യോഗ ഇന്ത്യയ്ക്ക് 'അവകാശപ്പെട്ടതല്ലെന്ന് ' ജഗ്ഗി വാസുദേവ്
യോഗ ഇന്ത്യയുടെ സംഭാവനയല്ലെന്ന് സദ്ഗുരു ജഗ്ഗിവാസുദേവ്. അന്താരാഷ്ട്ര യോഗദിനത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ നടന്ന സമ്മേളനത്തിലാണ് യോഗാചാര്യന്‍ കൂടിയായ ജഗ്ഗി വാസുദേവിന്റെ ഈ പ്രസ്താവന. ഇന്ത്യയുടെ പൗരാണിക പാരമ്പര്യത്തിനവകാശപ്പെട്ടതല്ല യോഗയെന്നും യോഗ ലോകത്തിനവകാശപ്പെട്ടതാണെന്നുമാണ് വിവിധ രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ജഗ്ഗി വാസുദേവ് പറഞ്ഞത്.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ യോഗ പരിശീലകയായ 97 കാരി താവോ പോര്‍ച്ചോണ്‍ ലിഞ്ച് ഉള്‍പ്പെടെ ഒട്ടേറെ പേര്‍ യോഗയുടെ ഗുണങ്ങളെ കുറിച്ചു സംസാരിച്ചു. യോഗദിനത്തില്‍ ബാബാ രാംദേവ് ദുബായ് രാമരാജ്യമാണെന്നു 'പ്രഖ്യാപിച്ച'തിനെ തുടര്‍ന്നാണ് ജഗ്ഗി വാസുദേവ് യോഗ ഇന്ത്യക്കാര്‍ക്കവകാശപ്പെട്ടതല്ലെന്നു സമര്‍ത്ഥിച്ച് പ്രസംഗം നടത്തിയത്. ജഗ്ഗിവാസുദേവ് യോഗ ഇന്ത്യയ്ക്ക് അവകാശപ്പെട്ടതല്ലെന്നു പറഞ്ഞതിന്റെ കാരണങ്ങളിതൊക്കെയാണ്

യോഗ ശാസ്തമാണ്.
യോഗ പ്രാപഞ്ചികമായി തെളിയിക്കപ്പെട്ട ശാസ്ത്രമാണ് .ശാസ്ത്രത്തിന്റെ പരിധിയിലുളളതിനെയൊന്നും ഒരു പ്രത്യേക രാജ്യത്തിന്റെ സംഭാവനയായി കാണാന്‍ കഴിയില്ല.

യോഗ ലോകത്തിനുള്ള ഇന്ത്യയുടെ സംഭാവനയാണ്
ലോകത്തിനായി ഇന്ത്യ നല്‍കിയ സംഭാവനയാണ് .യോഗയുടെ ഉത്ഭവവും ഇന്ത്യയിലാണ് . പക്ഷേ ഇന്ത്യയ്ക്ക് മാത്രം അവകാശപ്പെടാവുന്ന ഒന്നല്ല യോഗ.

യോഗ ശാസ്ത്രവും സാങ്കേതിക രീതിയുമാണ്
വ്യക്തിയുടെ മാനസിക ശാരിരിക ആരോഗ്യത്തിനു സഹായിക്കുന്ന ശാസ്ത്രവും സാങ്കേതിക രീതിയുമാണ് യോഗ .മെച്ചപ്പെട്ട ജീവിതത്തിനു വ്യക്തിയെ സഹായിക്കുന്ന കലയായും യോഗയെ കാണാം .ഇത് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഒന്നാണ്.

യോഗ സംസ്‌ക്കാരവുമായി ബന്ധപ്പെട്ടതല്ല
ഏതെങ്കിലും രാജ്യത്തിന്റെ സംസ്‌ക്കാരവുമായി യോഗയ്ക്ക് ബന്ധമില്ല. യോഗ രാജ്യങ്ങള്‍ തമ്മിലുളള അതിര്‍ത്തി മാറ്റിവരയ്ക്കുന്നു. അതുകൊണ്ടു തന്നെ യോഗയെ ഇന്ത്യയ്ക്ക് അവകാശപ്പെടാവില്ല.












Click it and Unblock the Notifications