത്രത്തില്‍ നിന്നും സിന്ധ്യയെ ബിജെപിയിലേക്ക് കൊണ്ടുവരാന്‍ പാര്‍ട്ടി ഇവരെ ചുമതലപ്പെടുത്തിയെന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. അതേസമയം, മധ്യപ്രദേശ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന ആരോപണത്തിനിടെയാണ് ജ്യോതിരാധിത്യ സിന്ധ്യ എംഎല്‍എമാരുമായി പാര്‍ട്ടിവിട്ടത്. കോണ്‍ഗ്രസ് നേതാക്കളുമായി യാതൊരുവിധ ചര്‍ച്ചയ്ക്കും നില്‍ക്കാതെയാണ് മധ്യപ്രദേശിലെ ശക്തനായ നേതാവിന്റെ കൂറുമാറ്റം. പാര്‍ട്ടിവിടുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയതുകൊണ്ടു തന്നെ ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട്.

തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്കുള്ള പുതിയ തുടക്കമെന്ന രീതിയിലാണ് സിന്ധ്യ പാര്‍ട്ടിവിട്ടത്. ഇക്കാര്യം സിന്ധ്യ രാജിക്കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇനി സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നാല്‍ തന്നെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് അടുപ്പിക്കില്ലെന്ന സൂചനയുണ്ട്. ബിജെപി ടിക്കറ്റില്‍ രാജ്യസഭയിലേക്ക് മത്സരിപ്പിച്ച് കേന്ദ്രമന്ത്രിയാക്കാനായിരിക്കും നേതൃത്വത്തിന്റെ തീരുമാനം. അതേസമയം, സിന്ധ്യയോടൊപ്പം എംഎല്‍എമാരും പാര്‍ട്ടിവിട്ടതോടെ കമല്‍നാഥ് സര്‍ക്കാരിന്റെ കാര്യത്തിലും തീരുമാനമായി. നിലവില്‍ സംസ്ഥാനത്ത് 114 എംഎല്‍എമാരുടെ പിന്തുണയാണ് കോണ്‍ഗ്രസിനുള്ളത്. ബിജെപിക്ക് 108ഉം.

English summary
Yashodhara Scindia Congratulate Jyotiraditya Scindia Resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X