ഉപദേശം തുടരണം: രാജിക്കൊരുങ്ങിയ മെട്രോ മാനെ തിരികെ വിളിച്ച് യോഗി ആദിത്യനാഥ്

  • Posted By:
Subscribe to Oneindia Malayalam

ലഖ്നൊ: മെട്രോ പദ്ധതികളുടെ ഉപദേശക സ്ഥാനത്തുനിന്ന് രാജിവെയ്ക്കാനൊരുങ്ങിയ ഇ ശ്രീധരനെ പിന്തിരിപ്പിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ജോലി ഭാരം കുറയ്ക്കുന്നതിന് വേണ്ടി ലഖ്നൊ, കാണ്‍പൂര്‍ മെട്രോ പദ്ധതികളുടെ ഉപദേശക സ്ഥാനത്തുനിന്നാണ് ഇ ശ്രീധരന്‍ രാജിവയ്ക്കാനൊരുങ്ങിയത്. ഇ ശ്രീധരനെ രാജിവെയ്ക്കാന്‍ അനുവദിക്കില്ലെന്നും യുപിയില്‍ നിര്‍മിക്കാനിരിക്കുന്ന നാല് മെട്രോ പദ്ധതികളുടെ ഉപദേശക സ്ഥാനം ഏറ്റെടുക്കണമെന്നും യോഗി ആവശ്യപ്പെടുകയായിരുന്നു. കൊച്ചിയില്‍ കൂടുതല്‍ ജോലികളുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു മെട്രോമാന്‍ രാജിക്കൊരുങ്ങിയത്. ഇതിനിടെ ഇ ശ്രീധരന്‍ മുഖ്യമന്ത്രിയെയും സന്ദര്‍ശിച്ചിരുന്നു.

യോഗി ആദിത്യ നാഥ് തന്നെ രാജിവയ്ക്കാന്‍ അനുവദിച്ചില്ലെന്നും നഗരത്തിലെ മറ്റ് മൂന്ന് മെട്രോകളുടെ ഉപദേശക സ്ഥാനം ഏറ്റെടുക്കാനും യോഗി ആവശ്യപ്പെട്ടുവെന്നും ഇ ശ്രീധരന്‍ പറഞ്ഞു. യുപിയില്‍ നടപ്പിലാക്കാനിരിക്കുന്ന വരാണസി, മീററ്റ്, ആഗ്ര, ഗൊരഖ്പൂര്‍ തുടങ്ങിയ നാല് മെട്രോ പദ്ധതികളുടെ ഉപദേശക സ്ഥാനം ഏറ്റെടുക്കാനാണ് യോഗി ആദിത്യ നാഥ് മെട്രോ മാനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ ആഗ്ര, മീററ്റ്, ഗൊരഖ്പൂര്‍ എന്നീ മെട്രോകളുടെ സര്‍വ്വേ നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നു. ലഖ്നൊ മെട്രോ പദ്ധതിയുടെ ആദ്യഘട്ടം മെട്രോ റെയില്‍വേ സേഫ്റ്റി കമ്മീഷണറുടെ പരിശോധനയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്.

 xyogi-adityanath
English summary
Uttar Pradesh chief minister Yogi Adityanath has put Metro Man E Sreedharan back on track. The priest-turned-politician's pro-development push is set to see the train system chug into six cities of the state even before their population eligibility make the cut.
Please Wait while comments are loading...