കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍ പ്രദേശില്‍ പശുക്കള്‍ക്ക് ആംബുലന്‍സ്; രാജ്യത്ത് ആദ്യമെന്ന് മന്ത്രി

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ പശുക്കളുടെ പരിചരണത്തിനും ചികില്‍സ ഉറപ്പാക്കുന്നതിനും ആംബുലന്‍സ് സേവനം ആരംഭിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം. 515 ആംബുലന്‍സുകളാണ് നിരത്തിലിറക്കാന്‍ പോകുന്നതെന്ന് ക്ഷീര വികസന മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി പറഞ്ഞു. രാജ്യത്ത് ആദ്യമായിട്ടാണ് ഇങ്ങന ഒരു പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

c

രോഗം ബാധിച്ച പശുക്കള്‍ക്ക് വേഗത്തതില്‍ ചികില്‍സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആംബുലന്‍സ് സേവനം നടപ്പാക്കുന്നത്. മൃഗഡോക്ടറും രണ്ട് സഹായികളും ആംബുലന്‍സിലുണ്ടാകും. അടിയന്തര ആവശ്യം സൂചിപ്പിച്ച് വിളിച്ചാല്‍ 20 മിനുട്ടിനകം ആംബുലന്‍സ് എത്തുന്ന വിധത്തിലാണ് ക്രമീകരണം. അടുത്ത മാസം പദ്ധതി ആരംഭിക്കും. പരാതികളും മറ്റും അറിയിക്കാന്‍ ലഖ്‌നൗവില്‍ കാള്‍ സെന്റര്‍ ഒരുക്കുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

ആദ്യരാത്രിയെ കുറിച്ച് ചോദ്യം... ഞെട്ടിച്ച് നടിയുടെ മറുപടി; കൈയ്യടിച്ച് ആരാധകര്‍, കൂടെ പ്രതിഷേധവുംആദ്യരാത്രിയെ കുറിച്ച് ചോദ്യം... ഞെട്ടിച്ച് നടിയുടെ മറുപടി; കൈയ്യടിച്ച് ആരാധകര്‍, കൂടെ പ്രതിഷേധവും

ആരോഗ്യമുള്ള പശുക്കള്‍ക്ക് വേണ്ടി പ്രത്യേക ചികില്‍സാ രീതികളും യോഗി സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. ഉത്തര്‍ പ്രദേശില്‍ ഇത് വലിയ വിപ്ലവത്തിന് വഴിയൊരുക്കും. എല്ലാ പശുക്കളില്‍ നിന്നും പാല്‍ ലഭിക്കുന്നതിന് ഇത് കാരണമാകും. കന്നുകാലി വളര്‍ത്തലില്‍ പ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍ക്ക് ഇത് ആശ്വാസമാകും. ദിവസം 20 ലിറ്റര്‍ പാല്‍ ലഭിക്കുന്ന പശുക്കളെ ലഭിച്ചാല്‍ പ്രതിസന്ധികള്‍ തീരുമെന്നും മന്ത്രി ചൗധരി പറഞ്ഞു.

മുഖം കൊടുക്കാതെ താരസുന്ദരി; ആരാധ്യയെ വിടാതെ ഐശ്വര്യ റായ്... പുതിയ ചിത്രങ്ങള്‍ വൈറല്‍

ആംബുലന്‍സ് സേവനവും ചികില്‍സയും പരീക്ഷണാടിസ്ഥാനത്തില്‍ 8 ജില്ലകളിലാണ് ആദ്യം നടപ്പാക്കുക. വിജയകരമാണെങ്കില്‍ മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. മഥുരയിലും പദ്ധതി നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. പശുക്കള്‍ക്ക് കെട്ടുറപ്പുള്ള താമസ സൗകര്യം ഉറപ്പാക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രത്യേകം ഫണ്ട് ചെലവഴിക്കുന്നുണ്ട്. ഇത് യുപിയുടെ ചരിത്രത്തില്‍ ആദ്യമാണ്. നേരത്തെയുള്ള സര്‍ക്കാരുകളൊന്നും ഇത്തരം പദ്ധതികള്‍ നടപ്പാക്കിയിരുന്നില്ലെന്നും മന്ത്രി ചൗധരി പറഞ്ഞു.

Recommended Video

cmsvideo
UAE princess slams UP CM Yogi Adityanath

ത്രിപുര: വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ജാമ്യം

അഗര്‍ത്തല: ത്രിപുരയില്‍ വര്‍ഗീയ കലാപം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ അറസ്റ്റിലായ രണ്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ജാമ്യം. ത്രിപുര കോടതിയാണ് മാധ്യമപ്രവര്‍ത്തകരുടെ ഹര്‍ജി പരിഗണിച്ച് ജാമ്യം നല്‍കിയത്. ത്രിപുര പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും വിട്ടയക്കുകയും ചെയ്തിരുന്നു. ശേഷം ഇവര്‍ അതിര്‍ത്തി കടന്ന ഉടനെ അസം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അസം-ത്രിപുര അതിര്‍ത്തിയിലെ കരിംഗഞ്ചിലുള്ള നീലം ബസാറില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. ത്രിപുരയിലെ ഗോമതി ജില്ലയിലുള്ള സിജെഎം കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്. കേസ് റദ്ദാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നു മാധ്യമപ്രവര്‍ത്തകരുടെ അഭിഭാഷകന്‍ പറഞ്ഞു.

English summary
Yogi Adityanath Government Will Start Ambulance Service for Cows in Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X