കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Year Ender 2022: പ്രതിഷേധത്തിന് തിരികൊളുത്തിയ അഗ്നിപഥ്, സൈന്യത്തില്‍ ഇത് പുതിയ പരീക്ഷണം

Google Oneindia Malayalam News

പ്രതിരോധ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന അഗ്നിപഥ് പദ്ധതി ഏറ്റവും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായ ഒന്നായിരുന്നു. പതിനേഴര വയസ് പ്രായമായവരെ നാല് വര്‍ഷ കാലയളവില്‍ സൈന്യത്തിലേക്ക് നിയമിക്കുന്ന പദ്ധതിയാണ് അഗ്നിപഥ്. ഇങ്ങനെ തിരഞ്ഞെടുക്കുന്നവരെ അഗ്നിവിരന്മാര്‍ എന്നാണ് അറിയപ്പെടുക. ഈ വര്‍ഷം തന്നെ പദ്ധതി രാജ്യത്ത് ആരംഭിച്ചിരുന്നു. ഈ വര്‍ഷം 46,000 പേരെ സൈന്യത്തിലേക്ക് റിക്രൂട്ട്‌മെന്റ് ചെയ്യാനാണ് പരിപാടി.

year ender 2022: ചരിത്രത്തില്‍ അടയാളപ്പെടുത്തി രാഷ്ട്രപതി പദവിയിലേക്ക് നടന്നുകയറിയ ദ്രൗപതി മുര്‍മുyear ender 2022: ചരിത്രത്തില്‍ അടയാളപ്പെടുത്തി രാഷ്ട്രപതി പദവിയിലേക്ക് നടന്നുകയറിയ ദ്രൗപതി മുര്‍മു

എന്നാല്‍ ഈ പദ്ധതി വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. ബിഹാര്‍, രാജസ്ഥാന്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ യുവാക്കള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിക്കഴിഞ്ഞു. സ്ഥിരനിയമനത്തിനുള്ള അവസരവും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങളും നഷ്ടമാകുന്നത് ചൂണ്ടിക്കാട്ടിയാണ് യുവാക്കള്‍ പ്രതിഷേധിച്ചത്. പ്രതിപക്ഷ കക്ഷികളും പദ്ധതിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

agnipath

സൈന്യത്തിന്റെ പ്രഫഷനലിസം നശിപ്പിക്കുന്ന പദ്ധതിയാണിതെന്ന വിമര്‍ശനമാണ് പദ്ധതിക്കെതിരെ തുടങ്ങിയത്. സൈനിക സേവനം എന്നത് തയാറെടുപ്പും പരിശീലനവും ക്ഷമയും പക്വതയും ആവശ്യമുള്ള സേവനമാണെന്നാണ് വിമര്‍ശകര്‍ പ്രധാനമായും ഉന്നയിച്ചത്. തിനേഴര വയസ്സുള്ള കുട്ടികളെ റിക്രൂട്ട് ചെയ്ത് കുറഞ്ഞ സമയം പരിശീലനം നല്‍കി സൈന്യത്തിലെടുക്കുന്നത് സൈനിക സേവനത്തിന്റെ ഗുണമേന്മയെ ബാധിക്കുമെന്നും വിമര്‍ശനം ഉന്നയിച്ചിരുന്നു.

year end 2022: കത്തിക്കയറിയ കർണാടകയിലെ ഹിജാബ് വിഷയം: തീരുമാനമില്ലാതെ പോയ സുപ്രീംകോടതിയുംyear end 2022: കത്തിക്കയറിയ കർണാടകയിലെ ഹിജാബ് വിഷയം: തീരുമാനമില്ലാതെ പോയ സുപ്രീംകോടതിയും

പ്രതിരോധ മേഖലയുടെ ചെലവ് കുറയ്ക്കാണ് ഈ പദ്ധതിയെന്നും വിമര്‍ശകര്‍ ഉന്നയിച്ചിരുന്നു. ഓരോ വര്‍ഷവും ഇങ്ങനെ സൈന്യത്തിലേക്ക് താല്‍ക്കാലിക സര്‍വിസുകാരെ എടുത്ത് സാമ്പത്തിക ലാഭമുണ്ടാക്കാനാണ് സര്‍ക്കാര്‍ പരിപാടി എന്നവര്‍ ആരോപിക്കുന്നു. പ്രതിരോധ പെന്‍ഷന്‍ തുകയില്‍ ഗണ്യമായ കുറവുണ്ടാകും.

അഗ്നിപഥിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ജീവഹാനി സംഭവിക്കുന്നത് വരെ എത്തിയിരുന്നു. നിരവധി ട്രെയിനുകളും റെയില്‍വേ സ്റ്റേഷനും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയിരുന്നു. സ്റ്റേഷനില്‍ പ്രക്ഷോഭകര്‍ അക്രമത്തിനും തീവെപ്പിനും ശ്രമിച്ചതോടെ പൊലീസ് ആകാശത്തേക്ക് വെടിവയ്ക്കുന്ന സംഭവത്തിലേക്ക് വരെ കാര്യങ്ങള്‍ കടന്നു. റെയില്‍വെ ട്രാക്ക് ഉപരോധത്തെ തുടര്‍ന്ന് മണിക്കൂറോളം തീവണ്ടി ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരുന്നു.

അതേസമയം, സൈന്യത്തെ കൂടുതല്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമാണ് പദ്ധതിയെന്നും അത് സൈന്യത്തിന് കൂടുതല്‍ യുവത്വം നല്‍കുമെന്നുമാണ് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ പദ്ധതിയെ അനുകൂലിച്ചുകൊണ്ട് പറഞ്ഞത്. അഗ്‌നിപഥ് പദ്ധതി തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും നാലുവര്‍ഷത്തെ സേവനത്തിനിടയില്‍ നേടിയ നൈപുണ്യവും അനുഭവപരിചയവും കാരണം സൈനികര്‍ക്കു വിവിധ മേഖലകളില്‍ തൊഴില്‍ ലഭിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പദ്ധതിയെ ന്യയീകരിച്ച് പറഞ്ഞിരുന്നു.

നിലവില്‍ സൈന്യത്തിലെ ശരാശരി പ്രായപരിധി 32 ആണ്. ഈ പദ്ധതി നടപ്പാക്കുന്നതോടെ ആറ് ഏഴ് വര്‍ഷത്തിനുള്ളില്‍ 26 ആയി കുറയുമെന്നും അഗ്നിപദ്ധതിയെ ന്യായീകരിച്ച് പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു. എന്തായാലും പദ്ധതി ഇപ്പോള്‍ രാജ്യത്ത് വിജയകരമായി നടക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

English summary
Year Ender 2022: Agnipath that ignited protests, Know the new experiment in the army
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X