• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമിത് ഷാക്ക് പിന്നാലെ യോഗിക്കും പണി കൊടുത്ത് ബംഗാള്‍; ഇത് മമത സ്റ്റൈല്‍!! ആര്‍ക്കും വരാം...

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിന്ന് കൂടുതല്‍ സീറ്റ് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. നിലവില്‍ രണ്ടു സീറ്റാണ് ബംഗാളില്‍ ബിജെപിക്കുള്ളത്. ഇത് 22 ആക്കി ഉയര്‍ത്തണമെന്നാണ് അമിത് ഷായുടെ മോഹം. ബിജെപിയുടെ പ്രമുഖരായ നേതാക്കളെ ബംഗാളില്‍ എത്തിച്ച് പ്രചാരണം കൊഴുപ്പിക്കാന്‍ ഉദ്ദേശിച്ച പാര്‍ട്ടിക്ക് പക്ഷേ, മുഖ്യമന്ത്രി മമതാ ബാനര്‍ജി കെട്ടിയ കോട്ടക്ക് മുമ്പിലെത്തി തിരിച്ചുപോരേണ്ടി വരുന്നു.

ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് മമതാ ബാനര്‍ജി കൊടുത്ത പണിയുടെ വാര്‍ത്ത നിലയ്ക്കും മുമ്പ് ഇപ്പോഴിതാ തീപ്പൊരി നേതാവും യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിനും മമത അതേ പണി കൊടുത്തിരിക്കുന്നു. എന്താ ഇങ്ങനെ എന്ന് ചോദിച്ചാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പറയാന്‍ ഒറ്റ മറുപടിയേ ഉള്ളൂ... ഇവിടെ ഇങ്ങനെയൊക്കെയാണ്...

ടിഎംസിയുടെ ശക്തി കേന്ദ്രം

ടിഎംസിയുടെ ശക്തി കേന്ദ്രം

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമാണ് ബംഗാളിലെ മാര്‍ഡ. ഇവിടെ ഇളക്കം തട്ടിക്കാനാണ് ബിജെപിയുടെ പദ്ധതി. അമിത് ഷാ റാലി നടത്തി ബിജെപി പ്രവര്‍ത്തകര്‍ക്ക് ആവേശമുണ്ടാക്കാന്‍ ശ്രമിച്ചത് മള്‍ഡയിലാണ്. എന്നാല്‍ ഇവിടെ റാലിക്ക് മമതാ ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്നാണ് ബിജെപിയുടെ ആരോപണം.

മറ്റൊരിടത്തും ശ്രമിച്ചപ്പോള്‍

മറ്റൊരിടത്തും ശ്രമിച്ചപ്പോള്‍

മറ്റൊരിടത്ത് റാലി നടത്താന്‍ ബിജെപി ശ്രമം നടത്തി. അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ അനുമതി നിഷേധിക്കുകയായിരുന്നു മമത ബാനര്‍ജി സര്‍ക്കാര്‍. വിമാനത്താവളത്തില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിന് അനുമതി നല്‍കാന്‍ സാധിക്കില്ലെന്ന് മാള്‍ഡ ജില്ലാ ഭരണകൂടം അറിയിച്ചു.

രഥയാത്ര മോഹവും പൊലിഞ്ഞു

രഥയാത്ര മോഹവും പൊലിഞ്ഞു

അതിന് മുമ്പ് രഥയാത്ര നടത്താന്‍ അമിത് ഷാ പദ്ധതിയിട്ടിരുന്നു. കലാപമുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ച് യാത്രയ്ക്ക് അനുമതി നിഷേധിച്ചു മമത സര്‍ക്കാര്‍. കൊല്‍ക്കത്ത ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ബിജെപി പോയെങ്കിലും കാര്യമുണ്ടായില്ല. തല്‍ക്കാലം രഥയാത്ര ഉപേക്ഷിക്കാനാണ് കോടതികള്‍ ആവശ്യപ്പെട്ടത്.

യോഗിയുടെ അവസ്ഥയും മറിച്ചല്ല

യോഗിയുടെ അവസ്ഥയും മറിച്ചല്ല

ഈ സാഹചര്യത്തിലാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാര്‍ഡക്കടുത്ത നോര്‍ത്ത് ദിനാജ്പൂരില്‍ റാലി ഉദ്ഘാടനത്തിന് എത്താന്‍ നീക്കങ്ങള്‍ നടത്തിയത്. ഞായറാഴ്ച വൈകീട്ടാണ് റാലി. എന്നാല്‍ യോഗിയുടെ റാലിക്ക് തൃണമൂല്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇതിന് പ്രത്യേക കാരണമൊന്നും വ്യക്തമാക്കിയതുമില്ല.

ലഖ്‌നൗവില്‍ നിന്നുള്ള വിവരം

ലഖ്‌നൗവില്‍ നിന്നുള്ള വിവരം

അനുമതി നിഷേധിച്ച കാര്യം യുപി മുഖ്യമന്ത്രിയുടെ ഓഫീസ് ലഖ്‌നൗവിലാണ് വിശദീകരിച്ചത്. റാലിയില്‍ പങ്കെടുക്കാന്‍ ബംഗാളിലേക്ക് പോകേണ്ടതായിരുന്നു യോഗി ആദിത്യനാഥ്. എന്നാല്‍ റാലിക്ക് അനുമതി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നിഷേധിച്ചുവെന്ന് യോഗിയുടെ ഓഫീസ് അറിയിച്ചു.

അറ്റകുറ്റ പണികള്‍ നടക്കുന്നു

അറ്റകുറ്റ പണികള്‍ നടക്കുന്നു

വിമാനത്താവളത്തില്‍ ചില ജോലികള്‍ നടക്കുന്നു. നിര്‍മാണ സാമഗ്രികള്‍ റണ്‍വെയില്‍ കിടക്കുകയാണ്. അതുകൊണ്ടുതന്നെ ഹെലികോപ്റ്റര്‍ ഇവിടെ ഇറക്കാന്‍ സാധിക്കില്ല.- ഇതാണ് അമിത് ഷായുടെ ഹെലികോപ്റ്ററിന് അനുമതി നിഷേധിച്ച് മാള്‍ഡ ജില്ലാ ഭരണകൂടം അറിയിച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് മമതാ ബാനര്‍ജി ഇതേ സ്ഥലത്ത് ഹെലികോപ്റ്ററില്‍ എത്തിയിരുന്നു.

എപ്പോഴും വരാമെന്ന് മമത

എപ്പോഴും വരാമെന്ന് മമത

മമതാ ബാനര്‍ജി അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ ശരിയല്ലെന്ന് മമത പ്രതികരിച്ചു. മാള്‍ഡയിലെ ഹെലിപാഡ് സൗകര്യപ്പെടുത്തിയിരുന്നുവെന്നും അമിത് ഷാക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്നും ആര്‍ക്കും എപ്പോഴും സംസ്ഥാനത്തേക്ക് വരാമെന്നും മമത വിശദീകരിച്ചു.

ബിജെപിയുടെ ലക്ഷ്യം

ബിജെപിയുടെ ലക്ഷ്യം

എന്തുവില കൊടുത്തും ബംഗാളില്‍ മികച്ച മുന്നേറ്റം നടത്തണമെന്നാണ് ബിജെപിയുടെ തീരുമാനം. 42 ലോക്‌സഭാ സീറ്റുകളുണ്ട് ബംഗാളില്‍. 22 സീറ്റ് പിടിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. നിലവില്‍ ബിജെപിക്ക് രണ്ടുസീറ്റ് മാത്രമാണുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസിലെ പ്രധാന നേതാക്കള്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

ബിഹാറില്‍ കോണ്‍ഗ്രസിന് ചരിത്ര നിമിഷം; 30 വര്‍ഷത്തിന് ശേഷം ആദ്യം, രാഹുല്‍ നേതൃത്വം നല്‍കും

English summary
Yogi Adityanath’s Bengal rally denied permission by Mamata govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X