കണ്ണൂരില്‍ ആദിത്യനാഥിന്റെ കണ്ണ്...!!! ബീഫ് ഫെസ്റ്റിവലുകള്‍ക്കെതിരെ യോഗി...!!!

  • By: Anamika
Subscribe to Oneindia Malayalam

ലഖ്‌നൗ: കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് കൊണ്ട് കേരളത്തില്‍ നടക്കുന്ന സംഭവങ്ങള്‍ക്കെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ബീഫ് ഫെസ്റ്റിവലുകള്‍ ദൗര്‍ഭാഗ്യകരമെന്ന് യോഗി ആദിത്യനാഥ് പ്രതികരിച്ചു. മതേതരത്വത്തിന്റെ പേരില്‍ മറ്റുള്ളവരുടെ വികാരങ്ങള്‍ മാനിക്കണം എന്ന് പറയുന്നവര്‍ എന്തുകൊണ്ടാണ് കേരളത്തിലെ നിര്‍ഭാഗ്യകരമായ സംഭവങ്ങളെക്കുറിച്ച് മൗനം പാലിക്കുന്നതെന്നും യോഗി ചോദിച്ചു. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി മാടിനെ അറുത്തതിനെ പരാമര്‍ശിച്ചാണ് യോഗിയുടെ പ്രതികരണം.

bjp

കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമത്തിന് എതിരെ കേരളത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. അതിനിടെയാണ് കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് കണ്ണൂരില്‍ പ്രവര്‍ത്തകര്‍ പരസ്യമായി മാടിനെ അറുത്തത്. ബിജെപി രാജ്യവ്യാപകമായി ഇത് പ്രചാരണത്തിന് ഉപയോഗിക്കുന്നുമുണ്ട്. മാടിനെ പരസ്യമായി കശാപ്പ് ചെയ്ത് പ്രതിഷേധിച്ച പ്രവര്‍ത്തകരെ രാഹുല്‍ ഗാന്ധി തള്ളിക്കളഞ്ഞിരുന്നു. മാത്രമല്ല ഇവരെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

English summary
Yogi Adithyanath criticised beef festivals in Kerala in protest against new law on cow slaughter
Please Wait while comments are loading...