കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസ വോട്ടെടുപ്പില്‍ ബിജെപി നേടുമെന്ന് യെഡ്ഡി:നമ്പറുകള്‍ ബിജെപിക്ക് എതിരെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

ബെംഗളൂരു: സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കുമെന്ന ആത്മവിശ്വാസവുമായി മുഖ്യമന്ത്രി യെദ്യൂരപ്പ. അതേസമയം വിശ്വാസവോട്ടെടുപ്പില്‍ നമ്പറുകള്‍ ബിജെപിക്ക് എതിരായിരിക്കുമെന്ന വാദമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. കോണ്‍ഗ്രസ് നിയമകക്ഷി നേതാവ് സിദ്ധരാമയ്യയാണ് ബിജെപിയുടെ ആത്മവിശ്വാസത്തെ പൊളിച്ചടുക്കി രംഗത്തെത്തിയിട്ടുള്ളത്. എന്നാല്‍ വിശ്വാസ വോട്ടെടുപ്പ് കോണ്‍ഗ്രസിന് അനുകൂലമായിരിക്കുമെന്നും സിദ്ധരാമയ്യ പറയുന്നു. ഭൂരിപക്ഷം ലഭിക്കുമെന്ന് 100 ശതമാനം ആത്മവിശ്വാസമുണ്ടെന്നും യെദ്യൂരപ്പ പ്രസ്താവനയില്‍ പ്രതികരിച്ചിരുന്നു. ഞായറാഴ്ച കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക് വാഗ്ധാനങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും യെദ്യൂരപ്പ ഉറപ്പുനല്‍കിയിട്ടുണ്ട്.

അതേസമയം പ്രോടെം സ്പീക്കര്‍ നിയമനത്തിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് വിശ്വാസവോട്ടെടുപ്പ് തങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്ന ബിജെപിയുടെ വാദം. ബിജെപിക്ക് ഭൂരിപക്ഷം തികയ്ക്കാന്‍ എട്ട് എംഎല്‍എമാരുടെ അഭാവമുണ്ടെന്നിരിക്കെ എംഎല്‍എമാര്‍ ജെഡിഎസ്- കോണ്‍ഗ്രസ് പാളയം വിടുന്നത് തടയാനുള്ള നീക്കങ്ങള്‍ ഇരു പാര്‍ട്ടികളും നടത്തിയിരുന്നു.

yeddyurappa

ഇതോടെയാണ് കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാരെ ഹൈദരാബാദിലേക്ക് മാറ്റിയത്. എന്നാല്‍ ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ എംഎല്‍എമാര്‍ ശനിയാഴ്ച രാവിലെ തന്നെ ബെംഗളൂരുവില്‍ തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്. ബിജെപിയുടെ കുതിരക്കച്ചവടത്തിനെതിരെ രംഗത്തെത്തിയ ഇരുപാര്‍ട്ടികളും ബിജെപിയില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്നാണ് എംഎല്‍എമാരെ ബെംഗളൂരുവില്‍ നിന്ന് മാറ്റിയതെന്ന് ഇരു പാര്‍ട്ടികളും തുറന്നു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

ഭൂരിപക്ഷം തെളിയിക്കാന്‍ നേരത്തെ യെദ്യൂരപ്പക്ക് 15 ദിവസമായിരുന്നു അനുവദിച്ചത്. എന്നാല്‍ യെദ്യുരപ്പയുടെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നീക്കം ചോദ്യം ചെയ്ത സമര്‍പ്പിച്ച കോണ്‍- ജനതാദള്‍ ഹര്‍ജി പാര്‍ട്ടിക്ക് സമ്മാനിച്ചത് തിരിച്ചടിയായിരുന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കാനോ രഹസ്യബാലറ്റ് അനുവദിക്കാനോ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് തയ്യാറായില്ല.

നിലവില്‍ ബിജെപിക്ക് 104 സീറ്റുകളും കോണ്‍ഗ്രസിന് 78 സീറ്റുകളുമാണുള്ളത്. ജെഡ‍ിഎസിന് 38 സീറ്റുകളുണ്ടെന്നിരിക്കെ ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യത്തിന് 116 സീറ്റുകളാണുള്ളത്. ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ എട്ട് എംഎല്‍എമാരുടെ പിന്തുണയാണ് ഇനി വേണ്ടത്. നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ പാളയത്തില്‍ നിന്ന് ചോര്‍ച്ചയില്ലാതിരിക്കാന്‍ ജെഡിഎസും കോണ്‍ഗ്രസും ഊര്‍ജ്ജിതമായ നീക്കങ്ങളാണ് നടത്തിവരുന്നത്. അതേസമയം കരുത്ത് തെളിയിക്കാനുള്ള അഭിമാനപ്പോരാട്ടമാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്.

English summary
Both BJP’s Yeddyurappa and former CM Siddaramaiah, the leader of the Congress legislature party, say they are confident of their numbers even as the Supreme Court is scheduled to hear a petition against governor Vaijubhai Vala’s decision to appoint BJP leader KG Bopaiah as pro-tem speaker.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X