2021ലെ ഇന്ത്യയുടെ അഭിമാനം; 21 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് കിരീടമെത്തിച്ച 21 കാരി ഹര്‍നാസ്
ന്യൂഡല്‍ഹി: ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും അഭിമാനിക്കാവുന്ന നിമിഷം സമ്മാനിച്ച വ്യക്തിയാണ് ഹര്‍നാസ് സന്ധു. 21 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് മിസ് യൂനിവേഴ്‌സല്‍ കിരീടം ഇന്ത്യയിലേക്ക് കൊണ്ടുവന്ന സുന്ദരിയാണ് ഹര്‍നാസ് സന്ധു. ലാറ ദത്തയാണ് 2000ത്തില്‍ മിസ് യൂനിവേഴ്‌സ് കിരീടം നേടിയത്. 79 രാജ്യങ്ങളില്‍ നിന്നും മത്സരിക്കാനെത്തിയ താര സുന്ദരിമാരെ മലര്‍ത്തിയടിച്ചാണ് 21 കാരിയായ പഞ്ചാബ് സ്വദേശിനി ഹര്‍നാസ് സന്ധു കിരീടം കരസ്ഥമാക്കിയത്. ചണ്ഡീഗഡ് സ്വദേശിയാണ് ഹര്‍നാസ്.
കെ റെയില്‍ ആശങ്കകള്‍ പരിഹാരിക്കാന്‍ യോഗംവിളിക്കണം; ഇല്ലെങ്കില്‍ സ്വന്തം നിലക്ക് വിളിക്കും; ശശിതരൂര്‍
പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് ബിരുദ വിദ്യഭ്യാസം ഹര്‍നാസ് പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ കിരീടാവകാശി മെക്‌സിക്കന്‍ സ്വദേശിയായ ആന്‍ഡ്രിയ മെസയാണ് ഹര്‍നാസിന് കിരീടമണിയിച്ചത്.
ഇന്ന് യുവതികള്‍ നേരിടുന്ന സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്നതിന് യുവതികള്‍ക്ക് എന്ത് ഉപദേശമാണ് നല്‍കുകയെന്ന് സന്ധുവിനോട് ചോദിച്ചു.
'ഇന്നത്തെ യുവ തലമുറകള്‍ നേരിടുന്ന ഏറ്റവും വലിയ സമ്മര്‍ദ്ദം സ്വയം വിശ്വസിക്കുക എന്നതാണ്, നിങ്ങള്‍ അതുല്യനാണെന്നും അതാണ് നിങ്ങളെ സുന്ദരിയാക്കുന്നത്. മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യുന്നത് നിര്‍ത്തുക, ലോകമെമ്പാടും നടക്കുന്ന കൂടുതല്‍ പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് നമുക്ക് സംസാരിക്കാം. 'ഇതാണ് നിങ്ങള്‍. മനസ്സിലാക്കണം. പുറത്തുവരൂ, സ്വയം സംസാരിക്കൂ, കാരണം നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിന്റെ നേതാവാണ്, നിങ്ങള്‍ നിങ്ങളുടെ സ്വന്തം ശബ്ദമാണ്. ഞാന്‍ എന്നില്‍ വിശ്വസിച്ചു, അതുകൊണ്ടാണ് ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നത്, ഹര്‍നാസ് പറഞ്ഞു.
മുംബൈയില്‍ ഇന്ന് 490 പേര്‍ക്ക് കോവിഡ്; ഏറ്റവും ഉയര്‍ന്ന കണക്കെന്ന് അധികൃതര്‍
ചണ്ഡീഗഢില്‍ നിന്നുള്ള 21 കാരിയായ മോഡലും നടിയുമാണ് ഹര്‍നാസ്, അതേ നഗരത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും കോളേജും പൂര്‍ത്തിയാക്കി. ടൈംസ് ഫ്രഷ് ഫേസ് മിസ് ചണ്ഡിഗഡ് 2017, മിസ് മാക്‌സ് എമര്‍ജിംഗ് സ്റ്റാര്‍ ഇന്ത്യ 2018, ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 എന്നിവയുള്‍പ്പെടെ നിരവധി മത്സരങ്ങളില്‍ പങ്കെടുത്തു.
പഞ്ചാബില്‍ കിട്ടിയതിന് ഗോവയില്‍ തിരിച്ചടി, ബിജെപിയുടെ മുന്‍ എംഎല്‍എ കോണ്‍ഗ്രസില്‍, അടുത്തത് തൃണമൂല്‍