Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളവും ബംഗാളും പോലെ രാഷ്ട്രീയ കൊലപാതകങ്ങൾ വേറെ എവിടെയാണ് ഉണ്ടായത്; വീണ്ടും യോഗി ആദിത്യനാഥ്

ല്ലി; ബിജെപിക്ക് വോട്ട് ചെയ്തില്ലേങ്കിൽ യുപി കേരളവും ബംഗാളും കാശ്മീരും പോലെ ആകുമെന്ന വിമർശനം ആവർത്തിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തിലും ബംഗാളിലേയും പോലെ രാഷ്ട്രീയ കൊലപാതകങ്ങൾ ഉത്തർപ്രദേശിൽ ഇല്ലെന്നും ബിജെപി ഭരണകാലത്ത് യുപിയിൽ വർഗീയ കലാപങ്ങൾ ഉണ്ടായിട്ടില്ലെന്നും യോഗി പ്രതികരിച്ചു. യുപിയിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനെടെ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് യോഗിയുടെ വാക്കുകൾ.

 xyogi-adityanath1-1572762804-jpg-p

ബംഗാളിൽ സമാധാനപരമായിട്ടാണോ തിരഞ്ഞെടുപ്പ് നടക്കുന്നത്? ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ വലിയ ആക്രമണം നടന്നു. ബൂത്തുകൾ പിടിച്ചെടുത്തു. അരാജകത്വം അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു. നിരവധി പേർ കൊല്ലപ്പെട്ടു. കേരളത്തിലും സമാനമായ അവസ്ഥയുണ്ടായി. ഈ രണ്ട് സംസ്ഥാനങ്ങളിലും നടന്ന അക്രമങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും മറ്റെവിടെയാണ് നടന്നത്?, യോഗി ആദിത്യനാഥ് ചോദിച്ചു.

Recommended Video

cmsvideo
    Pinarayi Vijayan's statement against yogi Adithyanath on controversial comment

    യുപി തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം സമാധാനപരമായ രീതിയിൽ പൂർത്തിയായി. നേരത്തെ ഇവിടെ കലാപം നടന്നിരുന്നു. അരാജകത്വമായിരുന്നു നിറഞ്ഞത്. കുറ്റകൃത്യങ്ങൾ അതിന്റെ പാരമ്യത്തിലെത്തിയിരുന്നു.അഞ്ച് വർഷത്തിനിടെ എന്തെങ്കിലും കലാപം യുപിയിൽ നടന്നിട്ടുണ്ടോ?എല്ലാവർക്കും സുരക്ഷിതത്വവും സമൃദ്ധിയും പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്, ഒരു പ്രത്യേക സമുദായത്തെ പ്രീണിപ്പിക്കാനുള്ള ഒന്നും ഇവിടെ ചെയ്യുന്നില്ല,യോഗി പറഞ്ഞു.

    അഞ്ച് വർഷത്തിനുള്ളിൽ, ഉത്സവങ്ങൾ ആഘോഷിക്കുന്നതിന് തടസ്സങ്ങൾ നേരിട്ടോ? ഹിന്ദുക്കളുടെ ആഘോഷങ്ങൾ സമാധാനത്തോടെയാണ് ആഘോഷിച്ചിരുന്നതെങ്കിൽ മുസ്ലീങ്ങളും സമാധാനപരമായാണ് ആഘോഷിച്ചത്. ഹിന്ദുക്കൾ സമാധാനമുള്ളവരായിരിക്കുമ്പോൾ അവരും (മുസ്ലിംകളും) സമാധാനമുള്ളവരാണ്. ഹിന്ദുക്കൾ സുരക്ഷിതരാണ് അതിനാൽ മുസ്ലീങ്ങളും സുരക്ഷിതരാണ്. ഞങ്ങൾ എല്ലാവർക്കും സുരക്ഷ നൽകുന്നുണ്ട്, യോഗി പറഞ്ഞു.

    അതേസമയം സമാജ്വാദി നേതാവ് അഖിലേഷ് യാദവിനെതിരേയും ശക്തമായി യോഗി രംഗത്തെത്തി. ജനാധിപത്യത്തിൽ ഏതെങ്കിലും സർക്കാരുകൾ ജനവികാരം മാനിക്കാതെ ഇരിക്കുകയോ മുഖം നോക്കി സർക്കാർ പദ്ധതികൾ നടപ്പാക്കുകയോ, ജാതിയുടേയും മതത്തിന്റേയും പേരിൽ ജനങ്ങളെ വേർതിരിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ജനാധിപത്യത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് യോഗി പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ സുരക്ഷ സംസ്ഥാനത്ത് വിട്ടുവീഴ്ച ചെയ്യപ്പെടുന്നു എന്ന എല്ലാ ആരോപണങ്ങളും തള്ളിക്കൊണ്ടാണ് തന്റെ സർക്കാർ എല്ലാവർക്കും ആനുകൂല്യങ്ങൾ നൽകുന്നതെന്നും യോഗി ചൂണ്ടിക്കാട്ടി.

    യുപിയിലെ 15 കോടി ജനങ്ങൾക്ക് ഇപ്പോൾ റേഷൻ ലഭിക്കുന്നുണ്ട്. നേരത്തേ ഈ പണം എങ്ങോട്ടായിരുന്നു പോയിരുന്നത്?അഖിലേഷ് ജിയുടെ പക്കൽ ഈ കണക്കുകൾ ഉണ്ടാകില്ല, സമയമില്ലാത്തതിനാൽ അവ സൂക്ഷിക്കാൻ പോലും അദ്ദേഹം തയ്യാറാകില്ല, സുഹൃത്തുക്കൾക്കിടയിലും ഉറങ്ങാനും സ്വപ്നം കാണാനുമാണ് അഖിലേഷ് സമയം ചെലവഴിക്കുന്നത്.ഇതിൽ നിന്നും ഇടവേള ലഭിക്കുമ്പോഴാണ് അദ്ദേഹം മറ്റ് ജോലികളിൽ മുഴങ്ങുന്നത്, യോഗി ആരോപിച്ചു.

    കേന്ദ്ര ഏജൻസികളെ പ്രതിപക്ഷ നേതാക്കൾക്കെതിരെ ഉപയോഗിക്കുന്നുവെന്ന ആക്ഷേപത്തെ യോഗി ആദിത്യനാഥ് തള്ളി കളഞ്ഞു. അനധികൃത സ്വത്ത് സമ്പാദനത്തിന് അഖിലേഷ് യാദവിനെതിരെ കേസുണ്ട്. ബി.ജെ.പി സർക്കാരിന്റെ കാലത്താണോ ഇത് സംഭവിച്ചത്? 2013ൽ കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി അധികാരത്തിലില്ല. ഇതുമാത്രമല്ല അഖിലേഷ് യാദവിനെതിരെ വേറേയും കേസുകൾ ഉണ്ട്.

    കോൺഗ്രസിനെതിരേയും യോഗി രംഗത്തെത്തി. പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ഉള്ളതിനാൽ കോൺഗ്രസിനെ മുക്കിക്കളയാൻ മറ്റാരെയും ആവശ്യമില്ലെന്നായിരുന്നു യോഗിയുടെ പരിഹാസം. ഞാൻ ഉത്തരാഖണ്ഡിൽ പോയി ഒരു പ്രസംഗം നടത്തിയിരുന്നു. യുപിയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഉത്തരാഖണ്ഡിന് അതിന്റേതായ പ്രധാനമുണ്ട്. അവിടെ സുരക്ഷ പ്രധാനമാണ്. അതുകൊണ്ട് തന്നെ എന്തിനാണ് കോൺഗ്രസുകാർ സംസ്ഥാനത്തിന് ഒരു ഭാരമാകുന്നത്. അത് വേണ്ടെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുകയാണ് ഞാൻ ചെയ്തത്. കോൺഗ്രസിലെ സഹോദരനും സഹോദരിയും ചേർന്ന് ആ പാർട്ടിയെ മുക്കികളഞ്ഞോളുമെന്നും യോഗി പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+