യുപി നിലനിർത്താൻ ഗുജറാത്ത് മോഡൽ പന്ന പ്രമുഖുമാർ; യോഗി ആദിത്യനാഥ് ഉൾപ്പെടെ 50 ലക്ഷം പേർ
ലഖ്നൗ; ലോക്സഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായാണ് ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ബിജെപിയെ സംബന്ധിച്ച് സംസ്ഥാന ഭരണം ഏറെ നിർണായകമാണ്. ഇത്തവണയും അധികാര തുടർച്ചയാണ് സംസ്ഥാനത്ത് പാർട്ടി ലക്ഷ്യം വെയ്ക്കുന്നത്. എന്നാൽ കൊവിഡ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ബിജെപിക്ക് പ്രതിസന്ധി തീർക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഭരണം നിവിലനിർത്താൻ പ്രവർത്തനങ്ങൾ തകൃതിയാക്കിയിരിക്കുകയാണ് നേതൃത്വം. താഴെ തട്ടിൽ പ്രവർത്തനം വിപുലീകരിക്കാൻ 50 ലക്ഷം പ്രവർത്തകരെ നിയോഗിച്ച് പ്രചരണം ശക്തിപ്പെടുത്തനാണ് നീക്കം.
'ഇത് കൊറിയൻ രാജകുമാരി';മഞ്ജു വാര്യരുടെ പുതിയ ലുക്കും വൻ വൈറൽ..'മധുരപ്രതികാരം എന്ന് കേട്ടിട്ടേയുള്ളൂ'

യുപിയിൽ 80 ലോക്സഭ സീറ്റുകളാണ് ഉള്ളത്. അതുകൊണ്ട് തന്നെ 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടാൻ യുപിയിലെ മികച്ച വിജയം ബി ജെ പിക്ക് അനിവാര്യമാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് ഭരണ തുടർച്ച നേടാൻ ആവനാഴിയിലെ സകല അസ്ത്രങ്ങളും പുറത്തെടുക്കാൻ നേതൃത്വം ഒരുങ്ങുന്നത്. 50 ലക്ഷം പേരെ പന്ന പ്രമുഖ് മാരായി നിയമിച്ച് താഴെ തട്ടിലേക്ക് പ്രവർത്തനം വ്യാപിപിക്കാനാണ് നേതൃത്വം ഒരുങ്ങുന്നത്.

ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വിജയങ്ങളുടെ കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന മൈക്രോ ലെവൽ പോൾ മാനേജ്‌മെന്റിന്റെ ഉപജ്ഞാതാവ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ്. ഷായാണ് 2007 ൽ പന്ന പ്രമുഖുമാരെ ഗുജറാത്തിൽ നിയമിക്കുന്നത്. അന്ന് നടപടി വലിയ വിജയമായി. ഇതോടെ 2014 ലോക്സഭ തിരഞ്ഞെടുപ്പിലും 2017 ലെ യു പി നിയമസഭ തിരഞ്ഞെടുപ്പിലും പദ്ധതി നടപ്പാക്കി.

അന്ന് സംസ്ഥാനത്ത് കൂറ്റൻ വിജയം സ്വന്തമാക്കാൻ ബിജെപിക്ക് സാധിച്ചു. 2012 ൽ വെറും 47 സീറ്റ് മാത്രം നേടിയ സംസ്ഥാനത്ത് 325 സീറ്റുകൾ ബിജെപി വിജയിച്ചു. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 80 ൽ 71 സീറ്റുകളും നേടിയായിരുന്നു ബിജെപി വിജയം. സമാജ്‌വാദി പാർട്ടിയും (എസ്‌പി) ബഹുജൻ സമാജ്വാദി പാർട്ടിയും (ബിഎസ്‌പി) തമ്മിലുള്ള ശക്തമായ സഖ്യം ഉണ്ടായിരുന്നിട്ടും 64 സീറ്റുകൾ നേടി 2019 ലെ ദേശീയ തിരഞ്ഞെടുപ്പിലും സംസ്ഥാനം ബിജെപി വീണ്ടും തൂത്തുവാരി.

27 മുതൽ 60 വരെ വോട്ടർമാരെയാകും ഒരു പന്ന പ്രമുഖിന് കീഴിൽ ഉൾപ്പെടുത്തതുക. ഇവർ പ്രവർത്തകരെ നേരിട്ട് സന്ദർശിച്ച് വോട്ട് ഉറപ്പാക്കും.അതേസമയം ഇത്തവണ ഉന്നത നേതാക്കളെ അടക്കം ഉൾപ്പെടുത്തിയാണ് പന്ന പ്രമുഖ് മാരെ നിയമിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവരെയാണ് നിയോഗിച്ചിരിക്കുന്നത്. ഗൊരക്പൂർ അർബനിലെ 246ാം ബൂത്ത് നമ്പറിലെ പന്നാ പ്രമുഖ് ആണ് യോദി. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രയാഗ്‌രാജിലെ ബൂത്ത് നമ്പർ 254-ന്റെ പന്ന പ്രമുഖ് ആണ്.

ഉപമുഖ്യമന്ത്രി ദിനേശ് ശർമ്മ, സംസ്ഥാന ബി ജെ പി അധ്യക്ഷൻ സ്വതന്ത്ര ദേവ്, കേന്ദ്രമന്ത്രിമാരായ മഹേന്ദ്ര സിംഗ്, സഞ്ജീവ് ബല്യാൻ എന്നിവരാണ് "പന്ന പ്രമുഖ്"മാരായ മറ്റ് പ്രമുഖ നേതാക്കൾ.വോട്ടർ ലിസ്റ്റിലെ ഓരോ പേജിലും ലിസ്റ്റ് ചെയ്തിരിക്കുന്ന വോട്ടർമാരെ "പന്ന പ്രമുഖർ" നേരിട്ട് സന്ദർശിച്ച് ബി ജെ പിയുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ചും നിലപാടുകളെക്കുറിച്ചും വിവിധ വിഷയങ്ങളോടുള്ള പ്രതിബദ്ധതയെക്കുറിച്ചും വിശദീകരിക്കും.കൂടുതൽ പന്ന പ്രമുഖുമാരെ രംഗത്തിറക്കാൻ ഞാനും പന്ന പ്പമുഖ് ആണ് എന്ന പേരിൽ ഒരു ഹാഷ് ടാഗ് ക്യാമ്പെയിനും സോഷ്യൽ മീഡിയയിൽ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications