2021ൽ ബോളിവുഡിനെ പിടിച്ചുകുലുക്കിയ നീലച്ചിത്ര നിർമ്മാണം; രാജ് കുന്ദ്രയുടെ അറസ്റ്റിലേക്ക് നീങ്ങിയതിന് പിന്നിൽ
മുംബൈ: ബോളിവുഡ് ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ നീലച്ചിത്ര നിര്‍മ്മാണ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അശ്ലീല സിനിമകളുടെ ഉള്ളടക്കം നിര്‍മ്മിച്ച് വിതരണം ചെയ്തുവെന്നാരോപിച്ച് സെപ്റ്റംബര്‍ 13നാണ് മുംബൈ വ്യവസായി രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്.
ഞങ്ങളെ ശപിച്ചു പോകരുത്; തിരുച്ചുവരൂ ശ്രീധരന് സര്; അപേക്ഷയുമായി പിആര്‍ ശിവശങ്കര്‍
ഈ വര്‍ഷം ഫെബ്രുവരിയില്‍ മാഡ് ഐലന്‍ഡിലെ ഒരു ബംഗ്ലാവില്‍ വെച്ച് സ്ത്രീകളെ അശ്ലീല സിനിമകളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചതിന് അഞ്ച് പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തതോടെ ഈ അശ്ലീല റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.

സിനിമയിലും വെബ് സീരീസിലും വേഷം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് അഭിനയിപ്പിക്കാന്‍ സ്ത്രീകളെ എത്തിച്ചിരുന്നത്. എന്നാല്‍ ഷൂട്ട് ചെയ്യുന്ന ദിവസം തിരക്കഥയും എല്ലാം മാറ്റി അവരെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് അശ്ലീല വീഡിയോകളില്‍ അഭിനയിപ്പിക്കുകയായിരുന്നു. ഏതെങ്കിലും ഇര വിസമ്മതിച്ചാല്‍, നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഷൂട്ടിന്റെ ഒരുക്കങ്ങള്‍ക്കുള്ള ബില്ലുകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും.

സിനിമകളുടെ ചിത്രീകരണത്തിന് ശേഷം, മൊബൈല്‍ ആപ്പുകളില്‍ അവ ലഭ്യമാക്കി, അവിടെ ആളുകള്‍ക്ക് ഒടിചി പ്ലാറ്റ്ഫോമുകളുടെ സബ്സ്‌ക്രിപ്ഷനുകള്‍ വാഗ്ദാനം ചെയ്യും. ഇന്ത്യയില്‍ അശ്ലീല സുവുന നിയമവിരുദ്ധമായതിനാല്‍, അഡല്‍റ്റ് ഫിലിം ഉള്ളടക്കത്തിന്റെ മുഴുവന്‍ ബിസിനസ്സും നിയമവിരുദ്ധമായിരുന്നു.

രാജ് കുന്ദ്രയുടെ അറസ്റ്റ്
മാഡ് ഐലന്‍ഡ് ബംഗ്ലാവില്‍ നടത്തിയ റെയ്ഡിനിടെ, ഒരു സ്ത്രീയെ പോലീസ് രക്ഷപ്പെടുത്തിയിരുന്നു. ഈ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന്റെ തുടക്കം. അഞ്ച് മാസങ്ങള്‍ നീണ്ടു നിന്ന അന്വേഷണത്തിലാണ് രാജ് കുന്ദ്രയ്ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് മനസിലാക്കുന്നതും അറസ്റ്റ് ചെയ്യുന്നതും.

വീഡിയോകള്‍ ലഭ്യമായിരുന്ന ഹോട്ട് ഷോട്ട് എന്ന ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. അശ്ലീല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നെന്ന തെളിഞ്ഞതിനെ തുടര്‍ന്നാണ് ഈ നടപടി. അന്വേഷണത്തില്‍ ഇത്തരത്തില്‍ വീഡിയോ നിര്‍മ്മിക്കുന്ന കൂടുതല്‍ പേരെ മുംബൈ ക്രൈാം ബ്രാഞ്ച് കണ്ടെത്തി. പിന്നീട്, അത്തരം ചിത്രങ്ങളുടെ നിര്‍മ്മാതാവ് യാസ്മിന്‍ റോവ ഖാന്‍, അഭിനേതാവും മോഡലുമായ ഗെഹ്ന വസിഷ്ത് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇത്തരം വീഡിയോകളെ ന്യായീകരിച്ച് ഗെഹ്ന വസിഷ്ഠ് ഒരു പ്രസ്താവനയില്‍ അശ്ലീലവും ലൈംഗികതയും ഇടകലര്‍ത്തരുതെന്ന് പറഞ്ഞിരുന്നു. തങ്ങളുടെ വീഡിയോകള്‍ ബോള്‍ഡ് ആണെന്നും അശ്ലീല വിഭാഗത്തില്‍ പെടുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

ആശ്വാസമായി സുപ്രീം കോടതി
അതേസമയം, അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ വ്യവസായി രാജ് കുന്ദ്രയ്ക്ക് അറസ്റ്റില്‍ നിന്ന് സുപ്രീം കോടതി സംരക്ഷണം അനുവദിച്ചു. മുന്‍കൂര്‍ ജാമ്യം തള്ളിയ ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ കുന്ദ്ര നല്‍കിയ അപ്പീലില്‍ ജസ്റ്റിസുമാരായ വിനീത് ശരണ്‍, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് ബുധനാഴ്ച മഹാരാഷ്ട്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. മുംബൈ പോലീസിന്റെ സൈബര്‍ സെല്‍ ഫയല്‍ ചെയ്ത എഫ്ഐആറുമായി ബന്ധപ്പെട്ട് നാലാഴ്ചയ്ക്കകം സംസ്ഥാന സര്‍ക്കാരിന്റെ മറുപടി സുപ്രീം കോടതി തേടി.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകളാണ് കുന്ദ്രയ്‌ക്കെതിരെ ചുമത്തിയത്. സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യം ( പ്രിവന്‍ഷന്‍ ) ആക്ട്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ് എന്നിവ പ്രകാരം ലൈംഗികത പ്രകടമാക്കുന്ന വീഡിയോകള്‍ പ്രചരിപ്പിച്ചതിന് / പ്രക്ഷേപണം ചെയ്തതിന് കുന്ദ്രക്കെതിരെ കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ഭയന്ന് കുന്ദ്ര ആദ്യം സെഷന്‍സ് കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം തേടിയെങ്കിലും അത് നിരസിച്ചതിനാല്‍ തന്നെ കേസില്‍ കുടുക്കിയതാണെന്ന് അവകാശപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു .